Activate your premium subscription today
ന്യൂഡൽഹി∙ ത്രിഭാഷ നയത്തെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ ബഹളം. സഭ സമ്മേളിച്ച് ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ ഭാഷാ നയത്തിനെതിരായ പ്രതിഷേധം ഉയർന്നു. ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിൽ സഭാനടപടികൾ തടസ്സപ്പെട്ടു. തുടർന്ന് 12 മണിവരെ നിർത്തിവച്ച ലോക്സഭ വീണ്ടും പുനഃരാരംഭിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കലിൽ ഡിഎംകെയാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്.
ഇത്തവണ കേന്ദ്ര ബജറ്റിലെ താരമായിരുന്നു മഖാന (Makhana). സസ്യാഹാരികളുടെ പ്രോട്ടീനായ മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രത്യേക ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ഒരു പരിധിക്കപ്പുറത്തേക്കു രൂപയുടെ വില വർധിക്കുന്നത് അഭിലഷണീയമല്ലെന്നു പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. രാജീവ് കുമാർ. രൂപ കൂടുതൽ കരുത്തു നേടുന്നതു മധ്യവർഗത്തിനു ഗുണകരമാണെങ്കിലും രാജ്യത്തിനു നല്ലതല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഡോളർ കരുത്താർജിക്കുന്നതിന്റെ പ്രധാന നേട്ടം കയറ്റുമതി വർധിക്കുമെന്നതാണ്. കയറ്റുമതി കൂടുന്നത് ഉൽപാദന വർധനയ്ക്കും അതുവഴി തൊഴിലവസരങ്ങളുടെയും ഉപഭോഗത്തിന്റെയും വർധനയ്ക്കു സഹായിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയാണ് അങ്ങനെ കൈവരുന്നതെന്നു മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ രാജീവ് കുമാർ വിശദീകരിച്ചു.
സുസ്ഥിര വികസനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതാണോ ബജറ്റ്. പ്രതീക്ഷകളും സംശയങ്ങളും കലർന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഹരിത ഊർജ മേഖലയിലെയും പരിസ്ഥിതി മേഖലയിലെയും വിദഗ്ധർ. കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും പൊതുഗതാഗത മേഖലയെ കൂടുതൽ ഹരിതാഭമാക്കകയും ചെയ്യുക എന്നതിലായിരുന്നു ധനമന്ത്രിയുടെ ഊന്നൽ.
ആദായനികുതിദായകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായാണ് കേന്ദ്രബജറ്റിന്റെ വരവ്. 12.75 ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് നികുതി വേണ്ട. നികുതി നിരക്കുകളിലും വന്‍ ഇളവ്. എന്തൊക്കെയാണ് നികുതിയിളവുകള്‍? ഓരോ വരുമാന പരിധിയിലുള്ളവര്‍ക്കും എത്ര രൂപ വരെ മിച്ചം ലഭിക്കും? കണക്കുകള്‍ വിശദമായി പരിശോധിക്കാം. നിങ്ങളുടെ കുടുംബബജറ്റില്‍ എത്ര രൂപ മിച്ചം വരുമെന്നും അറിയാം. ആദായനികുതിദായകര് അവരുടെ ‘മുന്തിയ’ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത നിരക്കിളവുമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത്. 12 ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് നികുതി വേണ്ട എന്നതു തന്നെ പ്രഖ്യാപനത്തിലെ ഇടിവെട്ട് വാഗ്ദാനം. പ്രധാനമന്ത്രി നേരത്തേ പറഞ്ഞ ലക്ഷ്മീകടാക്ഷം കൃത്യമായി നികുതിദായകരിലേക്ക് എത്തിയിരിക്കുന്നു. അതായത് നികുതി ഒഴിവാക്കുന്ന പരിധി ഉയര്‍ത്തുക മാത്രമല്ല, നികുതി നിരക്കിലും ഗണ്യമായ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു എന്നു ചുരുക്കം. ഒപ്പം ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ആശ്വാസമായി 25% എന്ന ഒരു പുതിയ സ്ലാബ് കൂടി കൊണ്ടുവന്നിരിക്കുന്നു. നിലവില്‍ 15 ലക്ഷം രൂപയ്ക്കു മുകളില്‍ 30 ശതമാനമാണ് നികുതി നല്‍കേണ്ടിയിരുന്നത്. ഇതാണ് 16 മുതല്‍ 20 ലക്ഷം വരെ 20%, 20 മുതല്‍ 24 ലക്ഷം വരെ 25%, അതിനു മുകളില്‍ മാത്രം 30% എന്ന നിരക്കിലേക്കാണ് ഇപ്പോള്‍ കുറഞ്ഞത്. അതായത് 9 ലക്ഷം രൂപ അധികവരുമാനം ഉണ്ടായാലേ 30% എന്ന
2025ലെ ആദ്യ കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ മധ്യ വർഗ്ഗക്കാർക്ക് ഭവനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ വിപുലീകരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമൻ. സ്പെഷ്യൽ വിൻഡോ ഫോർ അഫോർഡബിൾ ആൻഡ് ഹൗസിംഗ് സ്കീമിന് (SWAMIH) കീഴിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ വിപുലീകരിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ 50,000
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്കുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തില്‍ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുക, വിദേശ യാത്രികരെ പ്രോത്സാഹിപ്പിക്കാന്‍ വിസ ചട്ടങ്ങളില്‍ ഇളവു നല്‍കുക, പ്രാദേശിക വിമാന സര്‍വീസുകള്‍ മെച്ചപ്പെടുത്തുക, മെഡിക്കല്‍
ബജറ്റ് പ്രമാണിച്ച് ഇന്നു പ്രത്യേക വ്യാപാരം നടത്തുന്ന ഓഹരി വിപണിക്ക് തുടക്കം നേട്ടത്തോടെ. സാമ്പത്തിക വളർച്ച തിരികെപ്പിടിക്കാനായി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ നിരവധി ആശ്വാസ നടപടികൾ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി സൂചികകളുടെ മുന്നേറ്റം. ബജറ്റിന് മുമ്പുള്ള സെഷൻ പുരോഗമിക്കുമ്പോൾ
∙ജിഎസ്ടി നിരക്ക് ഏകീകരണം, ഫെഡ് തീരുമാനങ്ങൾ, എഫ്&ഓ ക്ളോസിങ്, യൂണിയൻ ബജറ്റ്, ആർബിഐ നയാവലോകനയോഗം, ഡൽഹി തെരെഞ്ഞെടുപ്പ് എന്നിങ്ങനെ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നൽകിയേക്കാവുന്ന ഒരുപിടി ഘടകങ്ങളിലാണ് ഇനി വിപണിയുടെ പ്രതീക്ഷ രൂപയുടെ വീഴ്ചയും ജിഡിപി മുരടിപ്പും ട്രംപിന്റെ നികുതി ഭീഷണികളും ബജറ്റിലെ
ന്യൂഡൽഹി∙ 'ഹൽവ പാചക'ത്തോടെ കേന്ദ്രബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിലും ബജറ്റ് അവതരണം അന്നു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഓഹരി വിപണികൾ ഫെബ്രുവരി ഒന്നിനും പ്രവർത്തിക്കും. കേന്ദ്ര
Results 1-10 of 158