Activate your premium subscription today
ബത്തേരി ∙ കോളജ് വിദ്യാർഥികളിൽനിന്നു കഞ്ചാവ് മിഠായി പിടികൂടി പൊലീസ്. 2 വിദ്യാർഥികളിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാര്ഥികള് കൂടിനില്ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു കഞ്ചാവ് മിഠായി കണ്ടെടുത്തത്.
കടുത്തുരുത്തി ∙ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികന്റെ 1.50 കോടി തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈദികന്റെ കയ്യിൽ നിന്നു തട്ടിയെടുത്ത പണം എടിഎമ്മിൽ നിന്നു പിൻവലിച്ച തട്ടിപ്പുസംഘാംഗങ്ങളായ രണ്ടു പേരെയാണ് പൊലീസ് സംഘം പിടികൂടിയത്. താമരശ്ശേരി പെരുമ്പള്ളി കുന്നത്ത് വീട്ടിൽ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോതനല്ലൂർ തൂവാനീസ പ്രാർഥനാലയത്തിലെ അസി.ഡയറക്ടർ ഫാ.ടിനേഷ് കുര്യൻ പിണർക്കയിലിൽ നിന്നാണ് പണം തട്ടിയെടുത്തത്.
കടുത്തുരുത്തി ∙ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 1.41 കോടി രൂപ നഷ്ടമായ വൈദികൻ നിക്ഷേപത്തിനു പണം സമാഹരിച്ചതു സ്വർണാഭരണങ്ങൾ പണയംവച്ചും പലരിൽനിന്നും വായ്പ വാങ്ങിയുമാണെന്നും പൊലീസ് കണ്ടെത്തി.സഹോദരിയുടെ വീടുനിർമാണത്തിനായി സ്ഥലംവിറ്റു കരുതിയിരുന്ന 70 ലക്ഷം രൂപയും വൈദികൻ കടംവാങ്ങി വ്യാജ മൊബൈൽ ആപ്പിലൂടെ
കടുത്തുരുത്തി ∙ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 1.41 കോടി രൂപ നഷ്ടമായ വൈദികൻ നിക്ഷേപത്തിനു പണം സമാഹരിച്ചതു സ്വർണാഭരണങ്ങൾ പണയംവച്ചും പലരിൽനിന്നും വായ്പ വാങ്ങിയുമാണെന്നും പൊലീസ് കണ്ടെത്തി. സഹോദരിയുടെ വീടുനിർമാണത്തിനായി സ്ഥലംവിറ്റു കരുതിയിരുന്ന 70 ലക്ഷം രൂപയും വൈദികൻ കടംവാങ്ങി വ്യാജ മൊബൈൽ ആപ്പിലൂടെ നിക്ഷേപിച്ചു.
കണ്ണൂർ ∙ വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ കുടുങ്ങി വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് സ്വദേശിയായ യുവാവിന് 31 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നവംബറിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺ സുഹൃത്തിന്റെ തട്ടിപ്പിലാണു യുവാവിന് പണം നഷ്ടമായത്. തുടർന്ന്
തൃപ്പൂണിത്തുറ ∙ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന് ഇരയായ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ശശിധരൻ നമ്പ്യാർക്ക് (73) 90 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഓൺലൈൻ ട്രേഡിങ് പഠിപ്പിക്കാൻ ‘ആദിത്യ ബിർള ഇക്വിറ്റി ലേണിങ്’ എന്ന വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയാണു തട്ടിപ്പു നടത്തിയത്. ഗ്രൂപ്പിന്റെ അഡ്മിൻമാരായ അയാന ജോസഫ്, വർഷ സിങ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം ∙ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ചു 2 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാനി പൊലീസ് പിടിയിൽ. കംബോഡിയയിൽ നിന്നു കോൾ സെന്റർ വഴി തട്ടിപ്പ് ആസൂത്രണം ചെയ്ത മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സക്കത്ത് പാപ്പന്നൂർ പാലാഴി വീട്ടിൽ കെ.മനുവിനെ ആണ് തിരുച്ചിറപ്പള്ളി എയർപോർട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ∙ വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴി മുൻ പ്രവാസിയുടെ 6 കോടിയോളം രൂപ തട്ടിയെടുത്തു. സ്ഥിരമായി ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളിൽ ചേർത്ത്, വെബ് സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ചു. പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്കു ലക്ഷക്കണക്കിനു രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. വൻതുകൾ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) ട്രേഡ് ചെയ്യുന്ന 90 ശതമാനത്തിലധികം പേർക്കും നഷ്ടമെന്നാണ് സെബിയുടെ (Securities and Exchange Board of India) ഏറ്റവും പുതിയ കണക്കും വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു വർഷം ശരാശരി ഒരു ലക്ഷം രൂപയിലധികം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. 90 ശതമാനത്തിനു മുകളിൽ വരുന്ന സാധാരണക്കാരായ റീട്ടെയ്ൽ ഇൻവെസ്റ്റേഴ്സിനു വരുന്ന ലക്ഷങ്ങളുടെ നഷ്ടം ആരുടെ കീശയിലേക്കാണ് എത്തുന്നതെന്നും സെബി പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകർക്ക് എഫ് ആൻഡ് ഒ വ്യാപാരത്തിൽ നഷ്ടം വരുമ്പോഴും വൻകിട വിദേശ നിക്ഷേപകരുടെ നേട്ടം ഉയരുകയാണ്. അതായത് ഓപ്ഷൻസിലും ഫ്യൂച്ചേഴ്സിലും ട്രേഡ് ചെയ്യുന്ന വ്യക്തികളുടെ പണമെല്ലാം കൊണ്ടുപോകുന്നത് വൻകിട നിക്ഷേപകരാണെന്ന്. നഷ്ടക്കണക്കുകൾ മാത്രം നൽകുന്ന ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ എന്നിട്ടും പരീക്ഷണത്തിനെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. കിട്ടിയാൽ കിട്ടി... പോയാൽ പോയി എന്ന ലോട്ടറി എടുക്കുമ്പോഴുള്ള മാനസികാവസ്ഥയുമായി സങ്കീർണമായ വ്യാപാരരീതികളെ സമീപിക്കുന്നവരാണ് ഇത്തരം നിക്ഷേപകർ. ചെറുപ്പക്കാരാണ് ഇത്തരം ഭാഗ്യപരീക്ഷണക്കാരിൽ കൂടുതൽ. മലയാളികളും കുറവല്ല. സെബിയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1.35 ലക്ഷം മലയാളികൾ ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ ട്രേഡ് നടത്തുന്നവരാണ്. സെബി തന്നെ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും ആളുകൾ വീണ്ടും ഈ ഭാവി വ്യാപാര കരാറുകളിൽ നിക്ഷേപിക്കുന്നതെന്തുകൊണ്ടാണ്? 90 ശതമാനത്തിലേറെ പേർക്കും കൈ പൊള്ളിയിട്ടും വീണ്ടും വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇവർ തയാറാകുന്നതെന്തുകൊണ്ട്? മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർക്ക് കൂടുതൽ പണം നഷ്ടമാകുന്നതെന്തുകൊണ്ടാണ്?
കോഴിക്കോട്∙ വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർമധ ജയകുമാർ കവർന്ന 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയം വച്ച സ്വർണമാണ് കണ്ടെത്തിയത്. വടകര ബാങ്കിൽനിന്നെടുത്ത സ്വർണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. ഇനി 21.5 കിലോ
Results 1-10 of 25