Activate your premium subscription today
കോട്ടയ്ക്കൽ ∙ ‘കുഞ്ഞേട്ത്തിയെ തന്നെയല്ലോ ഉണ്ണിക്കെന്നെന്നും ഏറെയിഷ്ടം’ ഒഎൻവിയുടെയും മറ്റും കവിതാശകലങ്ങൾ ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പതിവായി കേൾക്കുന്നതു ആ കവികളുടെ ശബ്ദത്തിൽ തന്നെയാണ്. മലയാളം അധ്യാപകനായ സന്തോഷ് അഞ്ചൽ അനുകരണ കലാകാരൻ (മിമിക്രി ആർട്ടിസ്റ്റ് ) കൂടി ആയതാണു
അങ്കണവാടിയിലെ ഉപ്പുമാവ് തിന്നു മടുത്തെന്നും ബിർണാണിയും പൊരിച്ച കോഴിയും അമ്മയോട് ആണ് കുഞ്ഞു ശങ്കു പറഞ്ഞത്. അമ്മ ശങ്കുവിൻ്റെ ആവശ്യം മൊബൈലിൽ പകർത്തി ലോകത്തിനു മുമ്പിൽ പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റീൽ വൈറലായതോടെ ഇക്കാര്യം മന്ത്രിക്ക് മുന്നിലും എത്തി. ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച
പതിവു പോലെ മകന് ഒരു കഥ പറഞ്ഞു കൊടുക്കുമ്പോൾ ഇത്രയധികം സംശയങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാണില്ല നടിയും നർത്തകിയുമായ അമ്പിളിദേവി. ഇളയമകൻ അജുക്കുട്ടനാണ് അമ്പിളിദേവി പുരാണ കഥകൾ പറഞ്ഞുകൊടുത്തത്. അസുരൻമാരെ നിഗ്രഹിച്ച് കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് കാളിയുടെ ദേഷ്യം അടങ്ങാതിരുന്നത് എന്നാണ് അജുക്കുട്ടന്
കൊച്ചുമകന് മനോഹരമായ ഒരു റീൽ ഒരുക്കി പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മകളാൽ ഐറിൻ്റെ മകൻ മാത്യുവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. മാത്യു എന്നാണ് പേരെങ്കിലും മാത്തുവെന്നാണ് കുഞ്ഞിനെ എല്ലാവരും വിളിക്കുന്നത്. കഴിഞ്ഞദിവസം മാത്യുവിന്റെ മൂന്നാം പിറന്നാൾ ആയിരുന്നു. കുഞ്ഞിന് ആശംസ
കൊല്ലവർഷം 921. മാർത്താണ്ഡവർമ മഹാരാജാവ് കായംകുളം പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർത്ത സമയം. അക്കാലത്ത് കായംകുളം ലായത്തിൽ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരു കുട്ടിക്കൊമ്പനാനയുണ്ടായിരുന്നു. ആ അനയെ കണ്ടിട്ടു തിരുമനസ്സിലേക്ക് അത്യന്തം കൗതുകം തോന്നുകയാൽ അതിനെ തിരുവനന്തപുരത്തു കൊണ്ടുപോയി അവിടെയുള്ള ലായത്തിൽ താമസിപ്പിച്ചു. അതിനെ വേണ്ടതുപോലെ സൂക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി അഴകപ്പാപിള്ള എന്നു പ്രസിദ്ധനായിരുന്ന ഒരു നാഞ്ചിനാട്ടു പിള്ളയെ പാപ്പാനായും നിയമിച്ചു. ആനക്കാരനും ആനയും സമപ്രായക്കാരായിരുന്നു. രണ്ടുപേർക്കും അന്ന് ഇരുപത്തഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. മാർത്താണ്ഡവർമ മഹാരാജാവ് തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭസ്വാമിക്കു തൃപ്പടിദാനമായി വച്ചൊഴിയുന്നതിനു മുൻപ് ഒരിക്കൽ സ്വാമി ദർശനാർഥം തിരുവട്ടാറ്റേക്ക് എഴുന്നള്ളി. അന്ന് ഈ കുട്ടിയാനയേയും