മെക്കാനിക്കൽ എൻജിനീയറിങ്
Mechanical Engineering

നിത്യജീവിതത്തിൽ നാമുപയോഗിക്കുന്ന മിക്കവാറും എല്ലാ വസ്തുക്കളുടെയും പുറകിൽ മെക്കാനിക്കൽ എൻജിനീയറിങ് തത്ത്വങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവും. യന്ത്രങ്ങളുടെയോ യന്ത്രഭാഗങ്ങളുടെയോ രൂപകൽപന, നിർമാണം, പ്രവർത്തിപ്പിക്കൽ എന്നിവയെല്ലാം മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ ഭാഗമാണ്.