Activate your premium subscription today
കേന്ദ്രസർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിയായ ഏകീകൃത പെൻഷൻ സ്കീം (UPS) 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിലായിരിക്കുന്നു. അതോടെ ഏതു തള്ളണം ഏതു കൊള്ളണം എന്ന ആശയക്കുഴപ്പത്തിലാണ് ജീവനക്കാർ. നിലവിലെ നാഷനൽ െപൻഷൻ സിസ്റ്റം (NPS) പരിഷ്കരിച്ചു നടപ്പാക്കുന്ന യുപിഎസിൽ മാസം നിശ്ചിത തുക െപൻഷൻ ഉറപ്പാക്കാൻ അവസരമുണ്ട്. 2004 ജനുവരി ഒന്നു മുതൽ കേന്ദ്ര സർവീസിൽ പ്രവേശിച്ചവർക്ക് യുപിഎസിൽ ചേരുകയോ എൻപിഎസിൽ തുടരുകയോ ചെയ്യാം. പക്ഷേ ഒരുതവണ യുപിഎസിലേക്കു മാറിയാൽ തിരിച്ചുപോകാനാവില്ല. ജീവനക്കാരുടെ പങ്കാളിത്തമില്ലാത്ത പഴയ പെൻഷൻ രീതി(ഒപിഎസ്) ഇനി പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പിച്ചു പറയുന്നു. അതേ സമയം നിശ്ചിത െപൻഷൻ ഉൾപ്പെടെ അതിലെ നല്ല വശങ്ങൾ യുപിഎസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ജീവനക്കാരുടെ വിഹിതംപോലെ എൻപിഎസിലെ ചില വ്യവസ്ഥകൾ ഇതിലുണ്ട്. ജീവനക്കാരുടെ വിഹിതം
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാർക്കുള്ള പുതിയ യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) നിലവിൽ വന്നു. യുപിഎസിലേക്കു മാറാൻ ആഗ്രഹിക്കുന്ന കേന്ദ്ര ജീവനക്കാർ ജൂൺ 30നു മുൻപായി ഓൺലൈനായോ നേരിട്ടോ അപേക്ഷ നൽകണം. ഇല്ലെങ്കിൽ നിലവിലെ എൻപിഎസിൽ (നാഷനൽ പെൻഷൻ സിസ്റ്റം) തന്നെ തുടരും. ഓപ്ഷൻ തിരഞ്ഞെടുത്താൽ പിന്നീട് മാറാൻ കഴിയില്ല. അപേക്ഷ നൽകാനുള്ള പോർട്ടലും ആരംഭിച്ചു. വെബ്സൈറ്റ്: npscra.nsdl.co.in/ups.php
തിരുവനന്തപുരം ∙ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ആനുകൂല്യങ്ങളും നാളെ മുതൽ പ്രാബല്യത്തിൽ. ഇൗ സാമ്പത്തിക വർഷം അടച്ചുതീർക്കേണ്ട നികുതികളും ഫീസുകളും പിഴ ഒഴിവാക്കി ഇന്നു കൂടി അടയ്ക്കാം. ഓഫിസുകൾക്ക് ഇന്ന് അവധിയാണെങ്കിലും ഓൺലൈനായി പണം അടയ്ക്കാം. ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്കുള്ള ഇടപാടില്ല.
ന്യൂഡൽഹി∙ നാഷനൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), എംപ്ലോയീ പെൻഷൻ സ്കീം (ഇപിഎസ്) തുടങ്ങി രാജ്യത്തെ പങ്കാളിത്ത പെൻഷൻ പദ്ധതികളുടെ ഏകോപനത്തിനായി റഗുലേറ്ററി കോഓർഡിനേഷൻ ഫോറം നിലവിൽ വരും. കേന്ദ്രബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ന്യൂഡൽഹി ∙ പുതിയ യുണിഫൈഡ് പെൻഷൻ സ്കീമിനു (യുപിഎസ്) കീഴിൽ വിരമിക്കുന്ന കേന്ദ്ര ജീവനക്കാർക്ക് വ്യക്തിഗത സഞ്ചിതനിധിയിൽ (ഇൻഡിവിജ്യുവൽ കോർപസ്) നിന്ന് 60% വരെ തുക പിൻവലിക്കാൻ അവസരമുണ്ടാകും. ഇതിന് ആനുപാതികമായ തുക പ്രതിമാസ പെൻഷനിൽ കുറയും. പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കരടുചട്ടത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്.
കൊച്ചി: മുതിർന്ന പൗരന്മാരുടെ എണ്ണവും ജീവിത ചെലവുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പെൻഷൻ ഫണ്ടുകൾ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് പിഎഫ്ആര്‍ഡിഎ ചെയര്മാന് ഡോ. ദീപക് മൊഹന്തി പറഞ്ഞു. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അവതരിപ്പിക്കുന്ന
നാഷണൽ പെൻഷൻ സിസ്റ്റം (NPS) ഒരു മാർക്കറ്റ്-ലിങ്ക്ഡ് റിട്ടയർമെൻ്റ് സേവിംഗ്സ് സ്കീമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD പ്രകാരം NPS സംഭാവനകൾക്ക് നികുതിയിളവിന് അർഹതയുണ്ട്.വിദേശത്ത് താമസിക്കുന്നവർ ഉൾപ്പെടെ 18 നും 70 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും NPS ലഭ്യമാണ്. 2004 ജനുവരി ഒന്നിനോ
വിരമിക്കൽ അഥവാ റിട്ടയര്‍മെന്റ് എന്നത് പലപ്പോഴും സ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ജീവിതസമ്മർദത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണവിടെ തുറക്കപ്പെടുന്നത്. യഥാർഥത്തിൽ പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റിട്ടയര്‍മെന്റ്. എന്നാൽ പലർക്കും കാര്യങ്ങൾ അങ്ങനെയല്ല. സാമ്പത്തിക ആസൂത്രണമില്ലാതെയാണ് ഈ ഘട്ടത്തിലേക്ക് എത്തുന്നതെങ്കിൽ ജീവിതത്തിലെ സുവർണ വര്‍ഷങ്ങൾ ആകേണ്ട ആ സമയം പക്ഷേ സാമ്പത്തിക പ്രശ്നങ്ങളുടേയും അതുവഴി ആശങ്കയുടേതുമായി മാറും. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ പ്രസക്തി. പല ഓപ്ഷനുകളും ഇതിനുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് നാഷനല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) തന്നെയാണ്. മധ്യവയസ്കനായ രാജേഷ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ എന്‍പിഎസ് റിട്ടയര്‍മെന്റ് പദ്ധതിയുടെ പ്രാധാന്യമെന്താണ് എന്നു പരിശോധിക്കാം.
ഏകീകൃത പെൻഷൻ പദ്ധതിയെ (യുപിഎസ്) ന്യായീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പുതിയ സർക്കാർ പദ്ധതി സർക്കാർ ജീവനക്കാരുടെയും നികുതിദായകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ഭാവിതലമുറയ്ക്ക് ഭാരമുണ്ടാക്കാതെയിരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. മാതാപിതാക്കൾക്കും
Results 1-10 of 63