Activate your premium subscription today
തിരുവനന്തപുരം ∙ അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്രവും കേരളവും തമ്മിൽ ധാരണയായെങ്കിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിൽ അവ്യക്തത ബാക്കി. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുന്ന കാര്യത്തിലായിരുന്നു കേരളവും കേന്ദ്രവും തമ്മിൽ പ്രധാന തർക്കം. ഇതിനായി കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ വായ്പപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അനുകൂലിച്ചില്ല. പകരം ത്രികക്ഷി കരാറിൽ ഒപ്പിടാൻ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കേരളവും വഴങ്ങിയില്ല. എന്നാൽ, ഇപ്പോൾ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചതുതന്നെ വലിയ നേട്ടമാണെന്നും പദ്ധതിയുടെ സാമ്പത്തികവശം സംബന്ധിച്ചു വിദഗ്ധ സംഘം കൂടി വന്നശേഷം തുടർചർച്ചകളുണ്ടാകുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
ഏവരും അംഗീകരിക്കുംവിധം കേരളത്തിൽ ബഹുമുഖ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. തന്റെ മണ്ഡലമായ കണ്ണൂരിലും നിരവധി വികസന പദ്ധതികൾ പുരോഗമിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനമാണ് കണ്ണൂർ ഐടി പാർക്ക്. കണ്ണൂർ വിമാനത്താവളത്തിനു സമീപം 25 ഏക്കറിൽ 5 ലക്ഷം ചതുരശ്ര അടിയിൽ 293.22 കോടി രൂപ ചെലവിലാണ് പാർക്ക് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിന്റെ ആരോഗ്യരംഗത്തെ വികസനത്തിലുണ്ടായത് നിരവധി മാറ്റങ്ങൾ. മൾട്ടി സ്പെഷാലിറ്റി ആശുപത്രികളെ വെല്ലുംവിധം സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളും മാറി. അതിനൂതന സാങ്കേതികവിദ്യകളോട് കൂടിയ ഉപകരണങ്ങൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ലാബുകൾ എന്നിവ സവിശേഷതകളാണ്.
കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിന്റെ പശ്ചാത്തല വികസനമേഖലയിലുണ്ടായത് റോക്കറ്റ് വേഗത്തിലുള്ള വികസനമെന്ന് മന്ത്രി കെ. രാജൻ. നവകേരളം എന്നു വിശേഷിപ്പിക്കാവുന്ന വിധം കേരളം മറ്റൊരു കേരളമായി മാറുകയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനു കീഴിൽ ഈ 9 വർഷത്തിനിടെ. സംസ്ഥാനത്തിന്റെ സർവ മേഖലകളിലും വികസനം പ്രകടമാണെന്നും മന്ത്രി പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളെ ആകർഷിക്കുംവിധം രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാകാൻ കേരളം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 1,847.36 കോടി രൂപയുടെ 62 വികസനപദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. വിദേശ വിദ്യാർഥികൾക്കായി ഹോസ്റ്റൽ കോംപ്ലക്സുകൾ കിഫ്ബി ഫണ്ടുപയോഗിച്ച് സർവകലാശാലകളിൽ നിർമിക്കുന്നുണ്ട്.
കണ്ണൂരിലെ പ്രശസ്തമായ ബ്രണ്ണൻ കോളജിന് ഇനി കൂടുതൽ തിളക്കം. കോളജിനെ മികവിന്റെ കേന്ദ്രമാക്കാനായി 97 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 21.5 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചു. പുതിയ അക്കാദമിക് ബ്ലോക്ക്, പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ തുടങ്ങിയവ പദ്ധതിയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ബ്രണ്ണൻ കോളജിലെ പൂർവവിദ്യാർഥിയാണ്.
തിരുവനന്തപുരം ∙ വിവിധ സ്ഥാപനങ്ങളുടെ വായ്പകൾക്കു നൽകുന്ന ഗാരന്റിയുടെ ഒരു ശതമാനം തുക നിശ്ചിത ഫണ്ടിലേക്കു മാറ്റിവച്ചില്ലെങ്കിൽ അതു സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം. കിഫ്ബിയുടെയും മറ്റും കടമെടുപ്പിനും കേന്ദ്ര ബ്രാൻഡിങ്ങിനും അടക്കം നിബന്ധന വച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകാവുന്ന ഗാരന്റി റിഡംഷൻ ഫണ്ട് എന്ന പുതിയ നീക്കവുമായി കേന്ദ്രം എത്തുന്നത്.
സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തിൽ അടിസ്ഥാന സൗകര്യ രംഗത്ത് മികച്ച വികസന പ്രവർത്തനങ്ങളാണ് ദൃശ്യമായതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേരളമെമ്പാടും സ്കൂളുകളിലും പശ്ചാത്തല സൗകര്യ രംഗത്തും ഇതു പ്രകടമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ലൈഫ് മിഷനു നൽകിയ പണവും സർക്കാർ തിരിച്ചെടുത്തു. ലോകബാങ്ക് ഫണ്ട് വക മാറ്റിയതിനു പിന്നാലെയാണ് 137 കോടി ലൈഫ് മിഷനിൽ നിന്നു തിരികെ വാങ്ങിയത്.
പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കാതെ വന്നതോടെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ മൊറട്ടോറിയം ചോദിച്ച് കെ ഫോൺ. 100 കോടി രൂപ വീതമുള്ള വാർഷിക ഗഡു 2024 മുതൽ അടച്ചു തുടങ്ങേണ്ടിയിരുന്നെങ്കിലും കഴിയാത്തതിനാൽ സമയം നീട്ടി നൽകിയിരുന്നു. ഈ വർഷം അടച്ചു തുടങ്ങണമെന്ന കിഫ്ബിയുടെ ആവശ്യത്തോടാണ് അടുത്ത സാമ്പത്തിക വർഷം വരെ മൊറട്ടോറിയം നൽകണമെന്നു കെഫോൺ അഭ്യർഥിച്ചത്.
Results 1-10 of 343