Activate your premium subscription today
അമേരിക്കയിൽ മഴ പെയ്താൽ ഇവിടെ കുട പിടിക്കേണ്ടതുണ്ടോ? യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നയം ഇന്ത്യയിലെ ഓഹരി വിപണിയിൽ കനത്ത നഷ്ടത്തിനാണല്ലോ ഇടയാക്കിയത്. യുക്തിസഹമല്ലാത്ത പ്രതികരണം നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽനിന്നു കഴിഞ്ഞ ആഴ്ച ചോർത്തിക്കളഞ്ഞത് 23.15 ലക്ഷം കോടി രൂപയാണ്. 4.77 ശതമാനമാണു നിഫ്റ്റിക്കു നേരിട്ട നഷ്ടം. ഫെഡ് റിസർവിന്റെ പലിശ നിർണയ സമിതി യോഗം പ്രമാണിച്ച് ആഴ്ചയുടെ തുടക്കംതൊട്ടുതന്നെ ഇടിവിനും തുടക്കമിട്ടിരുന്നു. സമിതിയുടെ തീരുമാനം വന്നപ്പോൾ വീണ്ടും ഇടിവോടിടിവ്. പലിശ 0.25% കുറച്ചെങ്കിലും ഇനിയുള്ള ഇളവുകൾ വൈകുമെന്ന ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയെ വിദേശ ധനസ്ഥാപനങ്ങൾ (എഫ്പിഐ) ഇന്ത്യൻ വിപണിയിൽ സജീവമാകാൻ വൈകുമെന്നു വ്യാഖ്യാനിച്ചു
യുഎസിന്റെ പണനയം തൊടുത്തുവിട്ട നിരാശയുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും വൻ വീഴ്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85നു താഴേക്ക് ഇടിഞ്ഞു. ഇന്നലെ 84.95ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇപ്പോഴുള്ളത് 85.06 എന്ന എക്കാലത്തെയും താഴ്ചയിൽ.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര സ്വർണവില ഔൺസിന് 2,650 ഡോളർ നിലവാരത്തിൽ നിന്ന് ഒരുവേള 2,586 ഡോളറിലേക്ക് വീഴുകയും പിന്നീട് 2,612 ഡോളറിലേക്ക് കയറുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്ന് വില ഇടിഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ്, അടിസ്ഥാന പലിശനിരക്ക് തുടർച്ചയായ മൂന്നാംവട്ടവും വെട്ടിക്കുറച്ചിട്ടും ഓഹരി വിപണിയും സ്വർണവിലയും കടപുഴകി. ഡോളറും ബോണ്ടും കത്തിക്കയറി. രാജ്യാന്തര സ്വർണവില ഒരുമാസത്തെ താഴ്ചയിലായി.
ഫെഡ്ഭയത്തിൽ നിന്നും കരകയറാനാകാതെ ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ വൻവില്പന നടത്തിയ വിദേശഫണ്ടുകൾ ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ വിപണിയിലേക്ക് തിരികെ വന്നില്ലെന്നതും രൂപ വീഴുന്നതും, ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും ഇന്ത്യൻ വിപണിക്ക് വിനയായി. ഇന്ന്
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. നാളെ പുറത്തുവരുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം. നവംബറിൽ മാത്രം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ 331% മുന്നേറ്റമുണ്ടായി.
ആർബിഐ പിന്തുണയിൽ കഴിഞ്ഞ ആഴ്ചയിൽ നേട്ടം കുറിച്ച ഇന്ത്യൻ വിപണി എഫ്എംസിജി മേഖലയിൽ വില്പന സമ്മർദ്ധം വന്നതിനെ തുടർന്ന് മുന്നേറ്റം മറന്നു. ഇന്ന് 24580 പോയിന്റിലും 24705 പോയിന്റിനും ഇടയിൽ ക്രമപ്പെട്ട നിഫ്റ്റി 58 പോയിന്റ് നഷ്ടത്തിൽ 24619 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 500 പോയിന്റുകൾ നഷ്ടത്തിൽ
യുഎസിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ 75% പങ്കുവഹിക്കുന്ന ഉപഭോക്തൃച്ചെലവ് 2.8ൽ നിന്ന് 3.5 ശതമാനത്തിലേക്ക് വളർന്നു. കയറ്റുമതി വളർച്ച 7.5%. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണിത്.
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു
പവലിനെ പുറത്താക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് കോവിഡ് കാലത്ത് ട്രംപ് പറഞ്ഞിരുന്നെങ്കിലും പുറത്താക്കൽ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. അമേരിക്ക പലിശ കുറച്ചതിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളായ യുഎഇ, സൗദി അറേബ്യ എന്നിവയുടെ കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറച്ചു.
Results 1-10 of 176