Activate your premium subscription today
പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്ധിപ്പിച്ചിട്ടുണ്ട്. 15 വര്ഷം കഴിഞ്ഞ ബൈക്കുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതിയിലാണു മാറ്റം. 15 വർഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങൾക്കും റോഡ് നികുതി: 1350 രൂപ (പഴയത് 900 രൂപ). 750 കിലോ വരെയുള്ള സ്വകാര്യ കാറിന് 9600 രൂപ (6400 രൂപ), കാർ 750 മുതൽ 1500 കിലോ വരെ: 12,900 രൂപ (8600 രൂപ), കാർ 1500 കിലോയ്ക്കു മേൽ: 15,900 രൂപ (10,600 രൂപ)
തൃശൂർ ∙ കേന്ദ്ര ബജറ്റ് കസേര സംരക്ഷണ ബജറ്റ് മാത്രമായിപ്പോയെന്നും കേരളത്തോടും കാർഷിക മേഖലയോടുമുള്ള അവഗണന തിരുത്തണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്കു സന്ദേശം അയയ്ക്കുമെന്നും മന്ത്രി പി.പ്രസാദ്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 4000 രൂപ ആയി പ്രഖ്യാപിക്കണമെന്ന് കേരളം പലകുറി ആവശ്യപ്പെട്ടതാണ്. എന്നാൽ,
തിരുവനന്തപുരം ∙ വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണ പാക്കേജും പങ്കാളിത്ത പെൻഷനു പകരമുള്ള പുതിയ പെൻഷൻ പദ്ധതിയും പുതിയ ശമ്പള, പെൻഷൻ പരിഷ്കരണവും അടക്കമുള്ള പ്രഖ്യാപനങ്ങൾ കാത്ത് അടുത്ത സംസ്ഥാന ബജറ്റ്. വരുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇപ്പോൾ നൽകുന്ന 1600 രൂപ ക്ഷേമ പെൻഷനിൽ 100 രൂപ വർധിപ്പിക്കാനും
തിരുവനന്തപുരം∙ ഓണക്കാലത്ത് അവശ്യ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്കു സിവിൽ സപ്ലൈസ് കോർപറേഷനു 225 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ബജറ്റ് വിഹിതത്തിനു പുറമേ 120 കോടി രൂപയാണു സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്. വിപണി ഇടപെടലിനായി ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ
തിരുവനന്തപുരം∙ കുടുംബക്കോടതിയിൽ വസ്തു സംബന്ധമായ കേസുകൾ നൽകുന്നതിനും ചെക്ക് കേസുകൾ ഫയൽ ചെയ്യുന്നതിനും ഫീസ് ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം. അഭിഭാഷകരുടെ സംഘടനകളും ബാർ അസോസിയേഷനുകളുമാണു സർക്കാരിനു പരാതി സമർപ്പിച്ചവരിൽ ഏറെയും.
തിരുവനന്തപുരം ∙ സർക്കാരിന്റെ ബജറ്റ് വിഹിതം ചെലവിട്ടു തയാറാക്കിയ രണ്ടരക്കോടിയിൽപരം രൂപയുടെ ‘വൈജ്ഞാനിക സാഹിത്യം’ പൊടിപിടിച്ചു നശിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 32 വോള്യങ്ങളിലായുള്ള വിജ്ഞാനകോശങ്ങളുടെ നാൽപതിനായിരത്തിൽപരം ബൃഹദ് ഗ്രന്ഥങ്ങളാണ് വിറ്റുപോകാത്തത്. ഇവ നാശത്തിന്റെ വക്കിലാണെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗോഡൗണുകളും 2021 മാർച്ച് 31 വരെ ഉള്ള സ്റ്റോക്ക് റജിസ്റ്ററും പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ 2022–23ലെ റിപ്പോർട്ടിൽ പറഞ്ഞു.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ മറന്ന്, സാമൂഹികക്ഷേമ പെൻഷൻ ഒരു ഗഡു മാത്രം നൽകാൻ ധനവകുപ്പ് നടപടി തുടങ്ങി. ഈ സാമ്പത്തിക വർഷം മുതൽ എല്ലാ മാസവും സാമൂഹികക്ഷേമ പെൻഷൻ നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ നൽകിയ വാഗ്ദാനം. ഡിസംബർ മുതൽ 6 മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയാണെങ്കിലും ഇതു നൽകാനുള്ള 4500 കോടിയിലേറെ രൂപ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ക്ഷേമ പെൻഷൻ നൽകാൻ പണം കണ്ടെത്താൻ രൂപീകരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുത്തിരുന്നു. ഈ പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലായ സാഹചര്യത്തിൽ മറ്റ് എവിടെ നിന്നെങ്കിലും പണം കണ്ടെത്തേണ്ടി വരും.
ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബജറ്റിൽ പറഞ്ഞ കാര്യങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ വീണ്ടും വാർത്തകളിലിടം നേടിയത്. യുജിസി മാർഗനിർദേശപ്രകാരം വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുന്നതിലൂടെ നാട്ടിലുള്ളവർക്കും നല്ല
തിരുവനന്തപുരം ∙ സംസ്ഥാനത്തു വാടക, പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടി കുത്തനെ കൂട്ടി. ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലുള്ള കൂടിയ നിരക്കുകൾ നിലവിൽ വന്നു. കാർഷിക, വാണിജ്യ മേഖലകളിൽ റജിസ്റ്റർ ചെയ്യുന്ന വാടക, പാട്ട കരാറുകൾക്കും ഇതോടെ ചെലവേറും. സംസ്ഥാന ബജറ്റിനൊപ്പം പാസാക്കിയ ധനബില്ലിലെ വ്യവസ്ഥ പ്രകാരമാണു നടപടികൾ. 11 മാസ കാലാവധിയിലെ കരാറുകൾ റജിസ്റ്റർ ചെയ്യേണ്ടത് മുൻപു നിർബന്ധമല്ലായിരുന്നെങ്കിലും ഇനിയതു പറ്റില്ലെന്നാണു വ്യവസ്ഥ. ഇവയുടെ സ്റ്റാംപ് ഡ്യൂട്ടി 200 രൂപയിൽ നിന്ന് 500 ആക്കി.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ പ്രാബല്യത്തിലാകും. ∙ സ്വയം വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽനിന്നു 15 പൈസയായി ഉയരും. ∙ ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. ∙ ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ∙ റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും.
Results 1-10 of 196