Activate your premium subscription today
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പുവര്‍ മിഡില്ക്ലാസുകാര് എപ്പോഴും വിചാരിക്കുക പണമുണ്ടാക്കാനാണ് ഈ ലോകത്ത് ഏറ്റവും വലിയ ബുദ്ധിമുട്ട് എന്നാണ്. എന്നാല്‍ ധനികരായ ആളുകളോട് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയകാര്യം എന്തെന്ന് ചോദിച്ചുനോക്കൂ. അവരുടെ ഉത്തരം കേക്കുമ്പോള്‍ നമ്മള് അന്തം വിടും.
ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനസംഖ്യയിൽ 90% പേർക്കും വാങ്ങൽശേഷി (പർച്ചേസിങ് പവർ) ദുർബലമെന്ന് റിപ്പോർട്ട്. ജനസംഖ്യയിൽ സാമ്പത്തികഭദ്രതയുള്ള 10% പേരാണ് ഇന്ത്യയുടെ ഉപഭോക്തൃവിപണിയെ മുന്നോട്ട് നയിക്കുന്നത്.
പ്രതീക്ഷിച്ചതുപോലെ ഇടത്തരം കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ‘മിഡിൽ-ക്ലാസ്’ കുടുംബങ്ങൾക്കാണ് ഇക്കുറി ഊന്നലെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഭാഷണം തുടങ്ങിയതു തന്നെ. ബജറ്റിന്റെ തലേന്ന് മാധ്യമങ്ങളോടായി സംസാരിച്ച മോദിയും പറഞ്ഞു– ഇടത്തരക്കാരെയും പാവപ്പെട്ടവരെയും ലക്ഷ്മീ ദേവി കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന്. അതുതന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ‘കൂടുതലായിത്തന്നെ’ കേന്ദ്രം അനുഗ്രഹിച്ചു. ബജറ്റിന്റെ പാർട്ട്-ബിയിൽ നിർമല കാത്തുവച്ചതാകട്ടെ ‘മധുരിക്കുന്ന പ്രഖ്യാപനവും’. പുതിയ ആദായ നികുതി സ്കീം അപ്പാടെ പൊളിച്ചെഴുതിയ നിർമല സീതാരാമൻ, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനക്കാരെ റിബേറ്റുവഴി ആദായനികുതി ബാധ്യതയിൽ നിന്നൊഴിവാക്കി. അതായത്, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് ഇനി നികുതി അടയ്ക്കേണ്ട. പുറമേ 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യവും ചേരുമ്പോൾ നികുതി ബാധ്യതയിൽ നിന്നൊഴിവാകുന്നത് പ്രതിവർഷം 12.75 ലക്ഷം രൂപവരെ വരുമാനമുള്ളവർ.
സാമ്പത്തികമായി സ്വതന്ത്രമാകാൻ എന്താണ് വേണ്ടത്? അതിന് ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഇല്ല എന്നാണ് ഉത്തരമെങ്കിൽ അതോടൊപ്പം നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിച്ച് മുന്നോട്ടു പോകുക. 1 വരുമാനം താൽക്കാലികമായി ഇല്ലാതായാൽ സ്വന്തം ചെലവുകൾ കൈകാര്യം ചെയ്യാൻ മതിയായ ഫണ്ടുകളോ ശേഷിയോ ഉണ്ടോ? ∙ ഇല്ലെങ്കിൽ, ഒന്നു
Results 1-4