Activate your premium subscription today
രണ്ടുതവണയാണ് ഷാജി എൻ.കരുൺ എന്നെത്തേടി വീട്ടിൽ വന്നിട്ടുള്ളത്. പതിറ്റാണ്ടുകൾക്കു മുൻപു വിദ്യാർഥിയായിരുന്നപ്പോഴും മൂന്നാഴ്ച മുൻപും !യൂണിവേഴ്സിറ്റി കോളജിൽനിന്നു ഡിഗ്രി കഴിഞ്ഞസമയത്ത് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്നതെങ്ങനെയെന്ന് ഉപദേശം തേടിയായിരുന്നു ആദ്യം. ഞങ്ങളുടെ ചിത്രലേഖ സ്റ്റുഡിയോയിലെ മാനേജരായിരുന്ന മുകുന്ദന്റെ അയൽക്കാരനായിരുന്നു ഷാജി.
എന്നെ സംബന്ധിച്ച് പ്രധാന വർഷമായിരുന്നു 1986. മുഖ്യധാരയിൽനിന്നു മാറി, വേറിട്ട മൂന്നു സിനിമകളിൽ അഭിനയിച്ച വർഷം. നേരം പുലരുമ്പോൾ, ഒന്നുമുതൽ പൂജ്യംവരെ, പഞ്ചാഗ്നി എന്നീ മൂന്നു സിനിമകളുടെയും ഛായാഗ്രാഹകൻ ഷാജി എൻ. കരുൺ ആയിരുന്നു; ഞാനേറെ ബഹുമാനിക്കുന്ന, പിൽക്കാലത്ത് എന്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ആൾ.
മലയാള സിനിമയുടെ ചരിത്രം പറയുമ്പോൾ 3 അധ്യായമെങ്കിലും ഷാജി.എൻ. കരുണിനായി നൽകണം. അത്രയും ആഴവും പരപ്പുമുള്ളതാണ് ആ പ്രതിഭയുടെ സിനിമാജീവിതം. ഞങ്ങൾ ആദ്യമായി ഒന്നിച്ചത് ‘കൂടെവിടെ’ എന്ന ചിത്രത്തിലാണ്. പത്മരാജന്റെ സംവിധാനത്തിൽ ഷാജിയുടെ ക്യാമറ. ഞാനൊക്കെ അന്നു താരതമ്യേന ജൂനിയറാണ്. എന്നാലും വലിപ്പച്ചെറുപ്പവുമില്ലാതെ ഇടപെടും. പതിഞ്ഞ സ്വരത്തിൽ കാര്യങ്ങൾ പറഞ്ഞു തരും. ആ സെറ്റിൽനിന്ന് ഞങ്ങൾ നേരെ പോയത് ‘അരപ്പട്ട കെട്ടിയ ഗ്രാമ’ത്തിലേക്കാണ്.
ഒരു സിനിമയിൽ ഒതുങ്ങുന്ന ബന്ധമായിരുന്നില്ല ഷാജി എൻ. കരുണുമായി ഉണ്ടായിരുന്നത്. വാനപ്രസ്ഥം സിനിമയ്ക്കുശേഷം ചില ചടങ്ങുകളിൽ മാത്രമാണ് ഒന്നിച്ചുണ്ടായത്. പക്ഷേ, ആ സാഹോദര്യത്തിന് ഒരു കുറവുമുണ്ടായില്ല. സന്തോഷം തോന്നിക്കുന്ന വിധത്തിലാണ് എപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റം. സ്നേഹത്തിന്റെ മൂർധന്യത്തിൽ എത്തിയിട്ടുള്ള വർത്തമാനങ്ങളാണ്.ഇത്രയും വലിയ സിനിമ എടുത്തിട്ടുള്ള ആൾ തമാശയിൽ ഒട്ടും പിശുക്കില്ലാത്ത ആളാണെന്ന് അധികംപേർക്കും അറിയില്ല എന്നു തോന്നുന്നു. കഥകളിയുമായി അദ്ദേഹത്തിനു ബന്ധം കുറവാണ്.
