Activate your premium subscription today
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ഒരു പരിധിക്കപ്പുറത്തേക്കു രൂപയുടെ മൂല്യം വർധിക്കുന്നത് അഭിലഷണീയമല്ലെന്നു പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. രാജീവ് കുമാർ. രൂപ കൂടുതൽ കരുത്തു നേടുന്നതു മധ്യവർഗത്തിനു ഗുണകരമാണെങ്കിലും രാജ്യത്തിനു നല്ലതല്ല. ഡോളർ കരുത്താർജിക്കുന്നതിന്റെ പ്രധാന നേട്ടം കയറ്റുമതി വർധിക്കുമെന്നതാണ്. കയറ്റുമതി കൂടുന്നത് ഉൽപാദന വർധനയ്ക്കും അതുവഴി തൊഴിലവസരങ്ങളുടെയും ഉപഭോഗത്തിന്റെയും വർധനയ്ക്കും സഹായിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയാണ് അങ്ങനെ കൈവരുന്നതെന്നു മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ രാജീവ് കുമാർ വിശദീകരിച്ചു. മലയാള മനോരമയുടെ വാർഷിക പ്രഭാഷണ പരമ്പരയിൽ ഇരുപത്തിയാറാമത്തേതായിരുന്നു നിതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാറിന്റേത്. ബിസിനസ് ചെയ്യേണ്ടത് ആസ്വദിച്ചാണ്, അല്ലാതെ ഒട്ടേറെ പ്രതിബന്ധങ്ങളിൽ വലഞ്ഞു കഷ്ടപ്പെട്ടല്ല. ബിസിനസ് ചെയ്യുന്നവരെ ഞെരുക്കുന്ന തരം നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണു വേണ്ടതെന്ന് മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണത്തിൽ സാമ്പത്തിക വിദഗ്ധൻ ഡോ. രാജീവ് കുമാർ പറഞ്ഞു. ബിസിനസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ സംസ്ഥാനങ്ങളുടേതും കേന്ദ്രത്തിന്റേതുമായി 67,000 റഗുലേറ്ററി നിയമങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനർഥം ഇവിടെ ബിസിനസ് നടത്തുന്നത് സർക്കാർ ഇടപെടലിനെ അതിജീവിച്ചാണെന്നാണ്. അതിൽ മാറ്റം വരണം. തൊഴിലുകളിൽ ഏർപ്പെടുന്നവർ
കേന്ദ്ര ബജറ്റിൽ പതിവുവിട്ടു മാറ്റങ്ങള് ഉണ്ടാകുമെന്ന സാധ്യത പ്രവചിച്ചവരെപോലും ഞെട്ടിച്ച തീരുമാനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനം ആദായ നികുതിയിലെ അടിമുടി പൊളിച്ചെഴുത്താണ്. നികുതിഘടനയിൽ വരുത്തിയ വലിയ മാറ്റങ്ങൾ രാജ്യത്തെ ശമ്പളം പറ്റുന്ന കോടിക്കണക്കിന് ഇടത്തരക്കാർക്ക് ഉൾപ്പെടെയാണ് നേട്ടമായത്. ഇടത്തരം വരുമാനക്കാര്ക്കും സര്ക്കാര് ജീവനക്കാര്ക്കും സന്തോഷത്തിന്റെ അതിമധുരമാണ് ബജറ്റിലൂടെ ധനമന്ത്രി വിളമ്പിയതെന്നു ചുരുക്കം. എന്നാൽ ആദായനികുതിയിൽ ഇത്രയും വലിയ ആനുകൂല്യം നൽകുന്നത് സർക്കാരിന്റെ കീശ ചോർത്തില്ലേ? വരുമാനം കുറയ്ക്കില്ലേ? ഇതാവും കൂടുതൽ പേരും ചിന്തിക്കുന്നത്. അതേസമയം സ്ലാബ് പരിഷ്കരിച്ചതും റിബേറ്റ് പരിധി കൂട്ടിയതും അടക്കം ബജറ്റിലെ പ്രഖ്യാപനങ്ങൾ എങ്ങനെ നേട്ടമാക്കാം എന്നാണ് ആദായനികുതി അടയ്ക്കുന്നവർ കണക്കുകൂട്ടുന്നത്. രാജ്യത്തെ വിവിധ നികുതി ഇനങ്ങളിൽ കേന്ദ്ര ബജറ്റ് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നും അതു ജനങ്ങൾക്കുണ്ടാക്കുന്ന നേട്ടങ്ങളും വർമ ആന്റ് വർമ ചാർട്ടേർഡ് ആക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫും അവലോകനം ചെയ്യുകയാണിവിടെ. ആദ്യം വിവേക് കൃഷ്ണ ഗോവിന്ദിന്റെ വിലയിരുത്തലിലേക്ക്...
