Activate your premium subscription today
തങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യം റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ രണ്ടാമത്തെ റിപോ നിരക്കു കുറയ്ക്കല്‍ പ്രഖ്യാപിച്ച ഏപ്രില്‍ ഒന്‍പതു മുതല്‍ പലരും ചോദിക്കുന്നുണ്ട്. രണ്ടാമത്തെ നിരക്കു കുറയ്ക്കലോടെ ആറു പോയിന്റിലെത്തിയ റിപോ നിരക്കുകളുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകളും കുറയുമെന്നതു
ഒക്ടോബർ 31ന് മുൻപായി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം മാറ്റാൻ റിസർവ് ബാങ്കിന്റെ നിർദേശം. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക.
പ്രായപൂർത്തിയാകാത്തവരുടെ (മൈനർ) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് പരിഷ്കരിച്ച മാർഗരേഖ പ്രസിദ്ധീകരിച്ചു. നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ യുക്തിസഹമാക്കുകയാണ് ലക്ഷ്യം. ജൂലൈ ഒന്നിനകം ബാങ്കുകൾ ഇത് പാലിച്ചിരിക്കണം.
കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവക്കെതിരെ റിസേർവ് ബാങ്ക് വിവിധ ബാങ്കിങ് സേവനങ്ങളിൽ വീഴ്ച്ച വരുത്തിയതിന് പിഴ 1.29 കോടി രൂപയുടെ പിഴ ചുമത്തി. ബാങ്കിങ് സേവന മാനദന്ധങ്ങൾ പാലിക്കാതിരുന്നതും കെ വൈ സി പ്രോട്ടോകോളിൾ വീഴ്ച്ച വരുത്തിയതും വായ്പ നടപടി ക്രമങ്ങളിൽ
ന്യൂഡൽഹി ∙ ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഒരേസമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. നിയമം പ്രാബല്യത്തിൽ വരുന്ന തീയതി വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും. ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934 ലെ, ആർബിഐ നിയമം, 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955 ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970 ലെയും 1980 ലെയും ബാങ്കിങ് കമ്പനീസ് നിയമം എന്നിവയിലാണ് ഭേദഗതി. നിലവിൽ ലോക്കർ, ഡിപ്പോസിറ്റ് അക്കൗണ്ട് എന്നിവയ്ക്ക് ഒരു നോമിനിയാണ് അനുവദിച്ചിരിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പെരുകുന്നത് ഒഴിവാക്കാനാണ് ഇത് വർധിപ്പിച്ചത്. സഹകരണ ബാങ്കുകളുടെ ചെയർമാൻ ഒഴികെയുള്ള ഡയറക്ടർമാരുടെ കാലാവധി 8 വർഷം വരെയായിരുന്നത് 10 വർഷമാക്കും. കേരളത്തിലും മറ്റും ഒരു തവണ 5 വർഷമാണ് കാലാവധി. 2 തവണ ഡയറക്ടറാകുന്ന വ്യക്തി എട്ടാം വർഷത്തിൽ സ്ഥാനമൊഴിയേണ്ട അവസ്ഥയുണ്ടായിരുന്നു. ഇതൊഴിവാകും.
സ്വർണപ്പണയ വായ്പകൾ സംബന്ധിച്ച ചട്ടങ്ങൾ റിസർവ് ബാങ്ക് കർശനമാക്കുന്നു. ഇതു സംബന്ധിച്ച കരടുമാർഗരേഖ അഭിപ്രായങ്ങൾക്കായി റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. സ്വർണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ചില പ്രശ്നങ്ങൾ നേരിടാനാണ് പരിഷ്കരിച്ച മാർഗരേഖ. എന്നാലിത് നിയന്ത്രണം കടുപ്പിക്കാനല്ലെന്നും പകരം ചട്ടങ്ങൾ യുക്തിസഹമാക്കാനാണെന്നും ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
തീരുവയുദ്ധം ഇന്ത്യയ്ക്കുമേലുണ്ടാക്കുന്ന ആഘാതം അളക്കുക ദുഷ്കരമാണെന്ന് റിസർവ് ബാങ്ക്. പണനയസമിതി യോഗത്തിനു ശേഷമുള്ള പ്രഖ്യാപനത്തിലാണ് ഗവർണർ സഞ്ജയ് മൽഹോത്ര ഇതുസംബന്ധിച്ച ആശങ്കകൾ പങ്കുവച്ചത്. അസാധാരണമായ അനിശ്ചിതത്വങ്ങൾക്ക് നടുവിലൂടെയാണ് രാജ്യാന്തര സാമ്പത്തികരംഗം നീങ്ങുന്നത്.
ന്യൂഡൽഹി ∙ സാമ്പത്തികരംഗത്തിന് ആശ്വാസം പകർന്ന് തുടർച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശനിരക്കിൽ (റീപ്പോ) റിസർവ് ബാങ്ക് പണനയസമിതി 0.25% കുറവു വരുത്തി. 6.25 ശതമാനമായിരുന്നതാണ് 6 ശതമാനമാക്കിയത്. ഇതോടെ അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കുറയാൻ വഴിയൊരുങ്ങും.
റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറായി ഡോ.പൂനം ഗുപ്തയെ കേന്ദ്രം നിയമിച്ചു. ഡൽഹിയിലെ നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച് ഡയറക്ടർ ജനറലും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ പാർട് ടൈം അംഗവുമാണ്. റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി ഗവർണറാണ് ഡോ.പൂനം.
ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 6,366 കോടി രൂപയുടെ 2,000 രൂപ കറൻസി. 98.21% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 105 കോടി രൂപയാണ്.
Results 1-10 of 764