Activate your premium subscription today
അടി, തിരിച്ചടി, വീണ്ടും അടി! അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ വഷളാവുകയാണ്. ചൈനീസ് ഉൽപന്ന ഇറക്കുമതിക്കുമേൽ ഇക്കഴിഞ്ഞ ജനുവരിയിൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ്, പിന്നീടത് 54 ശതമാനമാക്കി ഉയർത്തി. യുഎസ് ഉൽപന്ന ഇറക്കുമതിക്കുമേൽ 34 ശതമാനം പകരച്ചുങ്കം ചുമത്തി ചൈന അതിനെ തിരിച്ചടിച്ചു. എന്നാൽ, ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം 104 ശതമാനമാക്കി കൂട്ടിയായിരുന്നു ട്രംപിന്റെ മറുപടി. ഇപ്പോഴിതാ, യുഎസിനുമേലുള്ള പകരച്ചുങ്കം ചൈന 84 ശതമാനമാക്കി ഉയർത്തിയിരിക്കുകയാണ്. ഫലത്തിൽ, വിട്ടുകൊടുക്കാൻ ഇരുകൂട്ടരും തയാറല്ലെന്നു വ്യക്തം. രാജ്യാന്തര വ്യാപാരയുദ്ധം കൂടുതൽ കൂടുതൽ കലുഷിതവുമാകുന്നു. ലോക സമ്പദ്വ്യവസ്ഥയുടെ ഏതാണ്ട് 43 ശതമാനവും ഈ രണ്ടു ലോക സാമ്പത്തിക ശക്തികൾ ചേർന്നാണ് കൈയാളുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ കൊണ്ടും കൊടുത്തുമുള്ള പോര് ഏറക്കുറെ എല്ലാ രാജ്യങ്ങളെയും സാരമായി ബാധിക്കും. ഇത്തവണത്തെ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ജിഡിപി വളർച്ചാ പ്രതീക്ഷ 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചതും വെറുതെയല്ല. പണപ്പെരുപ്പത്തേക്കാൾ വലിയ ഭീഷണിയാണ് രാജ്യാന്തര വ്യാപാരയുദ്ധം എന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വിശേഷിപ്പിച്ചത്. ഇന്ത്യയുടെ കയറ്റുമതി മേഖലയെ താരിഫ് യുദ്ധം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് ഈ അവസരത്തിൽ വലിയ പിന്തുണ നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം കൂടിക്കുറച്ചത്.
നീണ്ട ഇടവേളയ്ക്കു ശേഷം റിസർവ് ബാങ്ക് (ആർബിഐ) വായ്പ നിരക്കിൽ പ്രഖ്യാപിച്ച 0.25% ഇളവിന് അനുബന്ധമായി ബാങ്കുകൾ പലിശ നിരക്കിൽ കുറവു വരുത്തിത്തുടങ്ങി. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെ ഒൻപതെണ്ണം വായ്പ നിരക്കിൽ ഇളവു പ്രഖ്യാപിച്ചുകഴിഞ്ഞു.
ബര്‍ലിന്‍ ∙ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) വ്യാഴാഴ്ച പലിശ നിരക്ക് 0.25 ശതമാനം കുറച്ചു. ബാങ്ക് പ്രധാന പലിശ നിരക്ക് 0.25 ശതമാനം കുറച്ച് 3.5% ആക്കി.
സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് 0.50% വർധിപ്പിച്ചു. പുതിയ വായ്പകൾക്കാണ് ഉയർന്ന നിരക്ക് ബാധകമാകുക. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് വായ്പാ നിരക്കിൽ 5 മുതൽ 15 ബസിസ് (0.05 % മുതൽ 0.15 % വരെ) പോയിന്റ് വരെ വർധന വരുത്തി. പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു. 2022 മേയ് മുതൽ റിസർവ് ബാങ്ക് തുടർച്ചയായി റീപോ നിരക്ക് ഉയർത്തിയതോടെ വായ്പകളുടെ പലിശ കുത്തനെ കൂടുകയാണ്. ഇത് വായ്പാ തിരിച്ചടവുകളിൽ കാര്യമായ വർധന
വാഷിങ്ടൻ∙ വിലക്കയറ്റം പിടിച്ചുനിർത്താൻ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് പത്താം തവണയും അടിസ്ഥാന പലിശ നിരക്ക് ഉയർത്തി. കാൽ ശതമാനമാണ് വർധന. ഇതോടെ പലിശ നിരക്ക് 16 വർഷത്തിനിടയിലെ ഉയർന്ന നിലവാരത്തിലെത്തി;5.1 ശതമാനം. യൂറോപ്യൻ സെൻട്രൽ ബാങ്കും കാൽ ശതമാനം പലിശ ഉയർത്തിയിട്ടുണ്ട്. പലിശയുയർത്തൽ തൽക്കാലം
വാഹന വായ്പ, ഭവനവായ്പ, ഗൃഹോപകരണ വായ്പ, സ്വർണപ്പണയ വായ്പ തുടങ്ങിയ വായ്പകളിൽ ഏറ്റവും നല്ല വായ്പ ഏതാണ്? ഏതാനും മാസം മുമ്പുവരെ ഈ ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് ആ നല്ല വായ്പയുടെ തിളക്കം നഷ്ടപ്പെട്ട് ബാധ്യതയായി മാത്രം മാറുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആ
ഏതാനും ദിവസം മുമ്പ് ഏതാണ്ടെല്ലാ ചെറുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ വർധിപ്പിച്ചെങ്കിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയിൽ വർധനയില്ലെന്നത് ഒട്ടേറെ പേരെ നിരാശരാക്കി. തുടർച്ചയായ 3 പാദത്തിലും 7.1 ശതമാനം എന്ന പലിശയാണ് പിപിഫിന് തുടരുന്നത്. പക്ഷേ അതുകൊണ്ട് മാത്രം പിപിഎഫ് നിക്ഷേപം വേണ്ടെന്നു
ജോലി ചെയ്തു സമ്പാദിക്കുന്ന തുക വെറുതെ അകൗണ്ടില്‍ കിടന്നിട്ട് എന്താ കാര്യം. സുരക്ഷിതമായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം തന്നെ ലഭിക്കും. ഇതിന് ഏറ്റവും ഉചിതം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെയാണ്. ആവശ്യത്തിന് അനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. ഇതില്‍ ശമ്പളക്കാര്‍ക്ക്
2023 ഏപ്രില്‍-ജൂണ്‍ കാലയളവിലേക്കുള്ള സ്മോള്‍ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് പുതുക്കി കേന്ദ്ര സര്‍ക്കാര്‍. പിപിഎഫ് (7.1 ശതമാനം), സേവിംഗ് ഡിപോസിറ്റ് (4 ശതമാനം) എന്നിവയുടെ ഒഴികെ മറ്റെല്ലാ സ്കീമുകളുടെയും പലിയ വര്‍ധിപ്പിച്ചിട്ടുണ്ട്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ 7ല്‍
Results 1-10 of 29