തിരുവനന്തപുരം∙ കാൻസർ പിടിമുറുക്കുമ്പോഴും തളരാത്ത ആത്മവിശ്വാസവുമായി അവസാന നാളുകളിലും കർമനിരതനായിരുന്നു ഷാജി എൻ.കരുൺ. കീമോ തെറപ്പി കഴിഞ്ഞു ക്ഷീണിതനായെങ്കിലും കാര്യമായ വിശ്രമം പോലുമില്ലാതെയാണ് അദ്ദേഹം വഴുതക്കാട്ടെ കെഎസ്എഫ്ഡിസി ഓഫിസിൽ എത്തിയിരുന്നത്. ചെയർമാൻ എന്ന നിലയിലും സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണ സമിതി അധ്യക്ഷൻ എന്ന നിലയിലും ചെയ്തു തീർക്കാനുള്ള വലിയ കാര്യങ്ങളിൽ മുഴുകിയായിരുന്നു രോഗത്തോടുള്ള പോരാട്ടം. ഈ മാസമാദ്യം ‘എമ്പുരാൻ’ സിനിമയ്ക്കെതിരായ പ്രതികരണങ്ങൾ പ്രതിരോധിക്കാനായി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയതും അദ്ദേഹമാണ്.
ഷാജി എൻ കരുണിനെ കാണുന്നതിന് എത്രയോ മുൻപായിരുന്നു ഞാൻ ‘പിറവി’ കാണുന്നത്. എനിക്കോർമയുണ്ട്, ഞങ്ങളുടെ പൊള്ളുന്ന ആ പാലക്കാടൻ ഉച്ചയിൽ ടെലിവിഷനിലേക്കു പെട്ടെന്നു മഴ വന്നുവീണത്. വീട്ടിലെ സ്വീകരണമുറിയിൽ പെട്ടെന്നൊരു അഴൽതണുപ്പു വന്നുനിറഞ്ഞത്. വരാത്ത മകനുവേണ്ടിയുള്ള ഒരച്ഛന്റെ ഹതാശമായ കാത്തിരിപ്പിന്റെ തണുപ്പായിരുന്നു അത്.
തിരുവനന്തപുരം∙ കൊല്ലത്ത് അഷ്ടമുടിക്കായലോരത്തുള്ള വീട്ടിലായിരുന്നു ഷാജി എൻ.കരുണിന്റെ ബാല്യം. കൂട്ടിനു മുത്തച്ഛനും മുത്തശ്ശിയും. കായലിലേക്കു വാതിൽ തുറക്കുന്ന വീട്. പകലും രാത്രിയും ഓളങ്ങളിലേക്കു പതിക്കുന്ന നിഴലും വെളിച്ചവും കൗതുകത്തോടെ നോക്കിനിന്ന കുട്ടി. കായലിൽ കണ്ട സൂര്യോദയവും അസ്തമയവും മഴയും മഞ്ഞുമെല്ലാം മണിക്കൂറുകളോളം കണ്ടുനിന്ന അനുഭവമാണ് ആ കുട്ടിയെ ഫൊട്ടോഗ്രഫിയിലേക്കും പിന്നീടു ചലച്ചിത്ര സംവിധാനത്തിലേക്കും കൂട്ടിക്കൊണ്ടുപോയത്. മുതിർന്നപ്പോഴും കായലിനോടും കടലിനോടുമുള്ള ഇഷ്ടം വിട്ടില്ല.
ഒരുക്കിയ സിനിമകളിലെല്ലാം വല്ലാത്തൊരു ഉൾക്കനം സൂക്ഷിച്ച ചലച്ചിത്രകാരനായിരുന്നു ഷാജി എൻ കരുൺ. നിലപാടുകളിലും അത് അദ്ദേഹം ആവർത്തിച്ചു. സിനിമയിലെ തെറ്റായ പ്രവണതകൾക്കെതിരെ എന്നും ശബ്ദമുയർത്തിയ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. പ്രതികളല്ല, പ്രതിഭകളാകട്ടെ മലയാള സിനിമയിലുള്ളവർ എന്നായിരുന്നു അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ച സന്ദേശം. സിനിമയിലെ അച്ചടക്കത്തിനായി എന്നും അദ്ദേഹം വാദിച്ചു. ലഹരി, കള്ളപ്പണ മാഫിയകൾക്കു മുന്നിൽ എത്തിയിരിക്കുന്ന സിനിമയെ സാധാരണക്കാരന്റെ മുന്നിലേക്ക് എത്തിക്കാൻ കഴിയണമെന്നായിരുന്നു ഒരിക്കൽ അദ്ദേഹം പറഞ്ഞത്. അഭിനേതാക്കളും സംവിധായകരും അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖർ ലഹരി കേസ് അടക്കമുള്ള വിഷയങ്ങളിൽ നിയമനടപടി നേടുമ്പോൾ ഏറെ പ്രസക്തമാണ് ഷാജി എൻ.കരുണിന്റെ വാക്കുകളും നിലപാടുകളും.
