Activate your premium subscription today
ലഹരിയുമായി ബന്ധപ്പെട്ടും അത് സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചുമുള്ള ഒട്ടേറെ വാർത്തകൾ ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടാകും. അത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം പോലെ തന്നെ അപകടകരമാണ് സൈബർ അഡിക്ഷനും. ഫോണിലും സൈബർ ഇടങ്ങളിലും അമിതമായി സമയം ചെലവഴിക്കുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന സാഹചര്യം വരികയും
കോട്ടയം ∙ കുട്ടികളിലെ അക്രമവാസന വർധിച്ചു വരുന്നതിന് ഉത്തരവാദികൾ മാതാപിതാക്കളാണെന്ന് സംവിധായകൻ ജയരാജ്. ഇന്നത്തെ കാലത്ത് മാതാപിതാക്കൾ ആവശ്യത്തിൽ കൂടുതൽ ലാളന കുട്ടികൾക്ക് നൽകുന്നുണ്ട്. മുൻ തലമുറയ്ക്കു കിട്ടാതിരുന്ന സൗകര്യങ്ങൾ എല്ലാം നമ്മളുടെ മക്കൾക്കു കൊടുക്കാൻ ശ്രമിക്കുന്നതാണു പ്രശ്നം.
‘‘ഞങ്ങളുടെ വീടിന് ഉറപ്പുള്ള വാതിലുകളുണ്ടായിരുന്നില്ല. പകൽ അതു തുറന്നുകിടന്നു. അടച്ചുറപ്പ് എന്ന സങ്കൽപമേ വീട്ടുകാർക്കില്ലായിരുന്നെന്നു തോന്നുന്നു. ഏതാണ്ട് അതേപോലെയായിരുന്നു അയൽവീടുകളും. അതുകൊണ്ട് ഞങ്ങൾ നാലു ചുവരുകൾക്കപ്പുറത്തേക്കുള്ള ഇടങ്ങളിൽ പറവകളായി. മലയിഞ്ചിക്കാട്ടിലും റബർത്തോട്ടത്തിലും കാട്ടിലും മലയിലും ആറ്റിലുമായി പറന്നു നടന്നു...’’– എഴുത്തുകാരി മൈന ഉമൈബാന്റെ ഈ വാക്കുകൾ ഇന്നത്തെകാലത്തെ എത്ര കുട്ടികൾ വിശ്വസിക്കും! കുട്ടികളെ വീടുകളിൽ അടച്ചിട്ട മുറിയിൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാവുകയാണ്. ഒപ്പം മൊബൈൽ ഫോൺ നൽകി കുട്ടികളെ ‘തടവറയിൽ’ ഇടുന്ന അച്ഛനമ്മമാർക്കു നേരെയും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്. യഥാർഥത്തിൽ നമ്മുടെ കുട്ടികൾക്ക് നന്മ നഷ്ടമാവുകയാണോ? സിനിമയിലെ വയലൻസും ഡിജിറ്റൽ ഡിവൈസുകളുമെല്ലാം അവരുടെ കുട്ടിക്കാലത്തെ കവർന്നെടുക്കുകയാണോ? ലഹരി അവരുടെ ജീവിതമുന്നേറ്റത്തിന്റെ വഴി തടയുകയാണോ? ചുറ്റിലും പൊതു കളിക്കളങ്ങളും കളിക്കാൻ കൂട്ടുകാരുമില്ലാത്ത കുട്ടികൾ പിന്നെന്തു ചെയ്യുമെന്നു ചോദിക്കുന്നത് മുതിർന്നവർ തന്നെയാണ്. സർക്കാർതലത്തിലെ ഇടപെടലിന്റെ സമയം അതിക്രമിച്ചെന്നും അവർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളിൽ സാമൂഹിക അവബോധം വളർത്താൻ മുതിർന്നവരും കുട്ടികളും എന്തു ചെയ്യണം, എന്തെല്ലാം തിരിച്ചറിയണം? പ്രതികരിക്കുകയാണ് വിവിധ മേഖലയിലെ പ്രമുഖർ...
