Activate your premium subscription today
ഇരിക്കൂർ (കണ്ണൂർ) ∙ കേന്ദ്രസഹായത്തോടെ സംസ്ഥാന സർക്കാർ നൽകുന്ന ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല, വിധവ, ഭിന്നശേഷി (ഡിസെബിലിറ്റി) പെൻഷനിലെ കേന്ദ്രവിഹിതം നൂറുകണക്കിനു ഗുണഭോക്താക്കൾക്കു ലഭിക്കുന്നില്ല. 2 മാസം മുതൽ 15 മാസം വരെ തുക ലഭിക്കാനുള്ളവരുണ്ട്. 1600 രൂപ പെൻഷനിൽ 200, 300, 500 എന്നിങ്ങനെയാണു വിവിധ വിഭാഗങ്ങളിലെ കേന്ദ്രവിഹിതം. 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷൻ വിതരണം കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ ഗുണഭോക്താക്കൾക്കു സംസ്ഥാനവിഹിതം ലഭിച്ചെങ്കിലും, കഴിഞ്ഞതവണ കേന്ദ്രവിഹിതം ലഭിച്ചവർക്കുപോലും ഇത്തവണ മുടങ്ങി.
തിരുവനന്തപുരം ∙ വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണ പാക്കേജും പങ്കാളിത്ത പെൻഷനു പകരമുള്ള പുതിയ പെൻഷൻ പദ്ധതിയും പുതിയ ശമ്പള, പെൻഷൻ പരിഷ്കരണവും അടക്കമുള്ള പ്രഖ്യാപനങ്ങൾ കാത്ത് അടുത്ത സംസ്ഥാന ബജറ്റ്. വരുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇപ്പോൾ നൽകുന്ന 1600 രൂപ ക്ഷേമ പെൻഷനിൽ 100 രൂപ വർധിപ്പിക്കാനും
ന്യൂഡൽഹി ∙ ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നിലനിൽക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളി. പങ്കാളിത്ത രീതിയിൽത്തന്നെയുള്ളതാണ് പുതിയ പദ്ധതി. പദ്ധതി അടുത്ത ഏപ്രിൽ ഒന്ന് മുതൽ നിലവിൽവരും.
ജീവിച്ചിരിപ്പുണ്ടെന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരാ. പെൻഷൻ ലഭിക്കണമെങ്കിൽ ഇക്കാര്യം സാക്ഷ്യപ്പെടുത്തുക കൂടി വേണം. അതിനാണ് മസ്റ്ററിങ് നടത്തുന്നത്. സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് ജൂൺ 25 ന് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 വരെയാണ് സമയപരിധി. രണ്ടു മാസത്തെ കാലാവധി
ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ചു! എന്നാൽ പഴയ പെൻഷൻ പദ്ധതിയിലേക്കു മടങ്ങുകയുമില്ല. എന്താകും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മനസ്സിലെ ആ പ്ലാൻ ബി? ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോൾ ജീവനക്കാരുടെ മനസ്സിൽ ഉയർന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യവും മുറവിളിയും പരിഗണിച്ചാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചത്. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് തിരികെകൊണ്ടു വരിക; വലിയൊരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് ഈ ബജറ്റില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ധനമന്ത്രിയും.
