Activate your premium subscription today
കനത്ത ചൂടിൽ ഹൂസ്റ്റണില ഗലീന പാർക്കിൽ ഒരു വ്യവസായ സമുച്ചയത്തിന്റെ പാർക്കിങ് സ്ഥലത്ത് കാറിനുള്ളിൽ കുടുങ്ങി ഒൻപത് വയസ്സുകാരി മരിച്ചു. ചൂടിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.
ലക്നൗ ∙ ഉത്തർപ്രദേശിലെ സീതാപൂരിൽ അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാലു കഷണങ്ങളാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. അഞ്ചുവയസ്സുകാരിയായ താനിയെ ആണ് പിതാവ് മോഹിത്ത് കൊലപ്പെടുത്തിയത്. തർക്കത്തിലായിരുന്ന അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് ഇയാൾ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായും അവർ ചെയ്യുന്ന കുറ്റകൃത്യം ബാലനീതി നിയമത്തിന്റെ പരിധിയിലുമാണു നിയമപരമായി നാം കാണുന്നത്. എന്നാൽ, ഹീനമായ കുറ്റകൃത്യത്തിൽ പ്രതികൾക്കു പ്രായത്തിന്റെ പരിരക്ഷ നൽകേണ്ടതുണ്ടോ എന്നതു ഡൽഹിയിലെ നിർഭയ കേസിൽ ചർച്ചയായതാണ്. പ്രായം പരിഗണിച്ച് ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നത് ചില കേസുകളിലെങ്കിലും അനീതിയാകില്ലേ എന്ന് നിയമ–നീതിന്യായ സംവിധാനവും സമൂഹവും ആലോചിക്കണം.
കോഴിക്കോട്∙ സ്കൂട്ടറിനു പുറകിൽ തിരിഞ്ഞിരുന്ന് അപകടകരമായ വിധത്തിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂർ–തെങ്ങിലക്കടവ് റോഡിലൂടെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരനാണ് പകർത്തിയത്.
കുട്ടികൾ ചെയ്യുന്ന ദോഷങ്ങൾക്കൊക്കെ ‘വളർത്തുദോഷം’ എന്ന കുറ്റപ്പെടുത്തലാണ് മുതിർന്നവരിൽ നിന്നും മിക്ക മാതാപിതാക്കൾക്കും കേൾക്കേണ്ടി വരുന്നത്. കുട്ടികൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യവും അമിതസ്നേഹവും അവരെ ദോഷകരമായേ ബാധിക്കൂ. അമിതമായ സ്നേഹ പരിചരണം (caring) നൽകുന്നത് നല്ലൊരു നേതൃത്വപാടവമുള്ളവരായി വളരാൻ
തളിപ്പറമ്പ്∙ കുട്ടികളുടെ സംരക്ഷണത്തിനായി ചൈൽഡ്ലൈൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രമേയമാക്കി തളിപ്പറമ്പുകാർ അണിയിച്ചൊരുക്കിയ സിനിമ തിയേറ്ററുകളിൽ എത്തി. സംസ്ഥാനത്ത് ചൈൽഡ് ലൈനിന്റെ ഹെൽപ്പ്ലൈൻ നമ്പറായ 1098 എന്ന പേരിൽ തന്നെയാണ് സിനിമ പുറത്തിറക്കിയത്. സിനിമയുടെ റിലീസ് ഇന്നലെയാണ് നടന്നതെങ്കിലും വിവിധ
അബുദാബി ∙ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് സുസ്ഥിര ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
നഗരവാസികളുടെ ജീവിതം കുരുക്കിലാക്കി വീണ്ടും മാഞ്ചാ നൂൽ ഭീഷണി. വ്യാസർപാടി മേൽപാതയിൽ മാതാപിതാക്കൾക്കൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസ്സുള്ള കുട്ടിക്കു കഴുത്തിൽ മാഞ്ചാ നൂൽ കുരുങ്ങി ഗുരുതര പരുക്കേറ്റു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായും 7 തുന്നലുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വ്യാസർപാടിയിൽ മറ്റൊരു സംഭവത്തിൽ നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം∙ കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നുകാരി അസം ബാലികയെ വിശാഖപട്ടണത്തു നിന്ന് മറ്റന്നാൾ തിരികെയെത്തിക്കും. ഇപ്പോൾ വിശാഖപട്ടണത്ത് ഒബ്സർവേഷൻ ഹോമിൽ സംരക്ഷണയിലുള്ള കുട്ടിയെ തിരുവനന്തപുരത്ത് നിന്നു പോയ പൊലീസ് സംഘത്തിനു ഇന്ന് ഉച്ചയോടെ കൈമാറും.
പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ കൂട്ട കുറ്റവിചാരണയ്ക്കും ദിവസങ്ങൾ നീണ്ട മർദനത്തിനും ഇരയാകുമ്പോൾ ‘അരുത്’ എന്നുപറയാൻ ഒരു നാവും പൊന്തിയില്ല. മരവിച്ച മനസ്സോടെ വിദ്യാർഥികൾ ആ വേട്ടയാടൽ നോക്കിനിന്നു. രോഗാതുരമായ ആ നിസ്സംഗതയ്ക്ക് അവനു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. വീട്ടുകാർപോലും അറിയാതെ പ്രസവിച്ച കുഞ്ഞിനെ എറിഞ്ഞുകൊന്ന അവിവാഹിതയായ പെൺകുട്ടിയുടെ അടുത്തു പൊലീസെത്തിയപ്പോൾ അവൾ ചോദിച്ചത് ‘എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?’ എന്നായിരുന്നു. ചെയ്തതു കുറ്റകൃത്യമാണെന്ന തോന്നൽപോലും അവൾക്കില്ലായിരുന്നു. വേണ്ടെന്നു തോന്നിയ ഒരു വസ്തു ഉപേക്ഷിച്ചു എന്നൊരു ഭാവം. കുറ്റബോധം ഇല്ലാത്തതുകൊണ്ടു പശ്ചാത്താപവും ഇല്ല. പ്രണയം വേണ്ടെന്നുവച്ചതിനു പെൺകുട്ടിയെ കുത്തിക്കൊന്ന കേസിലെ പ്രതി പറഞ്ഞു: ‘പതിനാലു വർഷം കഴിഞ്ഞാൽ ഞാൻ പുല്ലുപോലെ പുറത്തിറങ്ങും’. അവളുടെ ശരീരത്തിൽ ഒന്നും രണ്ടുമല്ല, പതിനെട്ടു കുത്തുകളേറ്റിരുന്നു. മനഃശാസ്ത്രജ്ഞർക്ക് ഇഴകീറി പരിശോധിക്കാനും പഠിക്കാനും വേണ്ടതിലേറെ ഹിംസ കേരളീയ സമൂഹത്തിൽ എത്തുന്നുണ്ട്. വീട്ടിൽ, തൊഴിലിടത്തിൽ, പൊതുഇടങ്ങളിൽ, സമൂഹമാധ്യമങ്ങളിൽ, സിനിമകളിൽ... എല്ലായിടത്തും അക്രമോത്സുകത നിറയുന്നു.
Results 1-10 of 29