Activate your premium subscription today
മുംബൈ∙ ബെൽജിയത്തിൽ അറസ്റ്റിലായ വിവാദ വ്യവസായി മെഹുൽ ചോക്സിയുടെ നാടുകടത്തൽ വൈകിയേക്കും. അർബുദ ബാധിതനാണെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ചോക്സിയുടെ നീക്കം. ചികിത്സാ ആവശ്യങ്ങൾക്കായി സ്വിറ്റ്സർലാൻഡിലേക്കു പോകാനിരിക്കെയാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി∙ വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലായത് ബെൽജിയത്തിൽനിന്ന് സ്വിറ്റ്സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. ചോക്സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്. ഇവിടെ റെസിഡൻസി കാർഡ് ലഭിക്കുന്നതിനായി ചോക്സി വ്യാജ രേഖകൾ സമർപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂഡൽഹി∙ വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലായത് ബെൽജിയത്തിൽനിന്ന് സ്വിറ്റ്സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. ചോക്സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്. ഇവിടെ റെസിഡൻസി കാർഡ്
ന്യൂഡൽഹി∙ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ വ്യവസായി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷയെ തുടർന്നാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. 13,500 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുൽ ചോക്സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്.
ന്യൂഡൽഹി ∙ വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ഭാര്യയ്ക്കൊപ്പം ബൽജിയത്തിലെ ആന്റ്വെർപ്പിൽ ഉണ്ടെന്ന് റിപ്പോർട്ട്. ചോക്സിയെ വിട്ടുനൽകാൻ ഇന്ത്യ ബൽജിയം സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മെഹുലിന്റെ ഭാര്യ പ്രീതിക്ക് ബൽജിയം പൗരത്വമുണ്ട്. ബൽജിയത്തിൽ താമസിക്കുന്നതിനുള്ള പെർമിറ്റിനായി മെഹുൽ ചോക്സി നൽകിയ രേഖകളും വ്യാജമാണെന്ന് ആരോപണമുണ്ട്.
മുംബൈ∙ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ രാജ്യം വിട്ടതിന് അന്വേഷണ ഏജൻസികൾക്ക് മുംബൈ കോടതിയുടെ രൂക്ഷ വിമർശനം. ഉചിതമായ സമയത്ത് അറസ്റ്റ് ചെയ്യാത്തതുകൊണ്ടാണ് ഇവർ രാജ്യം വിട്ടതെന്നു പറഞ്ഞ കോടതി ഏജൻസികളുടെ പിടിപ്പുകേട് എടുത്തുപറഞ്ഞു.
മുംബൈ∙ കോടികളുടെ വായ്പത്തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നൽകിയ ഹർജിയിൽ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി രത്നവ്യാപാരി മെഹുൽ ചോക്സിക്ക് നോട്ടിസ് അയച്ചു. ചോക്സി നിലവിൽ കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ ഉണ്ടെന്നാണ് കരുതുന്നത്. ഇനിയും ഹാജരാകാതിരുന്നാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുകയാണ് നീക്കം. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടിയോളം വായ്പയെടുത്ത് മുങ്ങിയെന്നാണ് കേസ്.
ന്യൂഡൽഹി ∙ ഇന്ത്യന് ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടിസ് ഇന്റർപോൾ നീക്കി. മെഹുൽ ചോക്സിയുടെ അപേക്ഷ അംഗീകരിച്ചാണ് നടപടി. ആന്റിഗ്വയിൽ കഴിയുന്ന ചോക്സിക്ക് ഇനി ഏതു രാജ്യത്തേക്കും പോകാൻ കഴിയും.
