Activate your premium subscription today
പ്രവാസികൾക്ക് തിരിച്ചടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ നിയമം (One Big, Beautiful Bill Act). യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റ ട്രംപിന്റെ ഈ ടേമിലെ ഏറ്റവും നിർണായക ചുവടുവയ്പായാണ് ‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ നിയമത്തെ കാണുന്നത്.
പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി യുഎസിന്റെ പുതിയ നികുതി (US remittance tax) നിർദേശം. യുഎസ് പൗരരല്ലാത്തവർ ഇനി യുഎസിന് പുറത്തേക്ക് പണമയച്ചാൽ (Remittances) 5% നികുതി ഈടാക്കാനുള്ള നിർദേശം യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് മുന്നോട്ടുവച്ചു. തീരുമാനം നടപ്പായാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും.
ജർമനിയിൽ ജോലി ചെയ്യുന്ന പ്രഫഷനൽ ആയ എനിക്ക് 30 വയസ്സുണ്ട്. ചെലവുകൾ കഴിഞ്ഞ് മാസം 80,000 രൂപയോളം നിക്ഷേപത്തിനായി നീക്കിവയ്ക്കുന്നുണ്ട്. ഈ വർഷം ഭാര്യയെയും ജർമനിയിലേക്കു കൊണ്ടുവരാൻ ഒരുങ്ങുകയാണ്. നിലവിൽ എനിക്ക് ഓഹരിയിൽ 11 ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ട് എല്ലാ മാസവും മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിവയിലാണ് 80,000 രൂപ നിക്ഷേപിക്കുന്നത്. ഇടയ്ക്ക് നല്ല അവസരങ്ങൾ ലഭിക്കുമ്പോൾ ജർമൻ/യൂറോപ്യൻ സ്റ്റോക്കുകളിലും ഫണ്ടുകളിലും നിക്ഷേപിക്കാറുണ്ട്. നാട്ടിൽ ജോലി ചെയ്യുന്ന ഭാര്യയും (27 വയസ്സ്) മാസം 25,000 രൂപ എസ്ഐപി ചെയ്യുന്നുണ്ട്. ഇതുവരെ മ്യൂച്വൽ ഫണ്ടിൽ സമാഹരിച്ചിട്ടുള്ള 10 ലക്ഷം രൂപയിൽനിന്ന് ഒരു വിഹിതമെടുത്ത് ജർമനിയിൽ ഉപരിപഠനം നടത്താനാണു ലക്ഷ്യമിടുന്നത്. പഠനകാലയളവിൽ ഭാര്യയുടെ എസ്ഐപി തൽക്കാലം നിർത്തേണ്ടി വരും. 15 ലക്ഷം രൂപയുടെ വായ്പ നിലവിലുണ്ട്. അതിലേക്ക് മാസം 25,000 രൂപ അടയ്ക്കുന്നു. നാൽപത്തിരണ്ടാം വയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ് എന്റെ ലക്ഷ്യം. അതായത്, ഇനി 12 വർഷം കൂടി ജോലി ചെയ്ത് റിട്ടയർമെന്റ് ലൈഫിനും മറ്റാവശ്യങ്ങൾക്കും ആയി 10 കോടി രൂപ സമാഹരിക്കണം. ശേഷം നാട്ടിലെത്തി ആ തുക
സിംഗപ്പൂർ അല്ലെങ്കിൽ ദുബായ് പോലുള്ള ഒരു രാജ്യാന്തര സാമ്പത്തിക കേന്ദ്രം സങ്കൽപിക്കുക- അതും ഇന്ത്യയിൽ. എൻആർഐകൾക്ക് വിദേശ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാതെ തന്നെ ഡോളറിൽ നിക്ഷേപിക്കാനും നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കാനും ആഗോള അവസരങ്ങൾ നേടാനും കഴിയുന്ന ഒരു സ്ഥലം- അതാണ് ഗിഫ്റ്റ് (GIFT) സിറ്റി. ആഗോള സാമ്പത്തിക ശക്തികേന്ദ്രമാകാനുള്ള ഇന്ത്യയുടെ ധീരമായ പുതിയ ചുവടുവയ്പ്. ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം സ്ഥിതി ചെയ്യുന്ന ഗിഫ്റ്റ് സിറ്റി ഒരു സ്മാർട് സിറ്റി മാത്രമല്ല; വിദേശത്തു നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട്, സ്വന്തം പണം നാട്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന എൻആർഐകൾക്ക് വലിയ അവസരം കൂടിയാണ് ഇതൊരുക്കുന്നത്. ഗിഫ്റ്റ് സിറ്റി എന്നാൽ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ്– ടെക് സിറ്റി (Gujarat International Finance-Tech City) എന്നാണ്. ദുബായ്, ലണ്ടൻ, ഹോങ്കോങ് തുടങ്ങിയ ആഗോള സാമ്പത്തിക കേന്ദ്രങ്ങളുമായി മത്സരിക്കുന്നതിനു നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ധനകാര്യ സേവന കേന്ദ്രമാണിത്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ,
അബുദാബി ∙ ആഗോള നിക്ഷേപം, സുസ്ഥിരത, നവീകരണം എന്നിവയ്ക്കുള്ള ശക്തമായ ആഹ്വാനത്തോടെ പതിനാലാമത് വാർഷിക നിക്ഷേപക സംഗമത്തിന് (എഐഎം കോൺഗ്രസ് 2025) അബുദാബിയിൽ തുടക്കമായി.
