Activate your premium subscription today
ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകളുടെ പേരിൽ മുംബൈ കേന്ദ്രമായ എക്സ്10 ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനത്തിന്റെ (എൻബിഎഫ്സി) റജിസ്ട്രേഷൻ റിസർവ് ബാങ്ക് റദ്ദാക്കി.
കോഴിക്കോട് ∙ മരുന്നു കമ്പനികൾക്കു നൽകാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക തീർക്കാൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ കടമെടുക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ. ടെൻഡറിനു മുന്നോടിയായി കഴിഞ്ഞ ദിവസം കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് അധികൃതർ ഇക്കാര്യം സൂചിപ്പിച്ചത്. കുടിശിക തീർക്കാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന കടുത്ത നിലപാട് കമ്പനി പ്രതിനിധികൾ ആവർത്തിച്ചതോടെയാണ് സർക്കാർ അനുമതിയോടെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് മാർച്ചിനു മുന്നേ കുടിശിക തീർക്കാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചത്.
കൊച്ചി∙ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി പദ്ധതി തയാറാക്കി. 50 കോടിയിലേറെ മുതൽമുടക്കുള്ള വൻകിട പദ്ധതികൾക്കാണ് പലിശ സബ്സിഡിയോടെ വായ്പ. ദേശീയ, രാജ്യാന്തര കൺവൻഷനുകൾ നടത്താൻ കഴിയും വിധം വിവിധ കേന്ദ്രങ്ങളിൽ ബൃഹത്തായ കൺവൻഷൻ സെന്ററുകളും വൻകിട
ഓഹരി, മ്യൂച്ചൽ ഫണ്ട്, സ്വർണം ഇവയൊക്കെയുണ്ടെങ്കിലും മലയാളികൾക്കെന്നും പ്രിയങ്കരമായ നിക്ഷേപമാർഗമാണ് ചിട്ടി. ചിട്ടിയെ ഇനിയും ജനകീയമാക്കുക, ചെറുപ്പക്കാർക്കിടയിലും സ്വീകാര്യതയുയർത്തുക, ആഗോളതലത്തിലേയ്ക്ക് സാന്നിധ്യമുയർത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രാവർത്തികമാക്കുകയാണ് കേരള സർക്കാര്‍ സംരംഭമായ
ന്യൂഡൽഹി∙ നിയമവിരുദ്ധമായി അമിത പലിശയ്ക്കു വായ്പ നൽകുന്നവർക്കെതിരെ പൊലീസിനു നേരിട്ടു കേസെടുക്കാനും 10 വർഷം വരെ ശിക്ഷ നൽകാനും വ്യവസ്ഥ ചെയ്ത് നിയമം വരുന്നു.
തിരുവനന്തപുരം ∙ വകുപ്പുകളുടെ ബില്ലുകൾ മാറാനും മറ്റുമായി 1,225 കോടി രൂപ കൂടി അടുത്തയാഴ്ച സർക്കാർ കടമെടുക്കും. ക്രിസ്മസിനു മുന്നോടിയായി രണ്ടോ മൂന്നോ മാസത്തെ ക്ഷേമ പെൻഷനും നൽകാൻ ആലോചിക്കുന്നുണ്ട്
സംസ്ഥാനത്ത് മൂലധന നിക്ഷേപത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി പണം കണ്ടെത്താന്‍ വലയുന്ന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ 50 വര്‍ഷത്തേക്കു നല്കുന്ന പലിശരഹിത വായ്പ വഴി അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കിയത് 3000 കോടി മാത്രം. കേന്ദ്ര സര്‍ക്കാര്‍ 2024-25ല്‍ 15,0,00 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘ക്രെഡിറ്റ് ലൈൻ’ സംവിധാനത്തിൽ ഇനി സ്മോൾ ഫിനാൻസ് ബാങ്കുകളും വരും. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്നതാണ് ക്രെഡിറ്റ് ലൈൻ. വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി,
കൊച്ചി∙ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കുവൈത്തിലെ ഗൾഫ് ബാങ്കിൽനിന്നും കോടികൾ വായ്പ എടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ അന്വേഷണം. 1400ൽ പരം മലയാളികൾ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് സൂചന. ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ കേരളത്തിൽ എത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി നിലവിൽ 10 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ എട്ടെണ്ണവും എറണാകുളം റൂറൽ പൊലീസ് ജില്ലയിലാണ്.
തിരുവനന്തപുരം ∙ കുടിശിക പിരിച്ചെടുക്കലിന്റെ പേരിൽ സഹകരണ സംഘങ്ങൾ നടത്തുന്ന ഒറ്റത്തവണ തീർപ്പാക്കൽ പരിപാടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സഹകരണ വകുപ്പ്. ഇനി വകുപ്പിന്റെ അനുമതിയോടെ, എല്ലാ നിർദേശങ്ങളും പാലിച്ച് വർഷത്തിലൊരിക്കൽ മാത്രം ഒറ്റത്തവണ കുടിശിക നിവാരണ പരിപാടി നടത്തിയാൽ മതിയെന്നാണ് നിർദേശം. കുടിശിക വർധിക്കുമ്പോൾ സഹകരണബാങ്കുകൾ, റജിസ്ട്രാറിന്റെ അനുമതി നേടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിക്കുന്നതാണ് പതിവ്. ഇതിനു പിന്നിൽ വ്യക്തിതാൽപര്യങ്ങളുണ്ടെന്നു പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടി. ഓഡിറ്റിനു മുൻപ് കുടിശിക പിരിച്ചെടുത്തെന്ന് കാണിക്കുന്നതിനാണ് സഹകരണ സംഘങ്ങൾ കുടിശിക നിവാരണ പരിപാടി നടത്തുന്നത്. പദ്ധതിയിൽ പിഴപ്പലിശയിലാണ് ഇളവുവരുത്തുക.
Results 1-10 of 157