പ്രതീക്ഷിച്ചതുപോലെ ഇടത്തരം കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ‘മിഡിൽ-ക്ലാസ്’ കുടുംബങ്ങൾക്കാണ് ഇക്കുറി ഊന്നലെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഭാഷണം തുടങ്ങിയതു തന്നെ. ബജറ്റിന്റെ തലേന്ന് മാധ്യമങ്ങളോടായി സംസാരിച്ച മോദിയും പറഞ്ഞു– ഇടത്തരക്കാരെയും പാവപ്പെട്ടവരെയും ലക്ഷ്മീ ദേവി കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന്. അതുതന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ‘കൂടുതലായിത്തന്നെ’ കേന്ദ്രം അനുഗ്രഹിച്ചു. ബജറ്റിന്റെ പാർട്ട്-ബിയിൽ നിർമല കാത്തുവച്ചതാകട്ടെ ‘മധുരിക്കുന്ന പ്രഖ്യാപനവും’. പുതിയ ആദായ നികുതി സ്കീം അപ്പാടെ പൊളിച്ചെഴുതിയ നിർമല സീതാരാമൻ, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനക്കാരെ റിബേറ്റുവഴി ആദായനികുതി ബാധ്യതയിൽ നിന്നൊഴിവാക്കി. അതായത്, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് ഇനി നികുതി അടയ്ക്കേണ്ട. പുറമേ 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യവും ചേരുമ്പോൾ നികുതി ബാധ്യതയിൽ നിന്നൊഴിവാകുന്നത് പ്രതിവർഷം 12.75 ലക്ഷം രൂപവരെ വരുമാനമുള്ളവർ.
എന്തുമേതും ലളിതമാക്കുക മോദി സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. കഴിഞ്ഞ ജൂലൈയിലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ‘ലളിതമാക്കൽ’ എന്ന വാക്ക് 21 തവണ ഉപയോഗിച്ചു. കടിച്ചാൽപൊട്ടാത്ത ആദായനികുതി നിയമം ലളിതമാക്കുമെന്ന പ്രഖ്യാപനമായിരുന്നു അതിലൊന്ന്. നിലവിലെ നിയമത്തിന്റെ അവലോകനം 6 മാസത്തിനകം പൂർത്തിയാകുമെന്നും അന്നു മന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, വായിച്ചാൽ മനസ്സിലാകുന്ന പുതിയ നിയമം അഥവാ ‘ഡയറക്ട് ടാക്സ് കോഡ്’ അവതരിപ്പിക്കുമോയെന്നു പലരും ഉറ്റുനോക്കുന്നു. ആദായനികുതി നിയമപരിഷ്കരണത്തിന്റെ തുടക്കമെന്നോണമാണ് കഴിഞ്ഞ ബജറ്റിൽ മൂലധനവർധന (ക്യാപ്പിറ്റൽ ഗെയിൻസ്) നികുതി പരിഷ്കരിച്ചത്. എന്നാൽ, ഇതു ജനത്തിനു ‘താങ്ങില്ലെന്ന്’ പിന്നീടു സർക്കാരിനു ബോധ്യമായി. നികുതി വ്യവസ്ഥകൾ ലളിതമാക്കാൻ ഉദ്ദേശിച്ചുള്ള മാറ്റങ്ങൾ പഴയതിനെക്കാളും സങ്കീർണമാണെന്നും വ്യക്തമായി. ആദായനികുതി മാതൃകയിൽ 2 നികുതി സ്കീം കൊണ്ടുവന്നതാണ് ആശയക്കുഴപ്പം വർധിപ്പിച്ചത്. വസ്തുവിന്റെ ദീർഘകാല മൂലധനവർധന നികുതിയിലെ പരിഷ്കാരം ഭൂരിഭാഗം സന്ദർഭങ്ങളിലും ഉടമയ്ക്കു ഗുണകരമാകുമെന്നു പറഞ്ഞ കേന്ദ്രം കടുത്ത പ്രതിഷേധത്തെത്തുടർന്നു ബജറ്റ് നിർദേശം തിരുത്തി; നിർത്തലാക്കിയ ഇൻഡക്സേഷൻ ആനുകൂല്യം തിരികെക്കൊണ്ടുവന്നു. കഴിഞ്ഞ ബജറ്റിലെ ഏറ്റവും വലിയ ‘യുടേൺ’ ആയി ഇതു മാറി. ജനങ്ങളെ കേട്ടതുകൊണ്ടും മാറ്റംവരുത്താൻ ധൈര്യമുള്ളതുകൊണ്ടുമാണു തിരുത്തലെന്ന് നിർമല ലോക്സഭയിൽ തുറന്നുപറഞ്ഞു. അതുകൊണ്ട് ‘ലളിതമാക്കൽ’ ജനവിരുദ്ധമായാൽ എന്തു സംഭവിക്കുമെന്ന് ഇനി സർക്കാരിന് ആരും ട്യൂഷൻ നൽകേണ്ടതില്ലെന്നു വ്യക്തം.
