Activate your premium subscription today
ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിന്റെ നിയന്ത്രണം കൈയാളുന്ന കേന്ദ്രബാങ്ക്. രൂപയുടെ അച്ചടി നിയന്ത്രണം , വിതരണം, വിതരണ എന്നിവയെല്ലാം മുംബൈ ആസ്ഥാനമായുള്ള റിസർവ് ബാങ്കിന്റെ ചുമതലയാണ്. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനമാണ് ലക്ഷ്യം
ക്രെഡിറ്റ് സ്കോർ ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സമയത്തായി പുറത്തിറക്കിയ ഉത്തരവുകൾ ഒരുമിപ്പിച്ച് റിസർവ് ബാങ്ക് മാസ്റ്റർ സർക്കുലർ പ്രസിദ്ധീകരിച്ചു. വായ്പയ്ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ, വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ.
റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതോടെ റെക്കോർഡ് താഴ്ചയിൽ നിന്നു തിരിച്ചുകയറി രൂപ. ഇന്നലെ 11 പൈസ മെച്ചപ്പെട്ട് മൂല്യം ഡോളറിനെതിരെ 85.68 ആയി. വ്യാപാരത്തിനിടെ രൂപ 85.84 വരെ താഴ്ന്നിരുന്നു. ഇതോടെയാണ് റിസർവ് ബാങ്ക് ഡോളർ വിപണിയിലെത്തിച്ചത്. ഓഹരി വിപണിയിൽ നിന്നു വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചതാണ് വ്യാപാരത്തിനിടെ രൂപ റെക്കോർഡ് താഴ്ചയിലേക്ക് ഇടിയാൻ കാരണം.
ന്യൂഡൽഹി ∙ ഇനി റിസർവ് ബാങ്കിലേക്കു തിരിച്ചെത്താനുള്ളത് 6,691 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ. 98.12% നോട്ടുകൾ തിരിച്ചെത്തി. 2023 മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിലുണ്ടായിരുന്നത്.
റിസർവ് ബാങ്ക് (ആർബിഐ) കെട്ടിടം തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിസർവ് ബാങ്കിന്റെ ഔദ്യോഗിക മെയിലിലേക്ക് റഷ്യൻ ഭാഷയിലാണ് സന്ദേശം ലഭിച്ചത്. ബാങ്കിൽ ബോംബ് വയ്ക്കാൻ പദ്ധതിയിടുന്നു എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
പണല്യതയും വികസനവും കേന്ദ്ര സർക്കാരിന്റെ മുൻഗണന വിഷയങ്ങളാണ്. ഈ രംഗങ്ങളിൽ ഇച്ഛക്കനുസരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ടത് ആവശ്യമെന്നു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. അതിനാൽ ബാങ്കുകൾ വായ്പയുടെ പലിശനിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ
ജിഡിപി കൂപ്പുകുത്തിയാൽ അത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ ഏതാണ്ട് രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞതിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ? ഉൽപാദനവും സേവനവുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ മൂല്യമാണ് ജിഡിപി. ഇതിന്റെ വളർച്ചയെ ജിഡിപി വളർച്ചാനിരക്കെന്നും വിശേഷിപ്പിക്കുന്നു! കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 7-8 ശതമാനം വളർന്നിരുന്നു ഇന്ത്യ. കോവിഡിന് തൊട്ടുമുമ്പ് പക്ഷേ മാന്ദ്യത്തിലേക്ക് വീണു. അങ്ങനെയിരിക്കേ ഇരുട്ടടിയായായിരുന്നു മഹാമാരിയുടെ രംഗപ്രവേശം. വെറും 2.9% ആയിരുന്നു കോവിഡ് വരുംമുമ്പ് 2019-20 ജനുവരി-മാർച്ചിലെ വളർച്ച. കോവിഡും ലോക്ക്ഡൗണും നിറഞ്ഞ 2020-21 ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.4 ശതമാനത്തിലേക്ക് വളർച്ച നിലംപൊത്തി. പ്രതിസന്ധിക്ക് അയവുവന്നപ്പോൾ പിന്നീട് മെല്ലെ കരയറ്റം കണ്ടു. 2021-22 ഏപ്രിൽ-ജൂണിൽ ഇന്ത്യ 22.6 ശതമാനം വളർന്നു. ആ ‘വലിയ’ വളർച്ച പക്ഷേ, ആരെയും അമ്പരപ്പിച്ചില്ല. കാരണം, മഹാമാരിയുടെ കാലവുമായി താരതമ്യം ചെയ്തപ്പോൾ വളർച്ചാ ‘സംഖ്യ’ വലുതായി തോന്നിയെന്നേയുള്ളൂ.
കോട്ടയം ∙ പൊതുമേഖലാ ബാങ്കുകളുടെ ഭരണത്തിൽ ഇടപെടില്ലെന്നും അവർക്കു സ്വയംഭരണാവകാശമുണ്ടെന്നും ആവർത്തിച്ചു പറയുമ്പോഴും കേന്ദ്ര ഇടപെടൽ ശക്തമാകുന്നു. സ്ഥലംമാറ്റ നയത്തിൽ അനുഭാവപൂർവമായ നിർദേശങ്ങളുമായി ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസേവന വകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയെങ്കിലും അതിനു മുൻപിറക്കിയ 2 സർക്കുലറുകളും ബാങ്കുകളുടെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു.
റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ് ചെയ്തത്.
വായ്പ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽ രാഷ്ട്രീയ സമ്മർദം മുറുകുന്നു. നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്ന് ഏതാനും ദിവസം മുൻപു മാത്രമാണു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടത്.
Results 1-10 of 736