Activate your premium subscription today
ന്യൂസീലൻഡ് ക്രിക്കറ്റ് താരം മാർട്ടിൻ ഗപ്റ്റിൽ (38) രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 2022 ഒക്ടോബറിനു ശേഷം ഗപ്റ്റിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ല.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിനെ വിരമിക്കാൻ അനുവദിച്ചതിലൂടെ, സമാന സാഹചര്യങ്ങളിലുള്ള മറ്റു താരങ്ങൾക്ക് സിലക്ടർമാർ നൽകുന്ന സന്ദേശം വ്യക്തമാണെന്ന് കമന്റേറ്റർ ഹർഷ ഭോഗ്ലെ. ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കളിക്കാൻ തയാറായിരുന്ന അശ്വിൻ വിരമിച്ചതോടെ, മറ്റുള്ളവർക്കും സിലക്ടർമാർ നൽകുന്ന സന്ദേശം വ്യക്തമാണ്.
ബ്രിസ്ബെയ്ൻ∙ ടെസ്റ്റ് പരമ്പര പൂർത്തിയാകുന്നതിനു മുൻപുള്ള അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം വിവാദങ്ങൾക്കും വഴിതുറക്കുന്നു. പരമ്പരയിലെ ആദ്യ 3 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അശ്വിൻ കളിച്ചത്. രണ്ടാം ടെസ്റ്റിൽ 53 റൺസ് വഴങ്ങിയ അശ്വിന് നേടാനായത് ഒരു വിക്കറ്റ് മാത്രം. തൊട്ടുമുൻപ് നടന്ന ന്യൂസീലൻഡ് പരമ്പരയിൽ, സ്പിൻ പറുദീസയായ പിച്ചുകളിൽ 3 മത്സരങ്ങളിൽ നിന്നായി 41 ബോളിങ് ശരാശരിയിൽ അശ്വിൻ വീഴ്ത്തിയത് വെറും 9 വിക്കറ്റ്.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 റൺസിനു പുറത്തായതിനു പിന്നാലെ, രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിക്കുന്നു. ഓസീസിനെതിരെ പുറത്തായതിനു പിന്നാലെ നിരാശനായി മൈതാനം വിട്ട രോഹിത്, ഡഗ്ഔട്ടിൽ എത്തുന്നതിനു മുൻപ് ഗ്ലൗസ് ഉപേക്ഷിച്ചതോടെയാണ് വിരമിക്കൽ അഭ്യൂഹം സജീവമായത്.
വിരമിക്കൽ ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് താരം റാഫേൽ നദാലിനു തോൽവി. ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ സ്പെയിനിന്റെ ആദ്യ സിംഗിൾസ് മത്സരത്തിനിറങ്ങിയ മുപ്പത്തിയെട്ടുകാരൻ നദാൽ ഇരുപത്തിയൊൻപതുകാരൻ ബോട്ടിക് വാൻ ഡെ സാൻഡ്ഷുൽപിനോടാണ് പരാജയം സമ്മതിച്ചത്. സ്കോർ: 6–4, 6–4.
ജോലിയുണ്ട്, പക്ഷേ, വലിയ സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്ന ജോലിയല്ല, പെൻഷനും ഉണ്ടാകില്ല. അല്ലെങ്കിൽ പെൻഷനുണ്ടെങ്കിലും പ്രായമാകുമ്പോഴുള്ള ചെലവുകൾ താങ്ങാൻ കഴിയില്ല. എന്തു ചെയ്യും? അരിഷ്ടിച്ചു ജീവിച്ചിട്ടു കിട്ടുന്ന കാശു മുഴുവൻ സമ്പാദിച്ചാലും കാര്യമില്ല. ഈ പ്രശ്നം പരിഹരിക്കാൻ പണ്ടുമുതൽതന്നെ സാധാരണക്കാർ
ശമ്പളവരുമാനക്കാരനായ ഒരു ഇടത്തരക്കാരനെ സംബന്ധിച്ച് ഏറ്റവും പുഷ്കല കാലമാണ് നാല്‍പ്പത്തഞ്ചുകള്‍. പ്രമോഷനൊക്കെ കിട്ടി ഏറെക്കുറെ ഔദ്യോഗികമായി ഉയര്‍ന്ന നിലയിലായിരിക്കും. ശമ്പളവും മറ്റാനുകൂല്യങ്ങളുമൊക്കെയായി നല്ലൊരു തുക മാസാമാസം കയ്യിൽ കിട്ടും. മക്കളൊക്കെ കൗമാരം പിന്നിട്ട് തന്റെ തോളൊപ്പമൊക്കെ
കോട്ടയം ∙ ഒരു റിട്ട. അധ്യാപകന് എന്തൊക്കെ ഹോബികളാകാം? വായന, എഴുത്ത്, പ്രഭാഷണം...അങ്ങനെ ഉത്തരം പലതാകാം. എന്നാൽ ഇക്കാര്യത്തിൽ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചയാളാണ് എൺപത്താറുകാരനായ കെ.ടി.ജോസഫ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ശേഖരിച്ച 5000 ചില്ലു കുപ്പികളുടെ ഒരു മ്യൂസിയമാണ് ഇപ്പോൾ പാലാ
വിരമിക്കൽ അഥവാ റിട്ടയര്‍മെന്റ് എന്നത് പലപ്പോഴും സ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ജീവിതസമ്മർദത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണവിടെ തുറക്കപ്പെടുന്നത്. യഥാർഥത്തിൽ പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റിട്ടയര്‍മെന്റ്. എന്നാൽ പലർക്കും കാര്യങ്ങൾ അങ്ങനെയല്ല. സാമ്പത്തിക ആസൂത്രണമില്ലാതെയാണ് ഈ ഘട്ടത്തിലേക്ക് എത്തുന്നതെങ്കിൽ ജീവിതത്തിലെ സുവർണ വര്‍ഷങ്ങൾ ആകേണ്ട ആ സമയം പക്ഷേ സാമ്പത്തിക പ്രശ്നങ്ങളുടേയും അതുവഴി ആശങ്കയുടേതുമായി മാറും. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ പ്രസക്തി. പല ഓപ്ഷനുകളും ഇതിനുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് നാഷനല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) തന്നെയാണ്. മധ്യവയസ്കനായ രാജേഷ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ എന്‍പിഎസ് റിട്ടയര്‍മെന്റ് പദ്ധതിയുടെ പ്രാധാന്യമെന്താണ് എന്നു പരിശോധിക്കാം.
Results 1-10 of 63