ന്യൂഡൽഹി ∙ ശതകോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്നു കേന്ദ്ര സർക്കാർ. വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്സിയാണു കുടിശികക്കാരിൽ മുൻപിൽ. 7,848 കോടിയാണ് മെഹുൽ ചോക്സി അടയ്ക്കാനുള്ളത്. ഏറ്റവും കൂടുതൽ
‘‘ഒരാൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കണക്കാക്കുന്നത് അവരുടെ നിലവിലുള്ള അവസ്ഥ കൂടി പരിഗണിച്ചാണ്. എന്നാൽ നീരവ് മോദി കടുത്ത വിഷാദരോഗത്തിന്റെ പിടിയിലല്ല, ഇനി അങ്ങനെ ആവാനും സാധ്യതയില്ല. രണ്ട്, നീരവ് മോദി ഇതുവരെ തനിക്കെന്തെങ്കിലും മാനസികമായ അസ്വാസ്ഥ്യങ്ങൾ ഉള്ളതായി പ്രദർശിപ്പിച്ചിട്ടില്ല. ആത്മഹത്യ ചെയ്യണം എന്ന് കൂടെക്കൂടെ സങ്കൽപ്പിക്കുന്നതല്ലാതെ, നീരവ് മോദി ഇതുവരെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ, സ്വയം അപകടപ്പെടുത്താൻ ശ്രമിക്കുകയോ അങ്ങനെയെന്തെങ്കിലും പദ്ധതിയിടുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ചില പരാമർശങ്ങൾ നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂ’’– 13,500 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പു നടത്തിയ ശേഷം യുകെയിലേക്കു കടന്നു കളഞ്ഞ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ലണ്ടൻ ഹൈക്കോടതി പ്രസ്താവിച്ചതാണിത്. നീരവ് മോദി ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ജയിൽ സാഹചര്യം മോശമാണെന്നും, ഇന്ത്യയിലെത്തിച്ചാൽ ആവശ്യമായ വൈദ്യസഹായം അടക്കമുള്ളവ കിട്ടിയേക്കില്ലെന്നും അതുകൊണ്ടുതന്നെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നുമുള്ള നീരവ് മോദിയുടെ മാനസികാരോഗ്യ വിദഗ്ധന്റെ വാദങ്ങൾ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ തീരുമാനം. കോടതി ഇത്ര കൂടി പറഞ്ഞു, ‘‘നീരവ് മോദിയുടെ മാനസികനിലയും ആത്മഹത്യാ സാധ്യതയുണ്ടെന്നുമുള്ള വാദങ്ങൾ പരിഗണിച്ച് അദ്ദേഹത്തെ കൈമാറുന്നത് അനീതിയും ക്രൂരതയുമാണെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല’’. 2021 ഏപ്രിലിൽ ആയിരുന്നു നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ജില്ലാ ജഡ്ജിയുടെ ഉത്തരവ് വന്നത്. പിന്നാലെ അന്നത്തെ ആഭ്യന്തര െസക്രട്ടറി പ്രീതി പട്ടേൽ, ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും ഉത്തരവിട്ടിരുന്നു. പിന്നാലെ നീരവ് മോദി ഹൈക്കോടതിയെ സമീപിക്കുകയും ഒരു വർഷത്തിനു ശേഷം ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുമായിരുന്നു. ഇനി നീരവ് മോദിക്കു പിന്നിൽ നിയമപരമായ മറ്റു വഴികളില്ലേ? ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്കു കടന്ന വിജയ് മല്യ ഉൾപ്പെെടയുള്ളവരെയും തിരികെയെത്തിക്കാൻ കേന്ദ്രത്തിനു സാധിക്കില്ലേ? ഇത്തരത്തിൽ ഇന്ത്യൻ സർക്കാരിനെ കബളിപ്പിച്ച് എത്ര പേർ വിദേശത്തേക്കു കടന്നിട്ടുണ്ട്? ഇവരിൽ ചിലരെ തിരികെ കൊണ്ടുവരുന്നതിനു പിന്നിൽ കേന്ദ്ര സർക്കാരിന് എന്തെങ്കിലും രാഷ്ട്രീയ താൽപര്യങ്ങളുണ്ടോ? വിശദമായി പരിശോധിക്കാം...
Results 1-10 of 56