കഴിഞ്ഞ 3 തവണ ബജറ്റ് അവതരിപ്പിച്ചപ്പോൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേരിടാതിരുന്ന വെല്ലുവിളി ഇത്തവണയുണ്ട് – രാജ്യത്തിന്റെ സാമ്പത്തികവളർച്ചനിരക്കിലെ കിതപ്പ്. 3 വർഷമായി എല്ലാത്തരം അനുമാനങ്ങളെയും തിരുത്തിയ വളർച്ചക്കുതിപ്പാണ് ഈ സാമ്പത്തികവർഷത്തിന്റെ പകുതിയോടെ ഒന്നു ബ്രേക്കിട്ടത്. കഴിഞ്ഞവർഷം 8.2% വളർച്ച നേടിയെങ്കിൽ, ഈ വർഷം അത് 6.4% കഷ്ടിച്ചു കടന്നേക്കാമെന്നാണു കേന്ദ്രത്തിന്റെതന്നെ ഒടുവിലത്തെ അനുമാനം. സമ്പദ്വ്യവസ്ഥയെ അതിവേഗ ട്രാക്കിലേക്കു തിരികെയെത്തിക്കാനുള്ള വഴികൾ പറയുകയെന്നതാണ് ഇപ്പോൾ ധനമന്ത്രിക്കു മുന്നിലുള്ള ഉത്തരവാദിത്തം. രൂപയുടെ മൂല്യത്തിലെ കനത്ത ഇടിവ്, വിലക്കയറ്റം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും മുന്നിലുണ്ട്. കോവിഡ് കാലത്തിനു ശേഷം, വീണ്ടും പ്രതിബന്ധങ്ങൾക്കു മുന്നിൽനിന്നാകും ബജറ്റ് അവതരണമെന്നു ചുരുക്കം. സാമ്പത്തികവളർച്ചയിൽ ഇടിവുണ്ടാകുമെന്നത് സർക്കാരിന് അറിയാത്ത കാര്യമായിരുന്നില്ല. വിവിധ ഏജൻസികൾ ഇന്ത്യയ്ക്ക് 7.2% വരെ സാമ്പത്തികവളർച്ച പ്രവചിച്ചിരുന്നു. എന്നാൽ,
മൊത്തം ഏകദേശം 286 കോടി ജനത്തെ ബാധിക്കുന്ന മൂന്നു രേഖകളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. എന്നു പറയുമ്പോൾ, ലോകജനത്തിൽ ഏതാണ്ടു മൂന്നിലൊന്നിനെ സംബന്ധിച്ചവ. അതിൽ ആദ്യത്തേത് കമ്യൂണിസ്റ്റ് ചൈനയിൽനിന്ന്; മറ്റു രണ്ടെണ്ണം കൂട്ടുകക്ഷി ഭരണമുള്ള ജനാധിപത്യ ഇന്ത്യയിൽനിന്നും. ചൈനയിൽനിന്നുള്ളത് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനറി സമ്മേളനം അംഗീകരിച്ച് കഴിഞ്ഞ 21നു പരസ്യമാക്കിയ പ്രമേയമാണ്. പിറ്റേന്നാണ്, 2023–24 വർഷത്തിലെ സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽവച്ചത്; അതിന്റെ പിറ്റേന്നു പൊതുബജറ്റ്
കേന്ദ്ര ബജറ്റിൽ പുതിയ ആദായനികുതി സ്കീം കൂടുതൽ ആകർഷകമാക്കാനായി ധനമന്ത്രി നിർമല സീതാരാമൻ സ്ലാബുകൾ പരിഷ്കരിക്കുകയും സ്റ്റാൻഡേഡ് ഡിഡക്ഷൻ 75,000 രൂപയായി ഉയർത്തുകയും ചെയ്തിരിക്കുന്നു. അതേസമയം, പഴയ സ്കീമിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടുമില്ല. പുതിയ സ്കീമിലെ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000 രൂപയായിരുന്നത് 75,000 രൂപയായിട്ടാണ് ഉയർത്തിയത്. 1 ലക്ഷം രൂപയായി ഉയർത്തണമെന്നായിരുന്നു പൊതുവേയുള്ള ആവശ്യം. കുടുംബപെൻഷൻ ലഭിക്കുന്നവർക്ക്