‘അധ്യാപനം ഒരു അപകടകരമായ ജോലി?’ – കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും അധ്യാപകരുടെ ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള തലക്കെട്ടിലും സമാനമായ ശീർഷകങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന വിഷയമാണിത്. ഇതിന്റെ അടിസ്ഥാനമെന്താണ്? കേരളത്തിലെ അധ്യാപകർ (അതിൽ തന്നെ ബഹുഭൂരിഭാഗവും ഹയർ സെക്കൻഡറി) ഇത്തരത്തിൽ ചില ഉദാഹരണങ്ങൾ
പുതിയ വര്ഷത്തിലേക്ക് നാം കാലെടുത്ത് വയ്ക്കുമ്പോള് നമ്മുടെ കുട്ടികളുടെ മുന്നിലുള്ളത് കുറച്ച് കൂടി മത്സരാത്മകമായ ഒരു ലോകമാണ്. അക്കാദമികമായ പഠനമികവ് കൊണ്ട് മാത്രം ഇന്നത്തെ ലോകത്ത് വിജയിക്കാന് നിങ്ങളുടെ കുട്ടിക്ക് സാധിച്ചെന്ന് വരില്ല. ചില പ്രായോഗിക ശേഷികളും നൈപുണ്യങ്ങളും
ചോദ്യം : എന്റെ മകൻ ഒന്നു രണ്ടു തവണ രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റു നടക്കുകയുണ്ടായി. അവന് അതിനെക്കുറിച്ചു ഓർമയൊട്ടുമില്ല. പേടിക്കേണ്ട കാര്യമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരം : ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ട് എന്നതിനു വ്യക്തമായ
ആറാം മാസത്തിൽ വാക്സിനേഷനെത്തുടർന്നുള്ള പനി തലച്ചോറിനെ ബാധിച്ചതോടെയാണ് കോഴിക്കോട് കണ്ണാടിക്കൽ പീച്ചങ്ങാടത്ത് താഴംവയൽ കല്ലൂർ ഹൗസിൽ രമ്യ ഗണേഷിന്റെ ജീവിതം ദുരിതമയമായത്. കേരളത്തിലെ ആദ്യ വീൽചെയർ മോഡൽ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രമ്യ അച്ഛൻ ഗണേഷ് മരിച്ചതോടെ പത്താംക്ലാസിൽ പഠനം നിർത്തിയതാണ്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന അമ്മ സതീദേവിയുടെ പിന്തുണയിൽ രമ്യ 9 കൊല്ലത്തിനു ശേഷം വീണ്ടും വിദ്യാർഥിയായി. ബാലുശ്ശേരിയിൽ സുഖ്ദേവ് എന്ന അധ്യാപകൻ നടത്തുന്ന സ്ഥാപനത്തിൽനിന്നു വ്യക്തിത്വവികസന കോഴ്സ് കഴിഞ്ഞതാണു വഴിത്തിരിവായത്. 10ൽ നിന്നു തന്നെ വീണ്ടും പഠിച്ചു തുടങ്ങിയ രമ്യ ഇപ്പോൾ പിജി ചെയ്യുന്നു.
പ്രകോപിതനായി അദ്ധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്ന സംഭവം ഇന്നലെ ചർച്ചയായതാണല്ലോ. ഇങ്ങനെ കുട്ടികൾക്കു ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും സ്മാർട്ഫോൺ അഡിക്ഷനും ഒക്കെ വളരെ കൂടിവരുന്ന ഒരു കാലഘട്ടമാണ് ഇത്. ഇന്ന് എല്ലാ പ്രായക്കാരിലും ഫോൺ ഉപയോഗം വളരെ
ഒരിക്കൽ കേട്ടാൽ മറക്കാത്ത വാക്യം മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ പറഞ്ഞതായി കഥയുണ്ട്, ‘ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്ക് കറിക്കത്തി ഉപയോഗിക്കരുത്’. ഏതാണ്ട് ഇതേ കാര്യം തിരിച്ചുപറയുന്ന മലയാളമൊഴി നമുക്കുമുണ്ട്, ‘ഈച്ചയെ കൊല്ലാൻ വാളെടുക്കരുത്’. ഏതു കാര്യത്തിനും തന്ത്രം മെനയുമ്പോൾ അതിനു തക്ക ആയുധം തിരഞ്ഞെടുക്കണം. ഇതു യുദ്ധത്തിന്റെ മാത്രം കാര്യമല്ല. ഭാഷ പ്രയോഗിക്കുന്നതു സന്ദർഭത്തിനു യോജിച്ചതാകണം. ഭാര്യയോടു ചിലപ്പോൾ പറയുന്ന ഭാഷ അപ്പൂപ്പനോടു പ്രയോഗിച്ചാൽ എങ്ങനെയിരിക്കും? ആശയവിനിമയം മുഖ്യമായും ഭാഷാപ്രയോഗത്തിലൂടെയാണു നാം നിർവഹിക്കുന്നത്. ഈ വിഷയത്തിൽ പ്രൗഢഗ്രന്ഥങ്ങൾ തന്നെയുണ്ട്. പലതും സാഹിത്യവുമായി ബന്ധപ്പെട്ട രചനകളിലെ സർഗാത്മകത, സൗന്ദര്യാത്മകത, വ്യവഹാരരൂപങ്ങൾ, വൃത്തം, അലങ്കാരം, കാവ്യഭാഷ, കാവ്യഗുണം, രസാത്മകത, ഭാഷാശാസ്ത്രം തുടങ്ങിയവയെപ്പറ്റിയാവും ചർച്ച ചെയ്യുന്നത്. നമുക്ക് സാമാന്യജീവിതത്തിൽ അത്യാവശ്യം മനസ്സിൽ വയ്ക്കേണ്ട പ്രായോഗിക കാര്യങ്ങളിലെക്ക് ശ്രദ്ധ പരിമിതപ്പെടുത്താം.
ചെറിയ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ മടിയുണ്ടാകും. കുട്ടിയെക്കൊണ്ട് കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുന്നതിനായി മാതാപിതാക്കൾ സകല അടവുകളും പുറത്തെടുക്കേണ്ടി വരും. ഇതിനിടയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കും? കുറച്ചു മുതിരുമ്പോഴേക്കും ഡൈനിങ് ടേബിളിനു മുന്നിലിരുന്നു ഭക്ഷണം കഴിക്കണമെങ്കിൽ തീൻമേശ
Results 1-10 of 28