Activate your premium subscription today
കടം വാങ്ങിയ പണം കടം കൊടുക്കുന്നയാൾക്ക് തിരികെ നൽകുന്ന പ്രവൃത്തിയാണ് വായ്പ തിരിച്ചടവ്. പ്രിൻസിപ്പലും പലിശയും ഉൾപ്പെടുന്ന ഇഎംഐകൾ എന്നും അറിയപ്പെടുന്ന ഷെഡ്യൂൾ ചെയ്ത പേയ്മെന്റുകളുടെ ഒരു പരമ്പരയിലൂടെയാണ് തിരിച്ചടവ് സംഭവിക്കുന്നത്.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ സർക്കാർ തിരിച്ചടച്ചു തുടങ്ങി. ഈ വർഷം നൽകിയ 697 കോടി രൂപയുടെ പലിശ അടയ്ക്കാനായി 14.56 കോടി രൂപ സർക്കാർ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് (വിസിൽ) അനുവദിച്ചു. വായ്പ സഹായമെന്ന നിലയിൽ നേരത്തേ 4.24 കോടി രൂപ
തിരുവനന്തപുരം ∙ കുടിശിക പിരിച്ചെടുക്കലിന്റെ പേരിൽ സഹകരണ സംഘങ്ങൾ നടത്തുന്ന ഒറ്റത്തവണ തീർപ്പാക്കൽ പരിപാടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സഹകരണ വകുപ്പ്. ഇനി വകുപ്പിന്റെ അനുമതിയോടെ, എല്ലാ നിർദേശങ്ങളും പാലിച്ച് വർഷത്തിലൊരിക്കൽ മാത്രം ഒറ്റത്തവണ കുടിശിക നിവാരണ പരിപാടി നടത്തിയാൽ മതിയെന്നാണ് നിർദേശം. കുടിശിക വർധിക്കുമ്പോൾ സഹകരണബാങ്കുകൾ, റജിസ്ട്രാറിന്റെ അനുമതി നേടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിക്കുന്നതാണ് പതിവ്. ഇതിനു പിന്നിൽ വ്യക്തിതാൽപര്യങ്ങളുണ്ടെന്നു പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടി. ഓഡിറ്റിനു മുൻപ് കുടിശിക പിരിച്ചെടുത്തെന്ന് കാണിക്കുന്നതിനാണ് സഹകരണ സംഘങ്ങൾ കുടിശിക നിവാരണ പരിപാടി നടത്തുന്നത്. പദ്ധതിയിൽ പിഴപ്പലിശയിലാണ് ഇളവുവരുത്തുക.
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
Q ഇരുപത്തിനാലുകാരനായ എനിക്ക് 45,000 രൂപ ശമ്പളത്തിൽ മൂന്നു മാസം മുൻപാണ് ജോലി ലഭിച്ചത്. വീട്ടിൽനിന്നു പോയിവരുന്നതിനാൽ പ്രത്യേകിച്ചു ചെലവൊന്നും ഇല്ല. വീട്ടിലേക്ക് ഒന്നും കൊടുക്കേണ്ട ആവശ്യവുമില്ല. എന്നാൽ അടിച്ചുപൊളി ജീവിതം ഇഷ്ടപ്പെടുന്ന എനിക്ക് ഇതുവരെ ഒന്നും മിച്ചം പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനു
25 ലക്ഷത്തിലധികം രൂപയുള്ള വായ്പാ അക്കൗണ്ടിൽ മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ പ്രത്യേക പരിശോധന നടത്തണം. മനപ്പൂർവം വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാൽ വായ്പാതട്ടിപ്പുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഒരു സ്ഥാപനത്തിൽ നിന്നും വീണ്ടും വായ്പ നൽകാതെ ശ്രദ്ധിക്കണം.
കൊച്ചി ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനു 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നു പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നിർദേശം. മത്സ്യബന്ധന മേഖലയിൽ ബാങ്കുകൾ നൽകുന്ന വായ്പാ തുക കുറവാണെന്നു വിലയിരുത്തിയ കമ്മിറ്റി മത്സ്യത്തൊഴിലാളികൾക്ക് വായ്പ നിഷേധിക്കാനോ കാലതാമസം വരുത്താനോ പാടില്ലെന്നും നിർദേശിച്ചു. മുദ്ര വായ്പ ലഭിച്ചവരുടെ പട്ടികയും സമൂഹത്തിൽ വരുത്തിയ ചലനവും സംബന്ധിച്ചു കേസ് സ്റ്റഡി നടത്തണം. മുദ്ര വായ്പ നൽകുന്നതിനു ദേശീയതലത്തിൽ ബാങ്കുകൾക്കു ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരിശോധിക്കാൻ മാർഗങ്ങളില്ല. വായ്പ അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നു ബാങ്കിങ് മേഖല യോഗത്തിൽ കമ്മിറ്റി ബാങ്കുകൾക്കു നിർദേശം നൽകി.
ഇന്ത്യയിൽ ബാങ്ക് വായ്പകളില്ലാത്ത കുടുംബങ്ങൾ ചുരുക്കം. ഓരോ തവണ റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതി (എംപിസി) യോഗം ചേരുമ്പോഴും ഏവരും പ്രതീക്ഷിക്കുന്നത് പലിശനിരക്കിൽ നേരിയ ഇളവെങ്കിലുമാണ്. എന്നാൽ, തുടർച്ചയായ 10-ാം യോഗത്തിലും പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയാണ് എംപിസി ചെയ്തത്. അതായത് ഭവനവായ്പ,
ചെറുകിട സംരംഭകർക്ക് വലിയ ആശ്വാസവുമായി റിസർവ് ബാങ്ക്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക (എംഎസ്എംഇ) വായ്പകൾ കാലാവധിക്ക് മുമ്പേ അടച്ചുതീർത്താലും ഇനി പിഴ (foreclosure charge/pre-penalty) ഈടാക്കരുതെന്ന് ബാങ്കുകളോടും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളോടും (എൻബിഎഫ്സി) റിസർവ് ബാങ്ക് നിർദേശിച്ചു.
Results 1-10 of 96