ജർമനിയിൽ എൻജിനീയറായ മീര വിദേശത്തെ വരുമാനം തന്റെ എൻആർഒ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്, നല്ലൊരു തുക നികുതിയും നൽകിയിരുന്നു. എന്നാൽ സുഹൃത്തായ ടാക്സ് വിദഗ്ധന്റെ ഉപദേശമനുസരിച്ച് പണം എൻആർഇ അക്കൗണ്ടിലേക്ക് അയയ്ക്കാൻ തുടങ്ങിയതോടെ അനാവശ്യമായി നൽകിവന്നിരുന്ന നികുതി ലാഭിക്കാൻ സാധിച്ചു. സാമ്പത്തികകാര്യങ്ങളിൽ ഭൂരിപക്ഷം പ്രവാസികളും ഇത്തരത്തിലുള്ള പലവിധ തെറ്റുകൾ വരുത്താറുണ്ട്. സമയക്കുറവും അശ്രദ്ധയുംകൊണ്ടു സംഭവിക്കുന്നതാണെങ്കിലും ആ ചെറിയ തെറ്റുകൾപോലും നിങ്ങളുടെ പണവും വിലപ്പെട്ട സമയവും വൻതോതിൽ നഷ്ടപ്പെടാൻ കാരണമാകാം. സാധാരണയായി പറ്റുന്ന ഇത്തരം തെറ്റുകൾ എന്തെല്ലാമെന്നു നോക്കാം:
പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങൾ പലപ്പോഴും സങ്കീർണത നിറഞ്ഞതായി തോന്നാം. പ്രത്യേകിച്ച് എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ പണമിടപാടുകൾ, നികുതി നിയമങ്ങൾ, നാട്ടിലേക്കും തിരിച്ചുമുള്ള പണമയയ്ക്കൽ എന്നിവ.
മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിക്ഷേപിക്കാൻ വിദേശികൾക്കും അനുമതി നൽകി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിക്ഷേപത്തിനാണ് അനുമതിയെന്ന് സൗദി ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) അറിയിച്ചു.
അബുദാബി ∙ 2024ൽ മാത്രം യുഎഇയിൽ എത്തിയത് 6700 കോടീശ്വരന്മാർ. ഇതോടെ ലോകത്ത് അതിസമ്പന്നർ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്സ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്ത് ആൻഡ് ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ അഡ്വൈസർമാരായ ഹെൻലി ആൻഡ് പാർട്ണേഴ്സ് വ്യക്തമാക്കി.
ദുബായ്∙ പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ ദുബായിൽ ഇന്ത്യൻ വ്യവസായികൾ വീണ്ടും മുന്നിലെത്തി. ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത വിദേശ കമ്പനികളിൽ ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണ് 12,142 ഇന്ത്യൻ കമ്പനികളാണു പുതിയതായി റജിസ്റ്റർ ചെയ്തത്– മുൻ വർഷത്തേക്കാൾ 52.8% വളർച്ചയാണ് രേഖപ്പെടുത്തിയത്.
Results 1-10 of 84