ഭൂമി വിൽക്കാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായാണ് കേന്ദ്ര ബജറ്റിൽ ഇൻഡെക്സേഷൻ ആനുകൂല്യം ധനമന്ത്രി നിർമല സീതാരാമൻ എടുത്തുകളഞ്ഞത്. ഭൂസ്വത്ത് വിൽക്കുമ്പോൾ വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ അഥവാ വിലക്കയറ്റ ആനുകൂല്യമാണ് എടുത്തുകളഞ്ഞത്. അതേസമയം, നികുതിനിരക്ക് 20ൽ നിന്ന് 12.5 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ, ഇൻഡെക്സേഷൻ എടുത്തുകളഞ്ഞശേഷമാണ് നികുതി കുറച്ചിരിക്കുന്നത് എന്നതുകൊണ്ട്, ഫലത്തിൽ സ്ഥലം വിൽക്കുന്നയാളുടെ നികുതിഭാരം വർധിക്കുകയേയുള്ളൂവെന്ന് സുപ്രീം കോടതി അഭിഭാഷകനും ഭൂ നിയമ വിദഗ്ധനുമായ അഡ്വ.അവനീഷ് കോയിക്കര ചൂണ്ടിക്കാട്ടുന്നു. ബജറ്റിലെ നിർദേശം ഉടൻ തന്നെ
മൂലധന നേട്ട നികുതി സംബന്ധിച്ച് സുപ്രധാനമായ ചില മാറ്റങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികൾ, ഓഹരിഅധിഷ്ഠിത ഫണ്ടുകൾ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂണിറ്റുകൾ, സീറോ കൂപ്പൺ ബോണ്ടുകൾ തുടങ്ങിയവ 12 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തിയായി തുടർന്നും കണക്കാക്കും. അതുപോലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികളും ഭൂമി, കെട്ടിടം തുടങ്ങിയ സ്ഥാവര വസ്തുക്കളും 24 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തി ആയി നിലവിൽ കണക്കാക്കിയിരുന്നത് തുടരും. എന്നാൽ, ഇവ
അധികാരം കിട്ടിയ ശേഷമുള്ള സർക്കാരിന്റെ ആദ്യബജറ്റിനെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനുള്ളതായാണ് പൊതുവേ വിലയിരുത്താറുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും നൽകിയ ‘വാഗ്ദാനങ്ങൾ’ പാലിക്കാനുള്ളത് ആയിരുന്നോ എന്നു മാത്രം സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭയിൽ തുടരെത്തുടരെ ഈ രണ്ടു സംസ്ഥാനങ്ങളുടേയും പേരുകൾ മാറിമാറി വിളിച്ചാണ് നിർമല ഓരോ പദ്ധതിയും പ്രഖ്യാപിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടി സംസ്ഥാനവും ഭരിച്ചാൽ അത് ഡബിൾ എൻജിൻ സർക്കാരാവുമെന്നും അവിടേക്ക് വികസനം ഒഴുകുമെന്നും ഒട്ടേറെ സംസ്ഥാനങ്ങളിലെ ബിജെപി തിരഞ്ഞെടുപ്പു റാലികളിൽ സംസാരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ സർക്കാരിന്റെ ഭാഗമായ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരി ബജറ്റിൽ ശതകോടികൾ നൽകിയപ്പോൾ ഉത്തർപ്രദേശ് അടക്കമുള്ള, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പോലും നാമമാത്രമായിട്ടാണ് നിർമലയുടെ നാവിൽ വന്നത്. അതേസമയം കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാവട്ടെ കടുത്ത നിരാശയും. പ്രതിപക്ഷം പറഞ്ഞപോലെ ഇത് പ്രധാനമന്ത്രിക്കസേര രക്ഷിക്കാനുള്ള 'കുർസി ബച്ചാവോ' ബജറ്റാണോ? ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ അമിത പ്രാധാന്യമാണോ ലഭിച്ചത്? വിശദമായി പരിശോധിക്കാം.
Results 1-10 of 12