ക്ഷേമ പെൻഷനെ ‘ക്ഷാമം’ കവർന്നപ്പോൾ ക്ഷേമത്തോടെ സർക്കാർ ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ കുടുംബ ബജറ്റ് എങ്ങനെ കുടുംബാംഗങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന ആലോചയിലാണ് ജനങ്ങളെന്നതാണ് വാസ്തവം. ബജറ്റ് വിഹിതം നേരിട്ട് ബാധിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സർക്കാർ ജീവനക്കാരും സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരും. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ രണ്ടു കൂട്ടരും വലിയ പ്രതീക്ഷയിലായിരുന്നു. ക്ഷേമ പെൻഷൻ വാങ്ങുന്ന വലിയ വിഭാഗത്തെയും ജീവിതകാലം മുഴുവൻ സർക്കാർ ജോലിയിൽ വ്യാപൃതരാകുന്ന ജീവനക്കാരെയും ഒരു സർക്കാരിനും ഒഴിവാക്കാനും കഴിയില്ല. എന്നിട്ടും പെൻഷൻകാരെ മറന്ന് ജീവനക്കാരെ സഹായിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താകും? ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകുമെന്ന പ്രഖ്യാപനത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് അഞ്ചു മാസത്തെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. ഇതിനൊപ്പം 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാർ പെൻഷൻ തുക 2500 ആക്കി ഉയർത്താമെന്ന് നൽകിയ വാഗ്ദാനവും. ഇതും ബജറ്റിലേക്ക് ഉറ്റുനോക്കാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ നിര്‍ദേശങ്ങൾ ബജറ്റിൽ ഉൾപ്പെട്ടപ്പോൾ ക്ഷേമപെൻഷൻകാർക്ക് കേന്ദ്രത്തെ പഴിച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ സഹതാപ വാക്കുകൾ മാത്രമാണു ലഭിച്ചത്. ബജറ്റിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആശങ്ക എത്രമാത്രം പരിഹരിക്കപ്പെട്ടു ? എന്താണ് പുതിയ പെൻഷൻ പദ്ധതി? 60 വയസ്സു കഴിഞ്ഞ സാധാരണക്കാര്‍ക്ക് സാമൂഹിക പെൻഷൻ വരും നാളുകളിൽ കുടിശിക ഇല്ലാതെ ലഭിക്കാനുള്ള വിദ്യയാണോ ധനമന്ത്രിയുടെ ‘പ്ലാൻ ബി’യിൽ ഉള്ളത്? ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം∙ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം സർക്കാർ ജീവനക്കാരിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്കു പോകുന്ന സംസ്ഥാനങ്ങളെ കാത്തിരിക്കുന്നത് വൻ ധനപ്രതിസന്ധിയാണെന്ന് റിസർവ് ബാങ്കിന്റെ (ആർബിഐ) വാർഷിക റിപ്പോർട്ടിൽ മുന്നറിയിപ്പ്. പഴയ പെൻഷൻ പദ്ധതിയിലേക്കു പോയാൽ സർക്കാരിന്റെ പെൻഷൻ ചെലവ് 4 മടങ്ങ് വർധിക്കും. ധനക്കമ്മിയുടെ (വരവും ചെലവും തമ്മിലെ അന്തരം അഥവാ കടമെടുക്കുന്ന തുക) ദേശീയ ശരാശരി, 3.1% മാത്രമായിരിക്കെ ചില സംസ്ഥാനങ്ങൾ 4% വരെയെത്തിച്ചിട്ടുണ്ട്. ആകെ കടം ദേശീയ തലത്തിൽ ജിഡിപിയുടെ 27.6% മാത്രമാണ്. എന്നാൽ, പല സംസ്ഥാനങ്ങളും 35% വരെയെത്തി. ഇത് അപകടകരമായ നിലയാണ്. കേരളത്തിൽ 36.9 ശതമാനമാണ്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്നു പറഞ്ഞ് 2016 ൽ അധികാരം പിടിച്ച ഇടതു സർക്കാരിനേറ്റ അടിയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പു തേടി ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി സർക്കാരിനെ വിമര്‍ശിച്ചത്. ഇതിനൊപ്പം റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം റിപ്പോർട്ടിന്റെ പകർപ്പ് ജയശ്ചന്ദ്രന്‍ ലഭിച്ചു. ജയശ്ചന്ദ്രൻ കല്ലിങ്കൽ അംഗമായ ജോയിന്റ് കൗൺസിൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് സിവിൽ സംരക്ഷണ യാത്ര നടത്തുകയാണ്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയുടെ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനയാണ് ജോയിന്റ് കൗൺസിൽ. എന്തിനാണ് ജോയിന്റ് കൗൺസിൽ റിപ്പോർട്ടിന്റെ പകർപ്പ് നേടാൻ കോടതിയെ സമീപിച്ചതെന്ന ചോദ്യം ഉയരുന്നു. അതുമാത്രമല്ല സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും പ്രസക്തമാണ്. എന്തെല്ലാമാണ് സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യങ്ങൾ? പങ്കാളിത്ത പെൻഷനടക്കം കേരളത്തില്‍ സർക്കാർ ജീവനക്കാർ എന്തെല്ലാം വെല്ലുവിളികളാണു നേരിടുന്നത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് ജയശ്ചന്ദ്രൻ കല്ലിങ്കൽ...
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 40-45 ശതമാനം റിട്ടയർമെന്റ് പേഔട്ട് ലഭിക്കുമെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വർഷാവസാനത്തോടെ ദേശീയ പെൻഷൻ സ്കീമിൽ (എൻപിഎസ്) കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പെൻഷൻ പ്രശ്നം ഒരു തർക്കവിഷയമായി
Results 1-10 of 33