Activate your premium subscription today
വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെ. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്സ് കുതിക്കുമെന്നു കരുതാം. നിഫ്റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.
അങ്കമാലി ∙ ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് 56,50,000 രൂപ തട്ടിയെന്ന കേസിൽ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനിയെ (49) പൊലീസ് അറസ്റ്റ് ചെയ്തു.
‘അൽഗോ ട്രേഡിങ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘അൽഗോരിത്മിക് ട്രേഡിങ്ങി’ൽ പങ്കെടുക്കാൻ ചില്ലറ നിക്ഷേപകർക്ക് അവസരം നൽകാൻ ഉദ്ദേശിക്കുന്നതായി സെബി അറിയിച്ചു. പൊതു അഭിപ്രായത്തിനായി ഇതു സംബന്ധിച്ച കരടു രേഖ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അഭിപ്രായങ്ങൾ ജനുവരി മൂന്നിനു മുൻപായി സെബിയെ അറിയിക്കണം. വില, അളവ്,
അങ്കമാലി: മലയാള മനോരമ സമ്പാദ്യവും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനമായ ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും ചേർന്ന് അങ്കമാലി ഫിസാറ്റ് ബിസിനസ് സ്കൂളില്‍ ഓഹരി നിക്ഷേപ സെമിനാർ സെമിനാർ നടത്തും. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി നടത്തുന്ന സെമിനാർ ഡിസംബർ 14 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതല്‍ 5.30 വരെയാണ്.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള മാവേലി എക്സ്പ്രസിലെ ട്രെയിൻ യാത്രയിൽ അദ്നൻ സാമിയുടെ പ്രശ്സതമായ ആ പാട്ടുകേട്ട് ഒന്നു മയങ്ങുകയായിരുന്നു ഞാൻ. എതിർ സീറ്റിൽ ഇരുന്നിരുന്ന സുഹൃത്തിന്റെ മൂളക്കം കേട്ട് ഞാൻ ഉണർന്നു. " ഓരോ ഇടിവും ഓഹരി വാങ്ങാനുള്ള അവസരമാണ് എന്നു പറഞ്ഞവനെ കിട്ടിയിരുന്നേൽ എടുത്ത്
ഓഹരി വിപണിയിലും ഷോപ്പിങ് സീസണോ? അങ്ങനെ വിശേഷിപ്പിക്കാറുള്ള പ്രത്യേക കാലയളവൊന്നുമില്ല. എന്നാൽ വിലകൾ തീർത്തും ന്യായമായ നിലവാരത്തിലെത്തുന്നതുവരെ കാത്തിരിക്കുകയും ആ കാലമെത്തുമ്പോൾ മാത്രം ഓഹരികൾ വാങ്ങുകയും ചെയ്യുന്ന ഒരു വിഭാഗം നിക്ഷേപകരുണ്ട്. ‘ബോട്ടം ഫിഷിങ്’ എന്നു വിശേഷിപ്പിക്കാറുള്ള നിക്ഷേപ തന്ത്രമാണ് അവരുടേത്. രണ്ടു മാസത്തോളമായി തുടർന്നുവരുന്ന ഇടിവിന്റെ ഫലമായി ഓഹരി വിലകൾ ഈ നിക്ഷേപതന്ത്രത്തിന് അനുകൂലമെന്നു വിശ്വസിക്കാവുന്ന നിലവാരത്തിലേക്ക് ഏറെക്കുറെ താഴ്ന്നുകഴിഞ്ഞു. ന്യായമായ വില നിലവാരത്തിന്റെ കാലമാണിതെങ്കിൽ ഇതുതന്നെയല്ലേ
ഓഹരിവിപണിയിലെ ടെക്നിക്കല്‍ അനാലിസിസ് ശില്പശാല നാളെ (ഞായറാഴ്ച) കോഴിക്കോട് നടക്കും. മലയാള മനോരമ സമ്പാദ്യവും ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുംബൈയിലെ എന്‍.ഐ.എസ്.എം ഫാക്കല്‍റ്റി ഡോ. മുഹമ്മദ് മിറാജ് ഇനാംദാർ ക്ളാസ് നയിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 ന് വരെ
ന്യൂഡൽഹി∙ രണ്ടാംപാദത്തിൽ ഇൻഫോസിസിന് 4.7% അറ്റാദായം. മുൻ വർഷം ഇതേപാദത്തിൽ 6,212 കോടി രൂപയായിരുന്ന അറ്റാദായം 6,506 കോടിയായി ഉയർന്നു. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2.2% വളർച്ചയുണ്ട്. വരുമാനം 4.2% ഉയർന്ന് 40,986 കോടി രൂപയായി ഉയർന്നു. ഓഹരിയുടമകൾക്ക് ഇടക്കാല ലാഭവിഹിതമായി 21 രൂപയും കമ്പനി
ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?
പൊതുമേഖല ബാങ്കുകൾ ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിൽ ക്ളോസ് ചെയ്ത ഇന്ന് ഐടി മേഖലയുടെ 1.4% കുതിപ്പാണ് ഇന്ത്യൻ വിപണിക്ക് മികച്ച പിന്തുണ ഉറപ്പാക്കിയത്. വ്യാഴാഴ്ചത്തെ എഫ്&ഓ ക്ളോസിങ് ഇന്ത്യൻ വിപണിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
Results 1-10 of 144