Activate your premium subscription today
കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ച സ്ത്രീകളുടെ കൈകളിലാണ് എന്നു പഴമക്കാര്‍ പറയാറുണ്ട്. അനാവശ്യ ചെലവുകളെ നിയന്ത്രിച്ച് പണം സൂക്ഷിച്ചു വച്ച് അവശ്യസമയത്ത് ഉപയോഗിക്കുന്ന സ്ത്രീകളെ കണ്ടു വളര്‍ന്ന ഒരു തലമുറ ഇവിടെ ഉണ്ട് എന്നതാണ് സത്യം. ഒരു ജോലിക്കും പോയില്ലെങ്കിലും കിട്ടുന്ന ചെറിയ തുകകള്‍ കുടുക്കകളിലും
മക്കൾക്കായി സ്വത്ത് കൊടുക്കേണ്ട കാര്യം വരുമ്പോൾ മാതാപിതാക്കൾ പല രീതികൾ പിന്തുടരാറുണ്ട്. ചില മാതാപിതാക്കൾ മക്കൾക്ക് അധികം പ്രായമാകുന്നതിന് മുൻപേ തന്നെ സ്വത്തെല്ലാം പങ്കിട്ട് കൊടുത്ത് വിൽ പത്രം എഴുതി വെക്കും. മറ്റു ചിലർ മരണം വരെയും സ്വത്ത് കൊടുക്കാതെ കാത്തു സൂക്ഷിക്കും. മരിച്ചാൽ ആർക്ക് എന്ത് സ്വത്ത്
ദരിദ്രർ കൂടുതൽ ദാരിദ്രർ ആകുന്നുവെന്നും സമ്പന്നർ കൂടുതൽ സമ്പന്നർ ആകുന്നുവെന്നുമുള്ളത് നമ്മുടെ നാട്ടിൽ പണ്ടേയുള്ള ആക്ഷേപമാണ്. അത് സത്യമാണെങ്കിലും അല്ലെങ്കിലും ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല സമ്പന്നരുടെ സമ്പത്തും അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ
1999ലാണ് ജൂഹി ചൗളയും ഷാറുഖ് ഖാനും സംവിധായകന് അസീസ് മിര്‍സയും ചേര്‍ന്ന് ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്. പ്രൊഡക്ഷൻ കമ്പനിയെന്ന നിലയില്‍ ‘ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി’യായിരുന്നു ആദ്യ സിനിമ. ഇതാണ് പിന്നീട് റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റായി രൂപാന്തരം പ്രാപിച്ചത്. ഷാറുഖും ഭാര്യ ഗൗരി ഖാനും ചേര്‍ന്നായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്.
‘വേൾഡ് ഇനിക്വാലിറ്റി ലാബ്’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനമനുസരിച്ച് ഇന്ത്യയിൽ അസമത്വം കുതിച്ചുയരുകയാണ്. അമേരിക്കയേയും ബ്രസീലിനേയും ദക്ഷിണാഫ്രിക്കയേയും വച്ചു താരതമ്യം ചെയ്താൽ പോലും ഇന്ത്യയിലെ അസമത്വം കൂടുതലാണ് എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള ഇപ്പോഴത്തെ അന്തരം, ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൻ കീഴിലുണ്ടായതിനേക്കാൾ മോശമാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയും മറ്റ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ പഠനത്തിന്റെ ഫലങ്ങളും ഈ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ അസമത്വം വർധിക്കുന്നത്? ഇതിൽ വിദ്യാഭ്യാസത്തിന്റെ പങ്കെന്താണ്? ഓഹരിവിപണിക്കും അസമത്വം വർധിപ്പിക്കുന്നതിൽ പങ്കുണ്ടോ? കേന്ദ്ര സർക്കാർ ഇടപെടൽ എങ്ങനെയാണ്?
ദാവോസ്∙ ലോകത്തിലെ അഞ്ച് അതിസമ്പന്നർ സമ്പാദ്യം ഇരട്ടിയാക്കിയെന്ന് റിപ്പോർട്ട്. 2020 മുതലാണ് ഇവരുടെ സമ്പത്ത് ഇരട്ടിയാകാൻ തുടങ്ങിയതെന്നും ദാവോസിലെ ഇക്കണോമിക്സ് ഫോറത്തിൽ ചാരിറ്റി ഓക്സ്ഫാം അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2020ൽ അതിസമ്പന്നരുടെ ആസ്തി 405 ബില്യൻ ഡോളർ ആയിരുന്നത് കഴിഞ്ഞ വർഷം 869 ബില്യൻ
മധ്യ വർഗം, ഉയർന്ന–ഇടത്തരം വരുമാനക്കാർ, താഴ്ന്ന വരുമാനക്കാർ, സാമ്പത്തികമായി അതീവ പിന്നാക്കാവസ്ഥയിലുള്ളവർ തുടങ്ങി സമൂഹത്തിലെ പല വിഭാഗങ്ങളെപ്പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ‘ഒക്ടോപസ് ക്ലാസ്’ എന്നൊരു വിഭാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? മാർസെലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് കമ്പനി സ്ഥാപകനും സിഇഒയുമായ സൗരഭ് മുഖർജിയാണ് ഈ പദപ്രയോഗത്തിന് പിന്നിൽ. ഇന്ത്യയിലെ ചെറുപട്ടണങ്ങളിലും നഗരങ്ങളിലും ഒക്ടോപസ് ക്ലാസ് ഉണ്ട്. സാമ്പത്തികമായി ഉയർന്ന നിലയിൽ എത്തുകയും പിന്നീട് സമ്പത്തിന്റെയും അധികാരത്തിന്റെയും കാര്യത്തിൽ സ്വാധീനശക്തിയായി മാറുകയും ചെയ്യുന്ന കുടുംബങ്ങളെ സൂചിപ്പിക്കാനുള്ളതാണ് ഈ പ്രയോഗം. ഇന്ത്യയിലാകെ രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഈ വിഭാഗത്തിൽ പെടുമെന്നാണ് കണക്കുകൂട്ടൽ. സമ്പത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നതും ഇവരാവും. നഗരണങ്ങളിലും പട്ടണങ്ങളിലും ഇൗ വിഭാഗത്തിന്റെ വളർച്ചയിലും വ്യത്യാസമുണ്ടാകും. എങ്ങനെയാണ് ‘ഒക്ടോപസ് ക്ലാസ്’ രൂപീകരിക്കപ്പെടുന്നത്? എങ്ങനെയാണ് ഇവരുടെ സാമ്പത്തിക ശേഷി വളരുന്നത്? ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ ഒക്ടോപസ് ക്ലാസിന്റെ വളർച്ച നിർണായകമാവുന്നത് എങ്ങനെയാണ്?
Results 1-7