Activate your premium subscription today
നിലവിൽ വായ്പയുള്ളവർക്കും ഇനി വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) വെട്ടിക്കുറച്ചു. റീട്ടെയ്ൽ പണപ്പെരുപ്പം എന്ന വില്ലനെ പിടിച്ചുകെട്ടിയ റിസർവ് ബാങ്കിന് ഇനിയും പലിശഭാരം കുറയ്ക്കാനാകുമെന്ന നിരീക്ഷണങ്ങൾ ശക്തമായിരുന്നു. ഭൂരിഭാഗം സർവേകളും ഇക്കുറിയും 0.25% ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തിയപ്പോൾ എസ്ബിഐ റിസർച് പ്രവചിച്ചത് 0.50%. അതു പൂർണമായും ശരിവച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അരശതമാനം വെട്ടിക്കുറച്ചു. ഇതോടെ കഴിഞ്ഞ 3 യോഗങ്ങളിലായി പണനയ നിർണയ സമിതി (എംപിസി) സമ്മാനിച്ച ഇളവ് ഒരു ശതമാനം. ഫെബ്രുവരിയിലും ഏപ്രിലിലും 0.25% വീതം കുറച്ചിരുന്നു. ശക്തികാന്ത ദാസിന്റെ പിൻഗാമിയായി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ ഗവർണർ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ എംപിസി യോഗമായിരുന്നു ഫെബ്രുവരിയിലേത്. തന്റെ മൂന്ന് എംപിസി യോഗങ്ങളിലും പലിശനിരക്ക് അദ്ദേഹം കുറച്ചിരിക്കുന്നു. ഇത്തവണത്തെ തീരുമാനത്തിന് പക്ഷേ
അടി, തിരിച്ചടി, വീണ്ടും അടി! അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ വഷളാവുകയാണ്. ചൈനീസ് ഉൽപന്ന ഇറക്കുമതിക്കുമേൽ ഇക്കഴിഞ്ഞ ജനുവരിയിൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ്, പിന്നീടത് 54 ശതമാനമാക്കി ഉയർത്തി. യുഎസ് ഉൽപന്ന ഇറക്കുമതിക്കുമേൽ 34 ശതമാനം പകരച്ചുങ്കം ചുമത്തി ചൈന അതിനെ തിരിച്ചടിച്ചു. എന്നാൽ, ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം 104 ശതമാനമാക്കി കൂട്ടിയായിരുന്നു ട്രംപിന്റെ മറുപടി. ഇപ്പോഴിതാ, യുഎസിനുമേലുള്ള പകരച്ചുങ്കം ചൈന 84 ശതമാനമാക്കി ഉയർത്തിയിരിക്കുകയാണ്. ഫലത്തിൽ, വിട്ടുകൊടുക്കാൻ ഇരുകൂട്ടരും തയാറല്ലെന്നു വ്യക്തം. രാജ്യാന്തര വ്യാപാരയുദ്ധം കൂടുതൽ കൂടുതൽ കലുഷിതവുമാകുന്നു. ലോക സമ്പദ്വ്യവസ്ഥയുടെ ഏതാണ്ട് 43 ശതമാനവും ഈ രണ്ടു ലോക സാമ്പത്തിക ശക്തികൾ ചേർന്നാണ് കൈയാളുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ കൊണ്ടും കൊടുത്തുമുള്ള പോര് ഏറക്കുറെ എല്ലാ രാജ്യങ്ങളെയും സാരമായി ബാധിക്കും. ഇത്തവണത്തെ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ജിഡിപി വളർച്ചാ പ്രതീക്ഷ 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചതും വെറുതെയല്ല. പണപ്പെരുപ്പത്തേക്കാൾ വലിയ ഭീഷണിയാണ് രാജ്യാന്തര വ്യാപാരയുദ്ധം എന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വിശേഷിപ്പിച്ചത്. ഇന്ത്യയുടെ കയറ്റുമതി മേഖലയെ താരിഫ് യുദ്ധം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് ഈ അവസരത്തിൽ വലിയ പിന്തുണ നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം കൂടിക്കുറച്ചത്.
