Activate your premium subscription today
ലോക ചരിത്രത്തിൽ ആദ്യമായി 4 ട്രില്യൻ ഡോളർ (ഏകദേശം 340 ലക്ഷം കോടി രൂപ) വിപണിമൂല്യം സ്വന്തമാക്കുന്ന കമ്പനിയായി എൻവിഡിയ. കാലിഫോർണിയ ആസ്ഥാനമായ ഈ ചിപ് നിർമാതാക്കളുടെ ഓഹരിവില ഇന്നലെ 2.5% ഉയർന്നതോടെയാണ് വിപണിമൂല്യത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ‘എ ബിഗ്, ബ്യൂട്ടിഫുൾ ടാക്സ്’ ബിൽ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ പാസാക്കി. ബില്ലിൽ ഇന്ന് ട്രംപ് ഒപ്പുവയ്ക്കും. പാസാക്കുന്നത് വൈകിപ്പിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് ‘ബിഗ്, ബ്യൂട്ടിഫുൾ നികുതി ബിൽ’ അവസാന കടമ്പയും കടന്നതെന്നത് ട്രംപിന് വൻ നേട്ടമായി.
ഓഹരി വിപണിയെ കുറിച്ച് അറിയാനും നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന ബോധവൽകരണ ക്ലാസുമായി ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തികനയങ്ങളിൽ തട്ടി 4 വർഷത്തെ താഴ്ചയിലേക്ക് നിലംപൊത്തി യുഎസ് ഡോളർ. ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 0.03% മാത്രം നേട്ടത്തിലാണുള്ളത്. ഇത് സെൻസെക്സും നിഫ്റ്റിയും ഇന്ന് കാര്യമായ നേട്ടമില്ലാതെയോ നഷ്ടത്തിലോ വ്യാപാരം തുടങ്ങിയേക്കാമെന്ന സൂചന നൽകുന്നു.
ഇറക്കുമതിച്ചുങ്കത്തിൽ സമവായ ചർച്ചയുടെ ട്രാക്കിലേക്ക് യുഎസ് കടന്നതോടെ ആഗോള ഓഹരി വിപണികളിൽ ഉണർവിന്റെ ആവേശം. വ്യാപാര രംഗത്തെ ബദ്ധവൈരിയായ ചൈനയുമായി യുഎസ് തീരുവ സംബന്ധിച്ച് കരാറിലെത്തിയതും ഇന്ത്യയുമായി ‘വെരി ബിഗ് ഡീൽ’ ഉടനെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനവുമാണ് കരുത്താവുന്നത്.
ട്രംപിന്റെ പകരച്ചുങ്കം സംബന്ധിച്ച ആശങ്കകൾ നിഴലിച്ചത് 2025ന്റെ ആദ്യപാദത്തിൽ യുഎസിന്റെ ജിഡിപിയെ സാരമായി ഉലച്ചുവെന്ന് പുതിയ കണക്ക്. ജനുവരി-മാർച്ചിൽ ജിഡിപി നെഗറ്റീവ് 0.2 ശതമാനമായി ഇടിഞ്ഞെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, നെഗറ്റീവ് 0.5 ശതമാനത്തിലേക്കാണ് ജിഡിപി വളർച്ചനിരക്ക് മുരടിച്ചതെന്ന് പുതിയ എസ്റ്റിമേറ്റ് വ്യക്തമാക്കി.
വെടിനിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പക്ഷേ, ഇസ്രയേലോ യുഎസോ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും സംയമനം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആണവ കേന്ദ്രങ്ങളെ ആക്രമിച്ച യുഎസിന് തിരിച്ചടി നൽകാനെന്നോണം ഖത്തറിലെയും ബഗ്ദാദിലെയും യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയത് യുഎസ് സ്ഥിരീകരിച്ചു; ആളപായമില്ല.
രാജ്യാന്തര തലത്തിൽ നിന്ന് നിരവധി പ്രതികൂലഘടകങ്ങൾ ആഞ്ഞടിക്കുകയാണെങ്കിലും ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ 30 പോയിന്റിലധികം നേട്ടത്തിലേറിയത് ഓഹരി നിക്ഷേപകർക്ക് നൽകുന്നത് ശുഭപ്രതീക്ഷയാണ്. സെൻസെക്സും നിഫ്റ്റിയും ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കാം.
നഷ്ടത്തിൽ ആരംഭിച്ച് ശേഷം തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ ഇന്ന് വീണ്ടും നഷ്ടം കുറിച്ചു. ഫെഡ് നിരക്ക് കുറക്കാതിരുന്നത് യുദ്ധഭീതിക്കൊപ്പം വിപണിയെ സ്വാധീനിച്ചു. ദുർബലമായ ആഗോള പ്രവണതകളും ആഭ്യന്തര വിപണിയിൽ മുന്നേറാനുള്ള ഘടകങ്ങൾ ഇല്ലാതിരുന്നതുമാണ് വിപണിയിൽ
യുദ്ധങ്ങളും താരിഫ് തർക്കങ്ങളും അപകടങ്ങളുമൊക്കെ ഓഹരി വിപണിയിൽ ഇടയ്ക്കിടെ അനിശ്ചിതാവസ്ഥകള്ക്കിടയാക്കുന്നുണ്ടെങ്കിലും പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന വമ്പൻമാരുടെ ആവേശത്തിന് കുറവില്ല. ജനുവരി–മാർച്ച് മാസങ്ങളിൽ മങ്ങലിലായിരുന്ന ഐപിഒ രംഗം മെയ് മാസത്തോടെ വീണ്ടും ഉഷാറാവുകയായിരുന്നു.
Results 1-10 of 1332