Activate your premium subscription today
തിരുവനന്തപുരം ∙ തുർക്കിയിൽ നടന്ന വേൾഡ് റോബട് ഒളിംപ്യാഡിൽ (ഡബ്ല്യുആർഒ-2024) മലയാളി സ്റ്റാർട്ടപ് ടീമിന് മൂന്നാം സ്ഥാനം.
തിരുവനന്തപുരം ∙ ഭൂമിക്കടിയില് നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തോടെ ലാബില് നിര്മ്മിച്ച വജ്രാഭരണമെന്ന ആശയവുമായി മലയാളി സ്റ്റാര്ട്ടപ്. ആഭരണ വ്യവസായത്തില് വന് പരിവര്ത്തനം വരുത്തിയേക്കാവുന്ന 'ലാബ് ഗ്രോണ് ഡയമണ്ട്' എന്ന ആശയവുമായിട്ടാണ് എലിക്സര് ജ്വല്സ് സ്റ്റാര്ട്ടപ് ഉല്പ്പന്നം വിപണിയിലെത്തിച്ചിട്ടുള്ളത്.
ആസ്വാദനത്തിലെ ആകാംക്ഷയെന്ന ഇരയിട്ട് ആളുകളെ വീഴ്ത്തുന്നതില് അഗ്രഗണ്യന്മാരാണ് പോക്കറ്റ് എഫ്.എം. മൊബൈലില് നാം ഊളിയിടുമ്പോഴെല്ലാം പോക്കറ്റ് എഫ്.എം ഇതാ ഞങ്ങളുടെ ഒരു കഥ നിങ്ങളൊന്ന് നോക്കിയാട്ടെയെന്ന മട്ടില് എത്തിനോക്കുന്നുണ്ടാവും. കണ്ടന്റിലെ അസാധ്യ ഹുക്കാണ് ഇവർ ഡിജിറ്റല് മീഡിയയിലൂടെ
∙ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ശിവം യാദവ് (22) എന്ന യുവാവ് യുട്യൂബ് വിഡിയോകൾ കണ്ടും വെബിനാറുകളിൽ പങ്കെടുത്തും നേടിയ അറിവുകൊണ്ട് സ്വന്തമായൊരു റോക്കറ്റ് കമ്പനി ഉണ്ടാക്കി. ശിവം രൂപപ്പെടുത്തിയ ലിക്വിഡ് ആൻഡ് സോളിഡ് ഫ്യൂവൽ ഹൈബ്രിഡ് റോക്കറ്റിന്റെ പ്രോട്ടോടൈപ് ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ അവതരിപ്പിച്ചപ്പോൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഒരുറപ്പു കൊടുത്തു–‘റോക്കറ്റിന്റെ പ്രവർത്തന മാതൃക ഉണ്ടാക്കൂ, എല്ലാ സഹായവും ഞങ്ങൾ നൽകാം.’
തിരുവനന്തപുരം ∙ കേരളത്തിന്റെ സ്റ്റാർട്ടപ് മേഖലയുടെ വളർച്ച പ്രകടിപ്പിക്കാനും നിക്ഷേപം ആകർഷിക്കുന്നതിനുമായി കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2024 ഇന്ന് സമാപിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ, ശശി തരൂർ എംപി, ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാൽറിംപിൾ എന്നിവർ സമാപന സെഷനുകളിൽ പങ്കെടുക്കും.
തിരുവനന്തപുരം∙ ആരോഗ്യ, കാർഷിക സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ടപ് മിഷന്റെ നൂതന സംരംഭകത്വ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത സ്റ്റാർട്ടപ് ഇൻകുബേഷൻ സംവിധാനം നടപ്പിലാക്കുന്നതു പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിനെ വിശ്വസിച്ച് ടെക്നോപാർക്കിലെ സി ഡാകിന്റെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഇറങ്ങിപ്പോകാൻ നോട്ടിസ്. കേരള സ്റ്റാർട്ടപ് മിഷൻ–സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്(സി ഡാക്) സംയുക്ത സംരംഭമെന്ന നിലയിൽ ആക്സലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസ്(എയ്സ്) എന്ന പേരിൽ 2020 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി സി ഡാക് കെട്ടിടത്തിൽ ഓഫിസ് തുടങ്ങിയ സംരംഭകരാണു പ്രതിസന്ധിയിലായത്.
തിരുവനന്തപുരം∙ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ 2024 ന്റെ വിവരങ്ങൾ ലഭ്യമാകുന്ന ആപ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, സ്റ്റാർട്ടപ് മിഷൻ പ്രതിനിധികളായ അശോക് കുര്യൻ പഞ്ഞിക്കാരൻ,
അബുദാബി ∙ പഴയ പെട്രോൾ വാഹനങ്ങളെ വൈദ്യുതി വാഹനമാക്കി പുനരുജ്ജീവിപ്പിക്കുന്ന മലയാളി സ്റ്റാർട്ടപ്പിന് കൈകൊടുത്ത് യുഎഇ.
കൊച്ചി∙ ആഗോള വളർച്ച സാധ്യതയുള്ള സംരംഭങ്ങളെയും കമ്പനികളെയും ഉൾപ്പെടുത്തിയുള്ള ഫോബ്സ് ഇന്ത്യയുടെ ഡിജിഇഎംഎസ്– 2024 (ഡി ഗ്ലോബലിസ്റ്റ് ഓൻട്രപ്രനർ മൊബിലിറ്റി സമ്മിറ്റ്) ലിസ്റ്റിൽ ഇടംപിടിച്ച് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളായ ഈസ്ഡിമെൻഷ്യയും ഫ്ലെക്സിക്ലൗഡും. ഇന്ത്യക്കാർ സ്ഥാപകരായിട്ടുള്ള, ആഗോളതലത്തിൽ
Results 1-10 of 369