സൂകരപ്രസവം പോലെ വാരിവലിച്ച് സിനിമകള്‍ ചെയ്യുന്ന ചലച്ചിത്രകാരന്മാര്ക്കിടയില് അരനൂറ്റാണ്ടിനുളളില്‍ ഏഴ് സിനിമകള്‍ കൊണ്ട് അന്തര്‍ദേശീയ തലത്തിലടക്കം സ്വയം അടയാളപ്പെടുത്തുക; ഷാജി എന്‍ കരുണ്‍ ആരെന്ന് അറിയാന്‍ ഈ ചിത്രങ്ങള്‍ മാത്രം മതി. പിറവി, സ്വം, കുട്ടിസ്രാങ്ക്, വാനപ്രസ്ഥം, സ്വപാനം, ഓള്, നിഷാദ്... ഛായാഗ്രഹണം നിര്‍വഹിച്ച നിരവധി സിനിമകള്‍ ആ കലയിലെ ഷാജിയുടെ പ്രാവീണ്യം എന്തായിരുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ചിദംബരം, സര്‍ഗം, തമ്പ്, ഒന്നു മുതല്‍ പൂജ്യം വരെ, പഞ്ചാഗ്നി, കൂടെവിടെ... അങ്ങനെ ഒട്ടനവധിയുണ്ട് ആ ജനുസിലും സിനിമകള്‍. എന്നാല്‍ ഷാജി എന്‍. കരുണ്‍ എന്ന നാമധേയം മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ന്നത് സംവിധായകന് എന്ന നിലയില്‍ തന്നെയായിരുന്നു. കാരണം ഗോവിന്ദ് നിഹലാനിയും ബാലു മഹേന്ദ്രയും അടക്കമുളള ഛായാഗ്രഹകര്‍ സംവിധാന രംഗത്തും മികവ് കാട്ടിയപ്പോള്‍ മറ്റ് പലരും കളം മാറി ചവുട്ടിയപ്പോള്‍ വണ്‍ടൈം വണ്ടേഴ്സായി മാറി. ചിലര്‍ പൂര്‍ണ്ണമായി തന്നെ പരാജയപ്പെട്ടു. ഛായാഗ്രഹണത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പലരും സിനിമയുടെ ആകത്തുക പൂര്‍ണ്ണമാക്കുന്നതില്‍ പരാജയപ്പെട്ടു. ഷാജിയാകട്ടെ രണ്ട് മേഖലകളിലും താന്‍ അദ്വിതീയനാണെന്ന് തെളിയിച്ചു.
ഷാജി എൻ. കരുണിന്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമാണെന്ന് വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി. ഒരു കലാകാരനെ സുന്ദരമായി സിനിമയിൽ അഭിനയിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഷാജി എൻ കരുണിനു മാത്രമേ അറിയൂ എന്ന് മട്ടന്നൂർ പറയുന്നു. ഷാജി എൻ കരുണിന്റെ ശിഷ്യൻ തായമ്പക വാദ്യകലാകാന്മാരുടെ ജീവിതത്തെപ്പറ്റി ഡോക്യുമെന്ററി ചെയ്തപ്പോൾ തുടങ്ങിയ സൗഹൃദം 'വാനപ്രസ്ഥം' എന്ന സിനിമയിൽ അഭിനയിക്കുന്നത് വരെ എത്തിച്ചു. വളരെ സൗമ്യനായി ശബ്ദകോലാഹലം ഇല്ലാതെ അഭിനേതാക്കളോട് ഇടപെടുന്ന സംവിധായകനായിരുന്നു ഷാജി എൻ കരുൺ എന്ന് മട്ടന്നൂർ ശങ്കരൻകുട്ടി അനുസ്മരിക്കുന്നു.
Results 1-10 of 706