സാമ്പത്തിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ മുൻനിര ആനുകാലിക പ്രസിദ്ധീകരണമാണ് സമ്പാദ്യം. വായനക്കാർക്ക് നിക്ഷേപം, ധനകാര്യ ആസൂത്രണം എന്നിവയിൽ ലളിതമായ ഭാഷയിൽ മാർഗനിർദേശം നൽകുന്ന പ്രസിദ്ധീകരണമാണിത്. സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, റിട്ടയർമെന്റ് പ്ലാനിങ്, നികുതി എന്നീ വിഷയങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്ന വിധം പ്രതിപാദിക്കുന്നു.