Activate your premium subscription today
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. ഇന്ന് വ്യാപാരം ആരംഭിച്ചതുതന്നെ ഡോളറിനെതിരെ 85.93 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലായിരുന്നു. കൂടുതൽ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഇടപെട്ടതോടെ, രൂപ 85.89ലേക്ക് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി വീണ്ടും സ്വർണവില കുതിപ്പ്. ഈ വിലയ്ക്ക് പുറമേ 3% ജിഎസ്ടി, 54.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും കൊടുത്താലേ സംസ്ഥാനത്ത് സ്വർണാഭരണം വാങ്ങാനാകൂ.
മുംബൈ∙ ഡോളർ വിനിമയത്തിൽ രൂപയ്ക്ക് 21 പൈസ നഷ്ടം. ഡോളറിന് 85.48 രൂപയാണ് ഇന്നലെ ക്ലോസിങ്.മുംബൈ∙ ഡോളർ വിനിമയത്തിൽ രൂപയ്ക്ക് 21 പൈസ നഷ്ടം. ഡോളറിന് 85.48 രൂപയാണ് ഇന്നലെ ക്ലോസിങ്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെയുള്ള വൻ വീഴ്ച ഇന്നും തുടർന്ന് സെൻസെക്സും നിഫ്റ്റിയും. അതേസമയം, രൂപ നില മെച്ചപ്പെടുത്തി.
ആഭ്യന്തര, വിദേശതലങ്ങളിൽ നിന്ന് ആഞ്ഞടിച്ച വെല്ലുവിളികളുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും കനത്ത വീഴ്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 84.93 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ചയിലായി. രാജ്യാന്തരതലത്തിൽ ഡോളർ ശക്തമാകുന്നതിന് പുറമേ നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയതുമാണ് രൂപയെ നോവിച്ചത്.
കൊച്ചി∙ ഡോളറിനെതിരെ വീണ്ടും മൂല്യമിടിഞ്ഞ് ഇന്ത്യൻ കറൻസി. ഇന്നലെ 11 പൈസ കൂടി ഇടിഞ്ഞതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.91 ആയി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഓഹരി വിപണികളിലെ നഷ്ടമാണ് രൂപയുടെ ഇന്നലത്തെ ഇടിവിന്റെ പ്രധാന കാരണം. ഡോളർ ഇൻഡക്സിൽ നേരിയ ഇടിവുണ്ടായതോടെ അമേരിക്കൻ ബോണ്ട് വരുമാനത്തിൽ
മുംബൈ∙ ഇന്നലെ 5 പൈസയുടെ നഷ്ടം നേരിട്ടതോടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ് രൂപ. ഡോളറിനെതിരെ 84.88 രൂപയാണ് ഇന്നലത്തെ ക്ലോസിങ് നിലവാരം. ഓഹരിവിപണിയിലെ നഷ്ടവും അസംസ്കൃത എണ്ണവില വർധനയുമാണ് രൂപ ഇടിയാൻ കാരണം. അസംസ്കൃത എണ്ണവില ബാരലിന് 73.78 ഡോളറിലേക്കാണ് ഉയർന്നത്. അമേരിക്കയിൽ
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. മൂല്യം വലിയതോതിൽ ഇടിയുന്നതിന് തടയിടാൻ റിസർവ് ബാങ്ക് സമയോചിത ഇടപെടലുമായി രംഗത്തെത്തി. മൂല്യം താഴ്ന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്കാണ് കോളടിച്ചത്.
കൊച്ചി∙ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഇന്നലെ 7 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 84.75 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളർ ഇൻഡക്സ് കരുത്താർജിക്കുന്നതാണു രൂപയുടെ ഇടിവിനു കാരണം. അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്.ക്രൂഡ് വില ബാരലിന് 74.25 ഡോളറായാണ്
കൊച്ചി ∙ യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 90.00 നിലവാരത്തിലേക്കോ? അതിനുള്ള സാധ്യത വർധിച്ചുവരുന്നതായാണു വിദേശ നാണ്യ വിപണിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജനുവരി 20ന് അധികാരമേൽക്കുന്നതോടെ ഡോളർ കൂടുതൽ കരുത്താർജിക്കുമെന്നു വിപണി നിരീക്ഷകർ കണക്കുകൂട്ടുന്നു.
Results 1-10 of 114