Activate your premium subscription today
ഹൂതികളുടെ ആക്രമണ പശ്ചാത്തലത്തിൽ നിലവിൽ തന്നെ മറീൻ ഇൻഷുറൻസ് കമ്പനികൾ ചെങ്കടൽ വഴിയുള്ള ചരക്കുനീക്ക ഇൻഷുറൻസ് പ്രീമിയം മൂന്നിരട്ടി ഉയർത്തി 0.7 ശതമാനമാക്കിയിട്ടുണ്ട്. ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ ലോകത്ത് 9-ാം സ്ഥാനത്താണ് ഇറാൻ.
പകരംതീരുവയെ ചൊല്ലി യുഎസും– ചൈനയും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ താഴേക്ക് വീഴുകയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില. ക്രൂഡ് വില കുറഞ്ഞതോടെ രാജ്യത്തെ ഇന്ധനവിലയും കുറയുമെന്നാണ് ജനം പ്രതീക്ഷിച്ചത്. പക്ഷേ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി രണ്ടു രൂപ വീതം വർധിപ്പിച്ചു എന്ന വാർത്തയുമായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എത്തിയത്. ക്രൂഡ് വില കൂടുമ്പോൾ രാജ്യത്തെ ഇന്ധനവില കൂട്ടാൻ തിരക്കു കൂട്ടുന്ന കേന്ദ്രസർക്കാർ ഇത്തവണ നികുതി ഭാരം ജനത്തിന്റെ തലയിലിട്ടില്ലെങ്കിലും വിലക്കുറവുകൊണ്ടുള്ള പ്രയോജനം ജനങ്ങൾക്കു നിഷേധിക്കുകയായിരുന്നു. ഇന്ധനവിലയിൽ പലവിധ ന്യായങ്ങൾ നിരത്തി ജനത്തിന്റെ കണ്ണിൽപ്പൊടിയിടുന്ന കേന്ദ്രസർക്കാരിന്റെ പതിവു നയം തന്നെയാണ് ഇത്തവണയും ആവർത്തിച്ചത്. ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇന്ത്യയെന്ന വലിയ രാജ്യത്തെ ജനങ്ങളുടെ ഭാരം കുറയ്ക്കാനല്ല, പകരം സ്വന്തം പോക്കറ്റ് നിറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് നികുതിയിലെ വർധന വിൽപനവിലയെ ബാധിക്കില്ല എന്ന ന്യായം പറഞ്ഞ സർക്കാർ ഗാർഹികാവശ്യത്തിനുള്ള എൽപിജി പാചകവാതക വിലയിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തു. സബ്സിഡി ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല പദ്ധതിയിൽ ഉൾപ്പെട്ടവർക്കും വിലവർധന ബാധകമായതോടെ സാധാരണക്കാരനെ ശരിക്കും വലയ്ക്കുന്നതായി വില മാറ്റം.
കഴിഞ്ഞ വർഷം ഏപ്രിലിൽ 90 ഡോളറിനു മുകളിലുണ്ടായിരുന്ന ക്രൂഡ് വില (ഇന്ത്യൻ ബാസ്കറ്റ്) ഇപ്പോൾ 65 ഡോളറിലേക്ക് താഴ്ന്നപ്പോൾ ഒരു വർഷത്തിനിടയിലുണ്ടായ ഇടിവ് ഏകദേശം 25 ഡോളറാണ്. ജനുവരിയിലെ ശരാശരി 80.20 ഡോളർ എന്ന നിരക്കിൽ നിന്ന് ക്രൂഡ് വില മാർച്ചിൽ ശരാശരി 72.45 ഡോളറായി താഴ്ന്നിട്ടുമുണ്ട്.
രാജ്യാന്തര എണ്ണവില 20% കുറഞ്ഞപ്പോൾ നമുക്കു കിട്ടിയത് പാചകവാതക വിലയിൽ 50 രൂപയുടെ വർധന. പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് നികുതി രണ്ടു രൂപ വീതം കൂട്ടുകയും ചെയ്തു. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പെട്രോൾ– ഡീസൽ വില കൂടില്ലെങ്കിലും, അവകാശപ്പെട്ട ഇളവു ലഭിക്കില്ലെന്നത് അനീതിയും അന്യായവുമാണ്.
കോട്ടയം ∙ പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനവിൽ പ്രതിഷേധിച്ച് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കാലി ഗ്യാസ് കുറ്റി ചുമന്നു കൊണ്ടാരുന്നു പ്രതിഷേധം. നാട്ടകം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഷീബ പുന്നൻ, ജനപ്രതിനിധികളായ ഷീന ബിനു, മിനി ഇട്ടികുഞ്ഞ്, അനിൽ കുമാർ, മഞ്ജു രാജേഷ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുകുട്ടൻ, മഹിളാ കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് രാജമ്മ അനിൽ പാലാപറമ്പൻ എന്നിവർ പ്രസംഗിച്ചു.
ഇന്ധന നികുതി 2 രൂപ അടുത്തിടെയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഇന്ധനവിലയുടെ ഏകദേശം 60 ശതമാനം വരെ നികുതി നൽകുന്ന രാജ്യത്താണ് സർക്കാറിന്റെ നികുതി വർധനവ്. ഈ രണ്ടു രൂപയുടെ ഭാരം ജനങ്ങളിലേയ്ക്ക് എത്തില്ലെങ്കിലും കൂടിയ ഇന്ധന നികുതിയും വിലയും ജനങ്ങൾക്ക് അധികഭാരം ഏൽപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ
ന്യൂഡൽഹി ∙ രാജ്യത്തു പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ. നാളെ (ഏപ്രിൽ 8) മുതലാണ് ഇതു പ്രാബല്യത്തിലാവുക. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
കൊച്ചി∙ രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ ഒന്നാം വർഷത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപായി കഴിഞ്ഞ വർഷം മാർച്ച് 14ന് രാത്രിയിലാണ് വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തത്. ഇതുപ്രകാരം പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറഞ്ഞു. നികുതിയുൾപ്പെടെ സംസ്ഥാനത്ത് പെട്രോളിന്
രാജ്യാന്തര ക്രൂഡ് ഓയിൽ (Crude oil price) വില ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബാരലിന് 70 ഡോളറിന് താഴേക്ക് വീണതോടെ, കുതിച്ചുകയറി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 68.56 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 65.37 ഡോളറിലേക്കുമാണ് ഇടിഞ്ഞത്.
ഖത്തറിൽ മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോൾ നിരക്കിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.
Results 1-10 of 609