മുംബൈ∙ പ്രതീക്ഷകൾ ശരിവച്ച് റിസർവ് ബാങ്ക് (ആർബിഐ) അടിസ്ഥാന പലിശനിരക്ക് (റീപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്നു കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
മുംബൈ ∙ കേന്ദ്രമന്ത്രിമാരിൽ നിന്നുൾപ്പെടെ സമ്മർദം ഉയർന്നിട്ടും അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. തുടർച്ചയായ 11-ാം തവണയാണു ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. അതേസമയം, എല്ലാ ബാങ്കുകളുടെയും കരുതൽ ധന അനുപാതം (സിആർആർ) 4.5 ശതമാനത്തിൽനിന്ന് 4 ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ, ബാങ്കുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാൻ അധികമായി 1.16 ലക്ഷം കോടി രൂപ ലഭിക്കും.
ജിഡിപി കൂപ്പുകുത്തിയാൽ അത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ ഏതാണ്ട് രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞതിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ? ഉൽപാദനവും സേവനവുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ മൂല്യമാണ് ജിഡിപി. ഇതിന്റെ വളർച്ചയെ ജിഡിപി വളർച്ചാനിരക്കെന്നും വിശേഷിപ്പിക്കുന്നു! കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 7-8 ശതമാനം വളർന്നിരുന്നു ഇന്ത്യ. കോവിഡിന് തൊട്ടുമുമ്പ് പക്ഷേ മാന്ദ്യത്തിലേക്ക് വീണു. അങ്ങനെയിരിക്കേ ഇരുട്ടടിയായായിരുന്നു മഹാമാരിയുടെ രംഗപ്രവേശം. വെറും 2.9% ആയിരുന്നു കോവിഡ് വരുംമുമ്പ് 2019-20 ജനുവരി-മാർച്ചിലെ വളർച്ച. കോവിഡും ലോക്ക്ഡൗണും നിറഞ്ഞ 2020-21 ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.4 ശതമാനത്തിലേക്ക് വളർച്ച നിലംപൊത്തി. പ്രതിസന്ധിക്ക് അയവുവന്നപ്പോൾ പിന്നീട് മെല്ലെ കരയറ്റം കണ്ടു. 2021-22 ഏപ്രിൽ-ജൂണിൽ ഇന്ത്യ 22.6 ശതമാനം വളർന്നു. ആ ‘വലിയ’ വളർച്ച പക്ഷേ, ആരെയും അമ്പരപ്പിച്ചില്ല. കാരണം, മഹാമാരിയുടെ കാലവുമായി താരതമ്യം ചെയ്തപ്പോൾ വളർച്ചാ ‘സംഖ്യ’ വലുതായി തോന്നിയെന്നേയുള്ളൂ.
ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസർവ് ബാങ്ക് പണനയ നിർണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള
റിയാദ് ∙ സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ചു. സ്ഥിര, താൽക്കാലിക നിക്ഷേപത്തിലും പലിശ നിരക്ക് കാൽശതമാനം കുറയും. ഇതനുസരിച്ച് നിലവിൽ 5.25% ആയിരുന്ന നിരക്ക് 4.75% ആയാണ് കുറയുക.
മുംബൈ∙ വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐയുടെ വായ്പാ അവലോകന യോഗം. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പകൾക്കു ചുമത്തുന്ന പലിശ നിരക്കായ റീപ്പോ 6.5 ശതമാനത്തിൽ തുടരും. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്.
മുംബൈ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ മാറ്റമില്ല. റീപ്പോ നിരക്ക് നാലു ശതമാനമായി തുടരും. റിവേഴ്സ് റീപ്പോ 3.35 ശതമാനമാണ്... RBI, Reverse Repo, Repo Rate
മുംബൈ∙ റീപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. ഡിസംബർ 2ന് ആരംഭിച്ച മൂന്നു ദിന യോഗത്തിനുശേഷമാണ് ആർബിഐയുടെ മൊണെറ്ററി... Repo Rate, Reverse Repo Rates Unchanged, RBI, Reserve Bank Of India, Malayala Manorama, Manorama Online, Manorama News
Results 1-10 of 26