Activate your premium subscription today
കേരളത്തിന്റെ തൊഴിൽ നഷ്ടം തെലങ്കാനയുടെ നേട്ടം. സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ പദ്ധതികൾ തെലങ്കാനയിലേക്കു മാറ്റിയ കിറ്റെക്സ് ഗാർമെന്റ്സ് വാറങ്കലിലുള്ള ഫാക്ടറിയിലേക്ക് 25000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് ആദ്യ ഘട്ടം മാത്രമാണ്. സീതാരാംപൂരിലെ അടുത്ത പ്ലാന്റിലേക്കുള്ള
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതം’ ഇന്ത്യൻ ഓഹരി വിപണിയെയും പിടിച്ചുലയ്ക്കുന്നു. ഇന്ത്യ ഉൾപ്പെടെ 180ലേറെ രാജ്യങ്ങൾക്കുമേൽ ട്രംപ് പകരച്ചുങ്കം (Reciprocal Tariff) പ്രഖ്യാപിച്ചതിനു പിന്നാലെ, ആഗോള വ്യാപാരയുദ്ധം കൂടുതൽ വഷളാകുമെന്ന വിലയിരുത്തലുകളാണ് ഓഹരികളെ തകർക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ ‘പ്രതികാരച്ചുങ്കം’ (Reciprocal Tariff) ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയെയും കേരളത്തെയും കാത്തിരിക്കുന്നത് കയറ്റുമതി നേട്ടത്തിനുള്ള മികച്ച അവസരം. ഉദാഹരണത്തിന് 10% അടിസ്ഥാന ഇറക്കുമതി തീരുവ ഉൾപ്പെടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പുതുക്കിയ തീരുവ.
കൊച്ചി ∙ കേരളത്തിന്റെ തൊഴിൽ നഷ്ടം തെലങ്കാനയുടെ നേട്ടം. സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ പദ്ധതികൾ തെലങ്കാനയിലേക്കു മാറ്റിയ കിറ്റെക്സ് ഗാർമെന്റ്സ് വാറങ്കലിലുള്ള ഫാക്ടറിയിലേക്ക് 25000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് ആദ്യ ഘട്ടം മാത്രമാണ്. സീതാരാംപൂരിലെ അടുത്ത പ്ലാന്റിലേക്കുള്ള
കൊച്ചി ∙ സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തു വരവേ കളംപിടിക്കാൻ പുതുതന്ത്രങ്ങളുമായി ട്വന്റി 20 പാർട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ, കിഴക്കമ്പലത്തു പ്രവർത്തിച്ചിരുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ട്വന്റി 20 രാഷ്ട്രീയം ചലിച്ചതെങ്കിൽ ഇത്തവണ കുറേക്കൂടി ബൃഹത്തായ പദ്ധതികളാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. കിഴക്കമ്പലം ഉൾക്കൊളളുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ മുഴുവൻ പേർക്കും ‘പ്രിവലേജ് കാർഡ്’ നൽകാനുള്ള നീക്കമാണ് ഇതിൽ പ്രധാനം. ഇതിനായുള്ള സർവേ നടക്കുകയാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്.
മൂന്നുവർഷം മുൻപാണ് മലയാളികളോട് ക്ഷമയും ചോദിച്ച് 3500 കോടി രൂപയുടെ നിക്ഷേപപദ്ധതികളും പിൻവലിച്ച്, കിറ്റെക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ് തെലങ്കാനയിലേക്ക് പറന്നത്. 2020ലെ ‘അസെൻഡ് കേരള’ നിക്ഷേപക സംഗമത്തിൽ കേരള സർക്കാരുമായി ഒപ്പുവച്ച കരാറിൽ നിന്ന് പിന്മാറിക്കൊണ്ടായിരുന്നു ആ യാത്ര. ഏകദേശം 20,000 പേർക്ക് പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്കും തിരുവനന്തപുരം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ഏകദേശം 5000 പേർക്കുവീതം തൊഴിൽ കിട്ടുന്ന വ്യവസായ പാർക്ക് പദ്ധതികളും അതുവഴി കേരളത്തിന് നഷ്ടമായി. അതേസമയം, തെലങ്കാനയിലേക്കുള്ള പ്രവേശനം കമ്പനിക്ക് വൻ നേട്ടമായെന്ന് പറയുകയാണ് സാബു ജേക്കബ്. 3500 കോടി രൂപ നിക്ഷേപത്തോടെ തെലങ്കാനയിൽ സജ്ജമാക്കിയ ഫാക്ടറിയുടെ ഒന്നാംഘട്ടം ജനുവരി മധ്യത്തോടെ പ്രവർത്തനം ആരംഭിക്കും. അതോടെ കിറ്റെക്സിന്റെ പ്രതിദിന ഉൽപാദനശേഷി നിലവിലെ
ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.
മഹാരാഷ്ട്രയിൽ മഹായുതി സംഖ്യത്തിന്റെ വിജയത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് കഴിഞ്ഞദിവസങ്ങളിൽ സ്വന്തമാക്കിയ നേട്ടം നിഫ്റ്റിയും സെൻസെക്സും കൈവിടുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഐടി ഓഹരികളാണ് നഷ്ടയാത്രയ്ക്ക് ചുക്കാൻ പിടിക്കുന്നത്.
ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലേറിയ ഇന്ന് കേരളം ആസ്ഥാനമായ കിറ്റെക്സ് (Kitex Garments), കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) എന്നിവയുടെ ഓഹരികളിൽ വ്യാപാരം 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ.
Results 1-10 of 121