Activate your premium subscription today
മുംബൈ∙ ട്രംപിന്റെ സ്ഥാനാരോഹണ ദിനത്തിൽ നേട്ടത്തോടെ വിപണികൾ. ട്രംപിന്റെ രണ്ടാമൂഴത്തിലെ നയങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക കഴിഞ്ഞ നവംബർ മുതൽ വിപണിയിലുണ്ടെങ്കിലും സ്ഥാനാരോഹണദിനത്തിൽ ഏഷ്യൻ വിപണികളെല്ലാം മുന്നേറി. സെൻസെക്സ് 454 പോയിന്റും നിഫ്റ്റി 141 പോയിന്റും ഇന്നലെ നേട്ടമുണ്ടാക്കി. സാമ്പത്തിക നയങ്ങളിൽ
ചില നേരങ്ങളിൽ ചില മനുഷ്യർ. അവരാകും ഓഹരി വിപണിയുടെ ദിശ നിർണയിക്കുക. ഇപ്പോൾ ട്രംപിന്റെ ഊഴമായിരിക്കുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപ് 2025 ജനുവരി 20ന് തിരിച്ചെത്തുമ്പോൾ ആളിക്കത്തുന്ന ആശങ്കയിലാണ് ഓഹരി വിപണി. തിരഞ്ഞെടുപ്പു പ്രചാരണ കാലത്തുതന്നെ ട്രംപ് നടത്തിയ ചില പ്രസ്താവനകൾ വിപണിയെ അസ്വസ്ഥമാക്കിയിരുന്നു. ട്രംപിന്റെ വിജയവാർത്ത പുറത്തുവന്നതോടെ അസ്വസ്ഥത മൂർച്ഛിച്ചു. ഇന്നു ട്രംപ് അധികാരമേൽക്കുമ്പോൾ അസ്വസ്ഥത പാരമ്യത്തിലെത്തുന്നു. എന്നാൽ ‘ട്രംപ്ഫോബിയ’ നേരത്തേതന്നെ വിപണി ‘ഡിസ്കൗണ്ട്’ ചെയ്തുകഴിഞ്ഞതിനാൽ ഇനിയെന്തിനു പേടിക്കണം എന്നു കരുതുന്നവരുമുണ്ട്.. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പു യഥാർഥത്തിൽ വിവിധ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിൽ ഏർപ്പെടാൻപോകുന്നുവെന്നതിന്റെ കാഹളമാണ്. മുന്നറിയിപ്പു നടപ്പാക്കിയാൽ അത് ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കും വെല്ലുവിളിയാകാം. തുണിത്തരങ്ങൾ, ഔഷധങ്ങൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികൾക്കും ഐടി സംരംഭങ്ങൾക്കുമായിരിക്കും കനത്ത ആഘാതം.
ഓഹരി വിപണിയില്‍ സമീപകാലത്തുണ്ടായ തിരുത്തില്‍ താല്‍ക്കാലികം മാത്രമാണെന്നും വിപണി മികച്ച രീതിയില്‍ മുന്നോട്ടുപോകുമെന്നും പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ ഡിബിഎഫ്എസ് മാനേജിങ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമീപ കാല ഭീഷണികളൊന്നുമില്ലെന്നും വളര്‍ച്ചാ നിരക്ക്
രൂപയുടെ തകർച്ചയിലും, വിദേശ ഫണ്ടുകളുടെ തുടർവില്പനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനങ്ങളിൽ കൂടുതൽ നഷ്ടം ഒഴിവാക്കിയെങ്കിലും വിദേശ ഫണ്ടുകൾ വില്പന തുടർന്നതിനാൽ മുന്നേറാനായില്ല. മുൻ ആഴ്ചയിൽ 23440 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 23203 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ്
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീഴുന്നതും, അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും തകർച്ച കുറിച്ചതും ഇന്ത്യൻ വിപണിക്ക് ഇന്ന് വീണ്ടും വീഴ്ച നൽകി. ഇന്നും ഒന്നര ശതമാനത്തിനടുത്ത് നഷ്ടവും കുറിച്ച നിഫ്റ്റിയും, സെൻസെക്സും യഥാക്രമം 23085 പോയിന്റിലും, 76330 പോയിന്റിലുമാണ് ക്ളോസ് ചെയ്യ്തത്. ഇന്ന് വീണ്ടും സമ്പൂർണ
കണക്കുകളുടേതാണ് ഈ ആഴ്ച; കണക്കുകൂട്ടലുകളുടേതും. പണപ്പെരുപ്പത്തിന്റെ കഴിഞ്ഞ മാസത്തെ നിരക്ക് ജനുവരി 13ന് വൈകിട്ടു പുറത്തുവരും. കോർപറേറ്റ് മേഖലയിൽനിന്നുള്ള ലാഭനഷ്ടക്കണക്കുകളുടെ പ്രവാഹവും ആരംഭിക്കുകയായി. ഓഹരി വിപണിക്കു നിർണായകമായ കണക്കുകളാണിവ. വിപണിയിലെ പ്രവണതകൾ നിർണയിക്കുന്ന കണക്കുകൾ. ഓഹരികളുടെ കൊടുക്കൽവാങ്ങലുകൾക്കു പിന്നിൽ ഈ കണക്കുകൾ സംബന്ധിച്ച ആശങ്കയും കണക്കുകൂട്ടലുകളുമായിരിക്കും ഇനി. നവംബറിൽ 5.5 ശതമാനമായിരുന്ന വിലക്കയറ്റനിരക്ക് ഡിസംബറിൽ 0.5% കുറഞ്ഞിരിക്കാം എന്നാണു ബാങ്ക് ഓഫ് ബറോഡയുടെ അനുമാനം. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലകളിലെ
ട്രംപിന്റെ ‘കിരീട’ധാരണത്തിലേക്കും, ഇന്ത്യയുടെ യൂണിയൻ ബജറ്റിലേക്കും ഒരാഴ്ച ദൂരം കൂടി കുറഞ്ഞപ്പോൾ നിഫ്റ്റിയും, സെൻസെക്സും കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 600 പോയിന്റും 1700 പോയിന്റിൽ കൂടുതലും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി 23440 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ്
ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) 2024ൽ പുതുതായി എത്തിയത് 1.52 കോടി സജീവ നിക്ഷേപകർ. ഇതിൽ 65% പേരും മുൻനിര ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സീറോധ എന്നിവയുടെ ഉപഭോക്താക്കൾ.
ടിസിഎസ്സിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വില്പനസമ്മർദ്ദവും, രൂപയുടെ വീഴ്ചയും, മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോളും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ
ഇന്ത്യയിൽ പുതിയ ഡിമാറ്റ് (demat) അക്കൗണ്ടുകളുടെ എണ്ണം ഡിസംബർ പാദത്തിൽ കുത്തനെ കുറഞ്ഞു. ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്.
Results 1-10 of 1413