Activate your premium subscription today
കോട്ടയം ∙ മധ്യപ്രദേശിൽ എസ്ബിഐക്ക് കൊച്ചി ബ്രാഞ്ച്! പൂട്ടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ. മധ്യപ്രദേശ് സാഗർ ജില്ലയിലെ മക്രോനിയ മുനിസിപ്പൽ ഡിവിഷനിലെ വ്യാജ ബാങ്കാണു മലയാളിയുടെ ഇടപെടലിൽ ഉദ്യോഗസ്ഥർ അടപ്പിച്ചത്. ‘യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള’ എന്ന പേരിൽ മക്രോനിയ റെയിൽവേ സ്റ്റേഷൻ റോഡിലാണു തട്ടിപ്പുബാങ്ക് കണ്ടെത്തിയത്.
വായ്പാ ഇടപാടുകാർക്ക് വൻ ആശ്വാസം സമ്മാനിച്ച് എസ്ബിഐ (SBI) വായ്പകളുടെ പലിശനിരക്ക് വെട്ടിക്കുറച്ചു. നിലവിലെ വായ്പാ ഇടപാടുകാർക്കും പുതുതായി വായ്പ എടുക്കുന്നവർക്കും മികച്ച നേട്ടമാണിത്. വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക അഥവാ ഇഎംഐ (EMI) കുറയുമെന്നതാണ് പ്രധാന നേട്ടം. റിസർവ് ബാങ്ക് (RBI) കഴിഞ്ഞ ധനനയ നിർണയ
കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ഗാർഹിക കടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കടം കുത്തനെ കൂടുന്നതിൽ പല സാമ്പത്തിക വിദഗ്ധരും ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആരോഗ്യകരമായ കടം ഇന്ത്യയുടെ സാമ്പത്തിക
നാളെ ആരംഭിക്കുന്ന റിസർവ് ബാങ്ക് പണനയസമിതി യോഗം (എംപിസി) ഒറ്റയടിക്ക് 0.5% അടിസ്ഥാന പലിശ കുറച്ചേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗത്തിന്റെ പ്രവചനം. വെള്ളിയാഴ്ച ആർബിഐ പലിശനിരക്ക് പ്രഖ്യാപിക്കും.
കോട്ടയം ∙ കൺസ്യൂമർ എക്സിബിഷനുകളിൽ ഉൽപന്നവൈവിധ്യം നിറയ്ക്കുന്ന ബ്രാൻഡാണു വനിത. നാഗമ്പടം മൈതാനത്ത് 23ന് ആരംഭിച്ച വനിത മാക്സ് എക്സിബിഷൻ നൂറുകണക്കിന് ഉൽപന്നങ്ങൾ ശീതീകരിച്ച പവിലിയനുകളിൽ അവതരിപ്പിക്കുന്നു. വീട്ടാവശ്യത്തിനും വാണിജ്യാവശ്യങ്ങൾക്കും സമ്മാനമായി നൽകാനുമൊക്കെയുള്ള സാധനങ്ങൾ ഇവിടെനിന്നു വാങ്ങാം. അതിവിശാലമായ സ്റ്റാളുകളിൽ വിപണിയിലെ ഏറ്റവും ആകർഷകമായ ഓഫറുകളുമായാണ് ഇലക്ട്രോണിക്സ് പാർട്നറായ ബിസ്മി കണക്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽപനയ്ക്ക് ഒരുക്കുന്നത്. എസ്ബിഐ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ 8000 രൂപ വരെ കാഷ് ബാക്ക് ലഭിക്കും. 6490 രൂപ മുതൽ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനും 12,490 രൂപ മുതൽ ടോപ് ലോഡ് മെഷീനും ഇവിടെനിന്നു വാങ്ങാം. 24,990 രൂപയ്ക്കു മുതൽ ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ ലഭിക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ (Public Sector Banks/ PSBs) സംയോജിതമായി നേടിയ ലാഭം (Consolidated Net Profit) റെക്കോർഡ് 1.78 ലക്ഷം കോടി രൂപ. 2023-24ലെ 1.41 ലക്ഷം കോടി രൂപയേക്കാൾ 26% അധികം. കഴിഞ്ഞവർഷ ലാഭത്തിൽ ഏതാണ്ട് 40 ശതമാനവും എസ്ബിഐയുടേതാണ് (SBI).
3 കോടി രൂപയ്ക്കു താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 0.2% കുറച്ചു. വെള്ളിയാഴ്ച പ്രാബല്യത്തിലായി. ജനറൽ നിരക്കിനു പുറമേ മുതിർന്ന പൗരന്മാരുടെ നിരക്കും കുറച്ചിട്ടുണ്ട്.
കോട്ടയം ∙ കരാർ തൊഴിലാളികളുടെ ഇഎസ്ഐ തുകയുടെ വിഹിതം അടയ്ക്കാത്തതിനാൽ കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് 31 കോടിയോളം രൂപ പിടിച്ചെടുത്ത് ഇഎസ്ഐസി. മാർച്ച് – ഏപ്രിൽ മാസങ്ങളിലായാണ് വൈദ്യുതി ബോർഡിന്റെ എസ്ബിഐ തിരുവനന്തപുരം പട്ടം ശാഖയിലെ പ്രധാന അക്കൗണ്ടും കനറാ ബാങ്കിന്റെ കന്റോൺമെന്റ് ശാഖയിലെ കലക്ഷൻ അക്കൗണ്ടും ഇഎസ്ഐസി മരവിപ്പിച്ചത്. ഇഎസ്ഐ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോട്ടിസ് നൽകിയിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെയാണ് നടപടി.
എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposits/FD) പലിശനിരക്ക് മേയ് 16ന് പ്രാബല്യത്തിൽ വന്നവിധം വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്. മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു.
സ്വകാര്യ മേഖലയിലെ മുൻനിര ബാങ്കായ യെസ് ബാങ്കിന് പുതിയ നാഥനെത്തുന്നു. ജാപ്പനീസ് ധനകാര്യ ഭീമനായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോർപ്പറേഷ ( SMBC ) നാണ് നിലവിൽ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കിങ് വമ്പന്മാരുടെ പക്കലുള്ള യെസ് ബാങ്ക് ഓഹരികൾ വാങ്ങാനെത്തുന്നത്. റിസർവ് ബാങ്കും കേന്ദ്രസര്ക്കാരും 51 ശതമാനം വരെ
Results 1-10 of 340