Activate your premium subscription today
കൊച്ചി∙ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി പദ്ധതി തയാറാക്കി. 50 കോടിയിലേറെ മുതൽമുടക്കുള്ള വൻകിട പദ്ധതികൾക്കാണ് പലിശ സബ്സിഡിയോടെ വായ്പ. ദേശീയ, രാജ്യാന്തര കൺവൻഷനുകൾ നടത്താൻ കഴിയും വിധം വിവിധ കേന്ദ്രങ്ങളിൽ ബൃഹത്തായ കൺവൻഷൻ സെന്ററുകളും വൻകിട
പാലക്കാട് ∙ ഉദ്ഘാടനം കഴിഞ്ഞു 4 വർഷമാകാറായിട്ടും ഒറ്റപ്പാലത്തെ കിൻഫ്ര ഡിഫൻസ് പാർക്കിൽ ഇതുവരെ സംരംഭങ്ങൾ വന്നത് 4.7 ഏക്കറിൽ മാത്രം. അനുവദനീയമായ 32 ഏക്കറിൽ 10 ഏക്കർ ഭൂമി ഡിജിറ്റൽ സർവകലാശാലയുടെ ഗ്രഫീൻ പ്രീപ്രൊഡക്ഷൻ യൂണിറ്റിനായി ഏറ്റെടുക്കാമെന്ന ധാരണയുണ്ട്. ഭൂമി ലഭ്യമാണെങ്കിലും പ്രതിരോധ മേഖലയുമായി
കൊച്ചി,09-12-2024: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ സെൻ്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എക്സ്പോയിൽ, ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രതിനിധികൾ ഉൾപ്പെടെ, രാഷ്ട്രീയ, വ്യവസായിക
കൊച്ചി∙ കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെഎസ്എസ്ഐഎ) മെട്രോ മാർട്ടും സംയുക്തമായി വ്യവസായ വകുപ്പ്, കേന്ദ്ര ചെറുകിട, ഇടത്തരം മന്ത്രാലയം (എംഎസ്എംഇ), കെ-ബിപ്, കിൻഫ്ര എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കിൻഫ്ര ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. 14ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ∙ വൻകിട വ്യവസായങ്ങളെ ആകർഷിക്കാൻ കിൻഫ്ര, കെഎസ്ഐഡിസി പാർക്കുകളിലെ പാട്ട വ്യവസ്ഥകൾ സർക്കാർ ഉദാരമാക്കി. 100 കോടി രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്കു പാട്ടക്കാലാവധി 90 വർഷമാക്കി. ഇതുവരെ 30 മുതൽ 60 വർഷം വരെയായിരുന്നു. ഇവർ പാട്ടത്തുകയുടെ 10% മാത്രം മുൻകൂറായി അടച്ചാൽ മതി. ബാക്കി പലിശസഹിതം 9 തുല്യ വാർഷിക തവണകളായി അടയ്ക്കാം. 2 വർഷം മൊറട്ടോറിയവും ലഭിക്കും.
‘‘വേമ്പനാട്ടു കായലിലെ കാറ്റിൽ പ്രൗഢിയാർന്നു തലയാട്ടി നിൽക്കുന്ന തെങ്ങിൻ തോപ്പുകളുടെ ആകാശ വിതാനവും സമൃദ്ധവും ഹരിതാഭവുമായ നെൽവയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ചെറുതും വലുതുമായ തോടുകളുമൊക്കെ ചേർന്നു സൃഷ്ടിക്കുന്ന മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലാണു വെള്ള സിമന്റിന്റെ തറവാടായ ദ് ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്’’. മനോഹരമായ വർണന ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ (ടിസിഎൽ) വെബ്സൈറ്റിലെ ആമുഖത്തിലുണ്ട്. ഈ ഹരിതാഭയും പച്ചപ്പും പ്രകൃതിയിലും ജീവനക്കാരുടെ ജീവിതത്തിലുമുണ്ടായിരുന്നത് ഭൂതകാലത്തിലെ കെട്ടുക്കഥക്കാലമായി മാറിയിട്ട് 2 പതിറ്റാണ്ടിൽ ഏറെയായി. 2000 മുതൽ കമ്പനി നഷ്ടത്തിലൂടെയാണു പോകുന്നതെന്നു നിയമസഭയിൽ അടുത്തിടെ മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ അഭിമാനമായിരുന്ന ട്രാവൻകൂർ സിമന്റ്സിന് എന്തു പറ്റി? ഈ ചോദ്യത്തിനു കാരണമുണ്ട്.
ടെലികോം, നെറ്റ്വർക്കിങ് ഉൽപന്ന മേഖലയിലെ നിർമാതാക്കളായ സിസ്ട്രോം ടെക്നോളജീസിന്റെ ആദ്യ മാനുഫാക്ചറിങ് യൂണിറ്റ് 100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി പ്രവർത്തനമാരംഭിച്ചു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലാണു പ്രവർത്തനം.
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ട് പിന്നിടുന്ന കിന്‍ഫ്ര (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെന്റ് കോർപറേഷൻ) കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവിൽ കേരളത്തിൽ സൃഷ്ടിച്ചത് 27335 തൊഴിലവസരങ്ങൾ. 2232.66 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് കൊണ്ടുവരാനും ഈ കാലയളവില്‍ കോര്പ്പറേഷന് സാധിച്ചു. 419
നിറ്റ ജലറ്റിൻ ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ടമായി കൊളാജൻ പെപ്റ്റൈഡ് പ്ലാന്റ് നിർമാണത്തിനു കാക്കനാട് കിൻഫ്ര എക്സ്പോർട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ തുടക്കമിട്ടു. 60 കോടി രൂപയാണു ചെലവിടുന്നത്. ചർമം, സന്ധി, മുടി എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സപ്ലിമെന്റാണു കൊളാജൻ പെപ്റ്റൈഡ്.
വൻ നിക്ഷേപം പ്രതീക്ഷിക്കുന്ന അമ്പലമുകൾ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെയെത്തിയത് 227.77 കോടി രൂപയുടെ വ്യവസായ നിക്ഷേപം. ലക്ഷ്യമിടുന്നതു 10,000 കോടിയോളം രൂപയുടെ നിക്ഷേപവും 20,000 തൊഴിൽ അവസരങ്ങളും. ഇതുവരെ സ്ഥലം അലോട്ട് ചെയ്ത 17 സ്ഥാപനങ്ങളിൽ മൂന്നെണ്ണം പ്രവർത്തനം ആരംഭിച്ചു; മെറ്റാ4 ഹൈഡ്രോകാർബൺസ്, ഏഷ്യാറ്റിക് പോളിമർ ഇൻഡസ്ട്രീസ്, ടാർടെക് ബിറ്റുമിൻ മിക്സിങ് പ്ലാന്റ് എന്നിവ.
Results 1-10 of 45