Activate your premium subscription today
ന്യൂഡൽഹി∙ നിലവിലെ സബ്സിഡി അവസാനിക്കുന്ന മുറയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) സബ്സിഡി നൽകുന്ന രീതി അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. നിലവിലെ ആനുകൂല്യത്തിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇനി സബ്സിഡി ആവശ്യമില്ലെന്ന് ഇവി നിർമാതാക്കൾ ഇന്നലെ നടന്ന യോഗത്തിൽ ഐകകണ്ഠ്യേന
വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ 494.29 കോടി രൂപ അനുവദിച്ചു. 2023-24ല്‍ കെഎസ്ഇബിക്കുണ്ടായ നഷ്ടമായ 549.21 കോടിയുടെ 90 ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്. വൈദ്യുതമേഖലാ പരിഷ്കരണത്തിനായി അധികകടമെടുപ്പിച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി അനുസരിച്ചാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള സോളർ പ്ലാന്റുകൾക്കും സബ്സിഡി ലഭിക്കുമെന്ന് കേന്ദ്രം വ്യക്തത വരുത്തി. നിലവിലുള്ള ചട്ടങ്ങളിൽ ഇതുണ്ടെന്ന് പുനരുപയോഗ ഊർജമന്ത്രാലയം അറിയിച്ചു. ഹൈബ്രിഡ് ഇൻവെർട്ടറുകളും ഉപയോഗിക്കുന്നതിന് തടസ്സമില്ല.
ന്യൂഡൽഹി ∙ ഒടുവിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതുതന്നെ സംഭവിച്ചു. കഴിഞ്ഞ ദിവസത്തെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ച ഇലക്ട്രിക് വാഹന സബ്സിഡി പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഇലക്ട്രിക് കാറുകൾ ഉൾപ്പെടുത്തിയില്ല. ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്)
ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്സിഡിയും
പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമിൽ (പിഎംഇജിപി) നിന്ന് വായ്പയെടുത്ത സംരംഭകരുടെ മുടങ്ങിയ സബ്സിഡി ലഭിച്ചത് പരാതി ഉന്നയിച്ചവർക്കു മാത്രം. 2018നു ശേഷം ഇത്തരത്തിൽ സംരംഭങ്ങൾ തുടങ്ങിയ പതിനായിരത്തോളം പേർക്കാണ് കേരളത്തിൽ സബ്സിഡി ലഭിക്കാനുള്ളത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനാണ് (കെവിഐസി) ദേശീയ തലത്തിൽ പദ്ധതിയുടെ നടത്തിപ്പു ചുമതല. പദ്ധതിയിൽനിന്ന് വായ്പയെടുത്ത് ആരംഭിച്ച സംരംഭങ്ങൾ തുടങ്ങി 3 വർഷത്തിനുശേഷമാണ് സ്ഥിതി പരിശോധന നടത്തി സബ്സിഡി അനുവദിക്കേണ്ടത്.
സപ്ലൈകോ ഔട്ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില. ഒരു ലീറ്ററിന്റെ പാക്കറ്റ് വെളിച്ചെണ്ണയ്ക്ക് പൊതു വിപണിയിൽ മൊത്തവില ഏകദേശം 140 രൂപയും ചില്ലറ വില 145 രൂപയും ഉള്ളപ്പോൾ സപ്ലൈകോ ഔട്ലെറ്റുകളിൽ സബ്സിഡി നിരക്കിൽ വിൽക്കുന്ന ശബരി വെളിച്ചെണ്ണ ഒരു ലീറ്ററിന് 152 രൂപയാണ്. മാർച്ചിൽ സപ്ലൈകോയിൽ 147 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞമാസം 143.86 രൂപയായിരുന്നു.
സപ്ലൈകോയ്ക്ക് പഞ്ചസാര മധുരം ഇല്ലാതായിട്ട് ഏകദേശം 9 മാസം. കഴിഞ്ഞ വർഷം ഓണക്കാലത്ത് നാമമാത്രമായി ചില ഔട്ലെറ്റുകളിൽ ഉണ്ടായിരുന്ന സബ്സിഡി ഇനമായ പഞ്ചസാരയെ സപ്ലൈകോ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പുതുക്കിയ വില പ്രകാരം ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് സപ്ലൈകോയിലെ സബ്സിഡി നിരക്ക് 28 രൂപയാണ്.
പിഎം സൂര്യഭവനം സോളർ പദ്ധതിയുടെ സബ്സിഡി വിതരണം ഇനി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയശേഷം മാത്രം. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം ഇതുസംബന്ധിച്ച് വെബ്സൈറ്റിൽ അറിയിപ്പ് നൽകി. പ്ലാന്റ് ഇൻസ്റ്റലേഷൻ പൂർത്തിയായിട്ടും പലർക്കും സബ്സിഡി ലഭിച്ചില്ലെന്ന് പരാതിയുയർന്നിരുന്നു. പ്ലാന്റ് സ്ഥാപിച്ച ശേഷം സബ്സിഡിക്കായി അപേക്ഷിച്ചാൽ 30 ദിവസത്തിനകം തുക അക്കൗണ്ടിൽ നൽകണമെന്നാണ് ചട്ടം
ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പിഎം സൂര്യഭവനം പദ്ധതിയുടെ കരടുമാർഗരേഖ പ്രസിദ്ധീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ പൂർണവിവരങ്ങൾ ഇതിലുണ്ട്. നിലവിൽ പുരപ്പുറ സോളറുള്ള വീടുകൾ ശേഷി വർധിപ്പിക്കുമ്പോൾ എത്ര രൂപ സബ്സിഡി ലഭിക്കുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
Results 1-10 of 78