Activate your premium subscription today
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 60,000 രൂപ ഭേദിച്ചു. ഇന്ന് ഒറ്റയടിക്ക് 600 രൂപ കയറി വില 60,200 രൂപയായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കുതിച്ച് സർവകാല റെക്കോർഡായ 6,205 രൂപയിലെത്തി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയിൽ തുടരുന്നു.
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കയറ്റം. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വില മാറുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളാണ് സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്.
സ്വർണത്തിനു പിന്നാലെ വെള്ളിക്കും ഹോൾമാർക്കിങ് (എച്ച്യുഐഡി) നിർബന്ധമാക്കിയേക്കും. ഇക്കാര്യം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പരിഗണിക്കണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ഗുണനിലവാരം ഉറപ്പിക്കാനായി വെള്ളിക്ക് ഹോൾമാർക്കിങ് ഏർപ്പെടുത്തണമെന്ന് ജനങ്ങൾക്കിടയിൽ ആവശ്യമുയരുന്നുണ്ടെന്നും അദ്ദേഹം ബിഐഎസിന്റെ സ്ഥാപകദിനാഘോഷത്തിൽ പറഞ്ഞു.
കേരളത്തിൽ തുടർച്ചയായ മൂന്നാംനാളിലും മാറ്റമില്ലാതെ സ്വർണവില. രാജ്യാന്തര വിലയിലെ ‘സ്ഥിരത’യാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിലേക്കാണ് വിപണി ഇപ്പോൾ ഉറ്റുനോക്കുന്നത്.
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. രാജ്യാന്തര സ്വർണവില വൈകാതെ ഔൺസിന് 3,000 ഡോളർ ഭേദിക്കുമെന്ന മുൻനിലപാട് തിരുത്തി പ്രമുഖ യുഎസ് ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. പലിശ കുറയുന്നതാണ് സ്വർണത്തിന് അനുകൂലം.
പുതുവർഷത്തിലെ ആദ്യ മൂന്ന് ദിനങ്ങളിൽ വൻ മുന്നേറ്റം നടത്തിയ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ ഇന്ന് നഷ്ടത്തിലേക്ക് തകിടംമറിഞ്ഞു. മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കൂടിയശേഷമാണ് ഈ വിലയിറക്കം.
ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി വീണ്ടും സ്വർണവില കുതിപ്പ്. ഈ വിലയ്ക്ക് പുറമേ 3% ജിഎസ്ടി, 54.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും കൊടുത്താലേ സംസ്ഥാനത്ത് സ്വർണാഭരണം വാങ്ങാനാകൂ.
ഇഷ്ടം പോലെ സമയം, ഇഷ്ടം പോലെ പണം, ബാധ്യതകൾ ഒന്നുമില്ല, യാത്ര ചെയ്യാനും, പുതിയ കാര്യങ്ങൾ ആസ്വദിച്ചറിയാനും ഇഷ്ടമാണ്, എന്നാൽ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ കഴിവില്ല. പറഞ്ഞു വരുന്നത് വയോധികരുടെ കാര്യമാണ്. യുവ ജനതക്ക് ആവശ്യമായതെല്ലാം ഒരുക്കുന്നത് പോലെ വയോധികർക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കുന്ന ഒരു
പുതുവർഷ പിറവിദിനത്തിലെ വിലക്കയറ്റാവേശം രണ്ടാംദിനത്തിലും തുടർന്ന് സ്വർണവില. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് ഇന്നലത്തെ 2,624 ഡോളറിൽ നിന്ന് ഇന്ന് 2,632 ഡോളറിൽ എത്തി.
പുതുവർഷപ്പിറവി ദിനത്തിൽ സ്വർണവിലയുടെ മുന്നേറ്റം. സ്വർണവിലയുടെ മുന്നേറ്റ ആവേശം അടങ്ങിയിട്ടില്ലെന്നും 2025 ‘സ്വർണവർഷമായി’ മാറുമെന്നുമാണ് നിരീക്ഷക പ്രവചനങ്ങൾ. വിലക്കുതിപ്പ് തുടരാനുള്ള സാധ്യതകൾ നോക്കാം.
Results 1-10 of 157