Activate your premium subscription today
എവിടെ നിക്ഷേപിച്ചാലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുക? ഈ ചോദ്യത്തിന് അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും മികച്ച ആദായം തരുന്നത്. പറഞ്ഞത് മറ്റാരുമല്ല, ലോക നിക്ഷേപ ഗുരുമായ വാറൻ ബഫറ്റിന്റെ ഗുരു ബെഞ്ചമിൻ ഗ്രഹാംതന്നെയാണ്. നിലവിൽ അറിവുകളുടെ കുത്തൊഴുക്കാണ് നമുക്കു ചുറ്റിനും. പക്ഷേ, അതിൽ ശരിയായത് ഏത്, തട്ടിപ്പ് ഏത് എന്നറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ശരിയായ അറിവു നേടേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് നഷ്ടസാധ്യതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ഓഹരി അടക്കമുള്ള നിക്ഷേപരംഗത്ത്. പുതുവർഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലുമുള്ള കടുത്ത അനിശ്ചിതത്വങ്ങൾ ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് മൂന്നു വിദഗ്ധരുടെ നിർദേശങ്ങൾ വായിക്കാം.
പ്രമുഖ ഷെയർ ബ്രോക്കിങ് കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസും മനോരമ സമ്പാദ്യവും ചേർന്നു കൊല്ലം റോട്ടറി ക്ലബ് ഓഫ് കൊയിലോണിൽ സൗജന്യ ഓഹരി മ്യൂച്വൽ ഫണ്ട് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ:
ഒരു ഉണർവിന് ഇടയ്ക്കിടെ കാപ്പിയോ, ചായയോ കുടിക്കുന്നവരാണ് മലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ ഇപ്പോൾ കാപ്പിയും, ചായയും ഉണ്ടാക്കുമ്പോൾ എത്ര പൊടി കൂട്ടിയിട്ടാലും വേണ്ട കടുപ്പം വരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ? ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കാപ്പിപ്പൊടി ഒരു കപ്പ് കാപ്പിക്ക് എന്ന് കമ്പനികൾ നിർദേശിക്കുമ്പോൾ രണ്ടു
കൊച്ചി∙ പുതുവർഷത്തിൽ മികച്ച തുടക്കത്തോടെ രാജ്യത്തെ ഓഹരി വിപണികൾ. സെൻസെക്സ് 368 പോയിന്റും നിഫ്റ്റി 98 പോയിന്റും ഉയർന്നു. വിൽപനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ കാർ നിർമാണക്കമ്പനികളുടെ ഓഹരികൾക്കു പ്രിയമേറിയതാണ് മുന്നേറ്റത്തിന്റെ പ്രധാന കാരണം. മാരുതി സുസുക്കി 3.26% മുന്നേറി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര,
വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെ. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്സ് കുതിക്കുമെന്നു കരുതാം. നിഫ്റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.
ആലപ്പുഴ∙ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ നൂറനാട് സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നു 30.36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാളിലെ ദുപ്ഗുരി ജില്ലയിൽ ഗധേയർ പഞ്ചായത്തിൽ ഭുപൽ റോയ് (24) ആണ് അറസ്റ്റിലായത്. തട്ടിയെടുക്കുന്ന പണം എടിഎം വഴി പിൻവലിച്ചു നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തും ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഭുപലിന്റെ വീട്ടിൽ നിന്ന് ഒട്ടേറെ എടിഎം കാർഡുകളും മൊബൈൽ ഫോണുകളും സിമ്മുകളും പൊലീസ് പിടിച്ചെടുത്തു.
നവംബറിലെ അമേരിക്കൻ പണപ്പെരുപ്പം അപ്രതീക്ഷിതമായി കുതിച്ചത് അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്കും തിരുത്തൽ നൽകി. ഇത് വെള്ളിയാഴ്ച ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയുടെ വൻ വീഴ്ചക്ക് വഴി വെച്ചു. എന്നാൽ പിന്നീട് വിദേശ ഫണ്ടുകളുടെ പിന്തുണയിൽ മികച്ച തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി കഴിഞ്ഞ ഒരു
ഇന്ന് ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും വരാനിരിക്കെ വിപണി ലാഭമെടുക്കലിൽപ്പെട്ട് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അടുത്ത ആഴ്ചയിൽ ഫെഡ് നിരക്ക് തീരുമാനങ്ങൾ വരാനിരിക്കുന്നതും, യുദ്ധവ്യാപന ഭീതികളും, ചൈനയുടെ പോളിസി പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നതും വിപണിയെ
ഇന്ത്യൻ മൂലധന വിപണി ആഗോളതലത്തിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തിൽ നേട്ടം നിക്ഷേപകർക്ക് നൽകാൻ പല മ്യൂച്ചൽ ഫണ്ടുകൾക്കുമായിട്ടുണ്ട്. ഇതിലേക്ക് പുതുതായി 'കാപിറ്റൽ മാർക്കറ്റ് ഇൻഡക്സ് ഫണ്ട്' തുടങ്ങി. ആഭ്യന്തര, ആഗോള നിക്ഷേപകർ കൂടുതലായി ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഇന്ത്യൻ വിപണി
സൗത്ത് കൊറിയയിലെ അശാന്തിയും, ചൈനയുടെ സർവീസ് പിഎംഐ ഡേറ്റ പ്രതീക്ഷയ്ക്കൊപ്പമെത്താതെ പോയതും ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്ക് തിരുത്തൽ നൽകിയപ്പോൾ ഇന്ത്യയ്ക്കൊപ്പം ജാപ്പനീസ് വിപണിയും രക്ഷപ്പെട്ടു. ബാങ്കിങ് ലോ (അമെൻഡ്മെന്റ്) ബില്ലും, ആർബിഐ നയങ്ങളിലെ പ്രതീക്ഷയും ബാങ്കിങ്, ഫൈനാൻഷ്യൽ സെക്ടറുകൾക്ക് 1.1% വീതം
Results 1-10 of 678