Activate your premium subscription today
കൊച്ചി∙ ലഹരിക്കേസ് പ്രതിക്ക് വിദേശത്തു പോകാന് അനുമതി നൽകുന്നതിന് വിജയ് മല്യയെയും നീരവ് മോദിയെയും കൂട്ടുപിടിക്കേണ്ടെന്ന് ഹൈക്കോടതി. തൃശൂർ സ്വദേശിയായ 24കാരന് വിദേശത്ത് ജോലിക്കു പോകാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. പ്രതി വിദേശത്തു പോയാൽ വിജയ് മല്യയെയും നീരവ് മോദിയെയുംപോലെ ഒളിവിൽ പോകുമെന്ന സെഷൻസ് കോടതിയുടെ പരാമർശം അനുചിതമാണെന്നും കോടതി വ്യക്തമാക്കി.
താനും ലളിത് മോദിയും സംഭാവന ചെയ്യാൻ ശ്രമിച്ച രാജ്യത്ത് അനീതിക്ക് ഇരയായവരെന്ന് വിജയ് മല്യ. സമൂഹ മാധ്യമമായ എക്സിലാണ് വിജയ് മല്യയുടെ പ്രതികരണം. ഇരുവരുടെയും മെഹുൽ ചോക്സിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ വിവരങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പങ്കുവച്ചതിനു പിന്നാലെയാണ് സമൂഹ മാധ്യമത്തിലെ പോസ്റ്റുകൾ എന്നതാണ് ശ്രദ്ധേയം.
ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് എക്സിൽ (ട്വിറ്റർ) പിറന്നാൾ ആശംസയുമായി മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ ലളിത് മോദി. ഇതിന് മല്യ നൽകിയ മറുപടി ട്വീറ്റ് ക്ഷണനേരംകൊണ്ട് വൈറലുമായി.
ന്യൂഡൽഹി ∙ രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുൾപ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആകെ 22,800 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടെടുത്തെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിനെ അറിയിച്ചു. വിവിധ ബാങ്കുകളിൽ നിന്നുള്ള 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണ് വിജയ് മല്യ രാജ്യം വിട്ടത്. നീരവ് മോദിയുടെ 1053 കോടി രൂപ തിരിച്ചെത്തിയെന്നും ലോക്സഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകവേ മന്ത്രി പറഞ്ഞു.
ഏതാനും വർഷം മുൻപു വരെ ‘ഗ്ലാമർ ജോബ്’ എന്ന നിലയിൽ ആകർഷകമായിരുന്ന ബാങ്ക് ജോലിയോട് ഇപ്പോൾ ജീവനക്കാർക്കു വിരക്തി തോന്നിത്തുടങ്ങിയോ? തൊഴിൽ സാഹചര്യങ്ങൾ അനുകൂലമല്ലാതായതോടെ അതും സംഭവിക്കുകയാണ്. മടുത്തും വെറുത്തും പടിയിറങ്ങിപ്പോരുന്നവർ ഏറെ. ആത്മഹത്യയിൽ അഭയം തേടിയവർപോലുമുണ്ട്. ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ ഉയർന്ന തോതിലാണെന്നതു ബാങ്കിങ് വ്യവസായത്തിനു കനത്ത വെല്ലുവിളിയായി മാറുകയാണ്. ജോലി ഉപേക്ഷിച്ചുപോകുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാൻ ചില ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പേരിനു മാത്രം. അവയാകട്ടെ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല. അതേസമയം, ‘വേണ്ടാത്തവർ പോകട്ടെ’ എന്ന നിലപാടിലാണു മറ്റു ബാങ്കുകൾ. കൊഴിഞ്ഞുപോക്കു കൂടുതലും സ്വകാര്യ മേഖലയിലെ ബാങ്കുകളിലാണ്. 40% വരെയാണു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. മുന്പ് നിരക്ക് 51 ശതമാനത്തിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോകുന്നവർക്കു
വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയതിന് മല്യയെയും മോദിയയെും കോടതി സാമ്പത്തിക പിടികിട്ടാപ്പുള്ളികളായി (Fugitive Economic Offenders/FEO) ആയി കോടതി പ്രഖ്യാപിച്ചിരുന്നു.
വിവാദവ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യ വിവാഹിതനാകാൻ പോകുകയാണ്. പ്രതിശ്രുത വധു ജാസ്മിനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സിദ്ധർത്ഥ് മല്യ തന്നെയാണ് വിവാഹത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ജാസ്മിന് ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി 'വിവാഹവാരം ആരംഭിച്ചു' എന്നാണ് സിദ്ധാർത്ഥ മല്യ
വിവാഹ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ച് വിവാദ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ. സുഹൃത്ത് ജാസ്മിനെയാണ് സിദ്ധാർഥ് വിവാഹം കഴിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്.‘വിവാഹവാരത്തിനു തുടക്കം’ എന്ന കുറിപ്പോടെ പൂക്കളുടെ ഫ്രേമിൽ ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയാണ് സിദ്ധാർഥ് മല്യ
മുംബൈ∙ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ രാജ്യം വിട്ടതിന് അന്വേഷണ ഏജൻസികൾക്ക് മുംബൈ കോടതിയുടെ രൂക്ഷ വിമർശനം. ഉചിതമായ സമയത്ത് അറസ്റ്റ് ചെയ്യാത്തതുകൊണ്ടാണ് ഇവർ രാജ്യം വിട്ടതെന്നു പറഞ്ഞ കോടതി ഏജൻസികളുടെ പിടിപ്പുകേട് എടുത്തുപറഞ്ഞു.
ഐപിഎൽ ഒന്നാം സീസണിലെ താരലേലത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം വിരാട് കോലിയെ ടീമിൽ എത്തിച്ചതായിരുന്നെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മുൻ ഉടമ വിജയ് മല്യ. ‘ ആദ്യ താരലേലത്തിൽ പങ്കെടുത്തപ്പോൾ വിരാട് കോലിയെക്കാൾ മികച്ച ഒരു ഓപ്ഷൻ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ആ തീരുമാനം തെറ്റിയില്ല.
Results 1-10 of 34