കൊണ്ടുപോയിരുന്നു. തിരുമനസ്സുകൊണ്ടു സ്വാമിദർശനാനന്തരം ഈ ആനയെ അവിടെ നടയ്ക്കിരുത്തുകയും ‘ആദികേശവാ’ എന്നു വിളിക്കുകയും ചെയ്തു. ആ ആന അതു സമ്മതിച്ചതായി തല കുലുക്കുകയും ഒരനുസരണ ശബ്ദം പുറപ്പെടുവിക്കുകയുമുണ്ടായി. അതുകൊണ്ടു മഹാരാജാവു തിരുമനസ്സുകൊണ്ട് ആ പേരുതന്നെയാണ് ആനയ്ക്ക് വിളിച്ചത്. ആ ആനയാണ് പിന്നീട് ‘തിരുവട്ടാറ്റാദികേശവൻ’ എന്നു പ്രസിദ്ധനായിത്തീർന്നതും. ആനയെ നടയിരുത്തിയ ശേഷം അഴകപ്പാപിള്ളയോടായി രാജാവ് പറഞ്ഞു. ‘‘ആദികേശവനെ എല്ലാ മാസത്തിലും പതിനഞ്ചാം തീയതിതോറും തിരുവന്തപുരത്തു കൊണ്ടുവരണം. നമുക്ക് ഇവനെ മാസത്തിലൊരിക്കലെങ്കിലും കാണാതെയിരിക്കാൻ വയ്യ. ഇവിടെ ക്ഷേത്രത്തിൽ പതിനഞ്ചാം തീയതി ഇവനെക്കൊണ്ടു വല്ല കാര്യവുമുണ്ടെങ്കിൽ അതു കഴിഞ്ഞാലുടനെ കൊണ്ടുവരണം. അങ്ങനെ ദിവസമാറ്റം വരുമ്പോൾ ആ വിവരം നമ്മെ മുൻകൂട്ടി അറിയിക്കുകയും വേണം’’. രാജാവിന്റെ കൽപനയെ അഴകപ്പാപിള്ള സാദരം സമ്മതിക്കുകയും അപ്രകാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ദിവസവും വെളുപ്പാൻകാലത്തു മൂന്നു മണിക്കു മുൻപേ ഉണർന്ന് കാലും മുഖവും മറ്റും ശുദ്ധമാക്കി ചില നാമങ്ങൾ ജപിച്ചുകൊണ്ടു കൊട്ടാരത്തിനകത്ത് ഉലാത്തിക്കൊണ്ടിരിക്കുന്നത് രാജാവിന്റെ പതിവായിരുന്നു. അതുകൊണ്ടുതന്നെ, ആദികേശവനെ എല്ലാ മാസവും പതിഞ്ചാം തീയതി തോറും വെളുപ്പാൻകാലത്തു മൂന്നുമണിക്ക് കൊണ്ടു വരികയെന്നതായിരുന്നു അഴകപ്പാപിള്ളയുടെ രീതി. അവിടെ കൊണ്ടുചെന്നാൽ അവനെ കൊട്ടാരത്തിന്റെ മുറ്റത്ത് നിശ്ചിത സ്ഥലത്തു നിർത്തിക്കൊള്ളണമെന്നും പ്രത്യേകം കൽപിച്ചിരുന്നു. അതും അദ്ദേഹം അനുസരിച്ചുപോന്നു. പതിനഞ്ചാം തീയതിതോറും പള്ളിക്കുറുപ്പുണർന്നാൽ ആദ്യം തൃക്കൺ പാർക്കുന്നത് ആദികേശവനെ വേണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പ്രത്യേകം കൽപിച്ചിരുന്നത്. ആദികേശവൻ സകല
കേരളത്തിലെ കുഞ്ഞുങ്ങൾ ഇനി ‘കാക്കേ കാക്കേ കൂടെവിടെ’ എന്നു ചോദിച്ചു തൊണ്ടകീറി പാടിയിട്ടു കാര്യമില്ല. കാക്കയ്ക്ക് കൂടുതൽ ഇഷ്ടം ന്യൂയോർക്കിലെ ഓട്ടോ എന്ന 2 വയസ്സുകാരനോടാണ്. വീട്ടിനുള്ളിലിരിക്കുന്ന ഓട്ടോയെ കാക്ക വന്നു ജനലിൽ തട്ടിവിളിക്കും. ഓട്ടോ ജനൽ തുറന്നു കൊടുക്കും. ഓട്ടോയ്ക്ക് താലോലിക്കാൻ
മനുഷ്യരുമായി പരിണാമദശയിൽ അടുത്തുനിൽക്കുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. കുരങ്ങൻമാരിലെ ഒരു വിഭാഗമാണു ബബൂണുകൾ. ഈ ബബൂണുകളിൽപെട്ട ജാക്ക് എന്ന ബബൂൺ വളരെ പ്രശസ്തനായിരുന്നു. റെയിൽവേ സിഗ്നലനുസരിച്ച് ട്രെയിനുകൾക്ക് ട്രാക്ക് മാറ്റിക്കൊടുക്കുക എന്ന ഉത്തരവാദിത്തമേറിയ ജോലി ജാക്ക് ഭംഗിയായി നിർവഹിച്ചു. പത്തൊൻപതാം
രസകരമായ നിരവധി നിമിഷങ്ങൾക്ക് സാക്ഷിയാകാറുണ്ട് ഓരോ വിവാഹവേളയും. കുസൃതി നിറഞ്ഞ നോട്ടങ്ങളും കുറുമ്പ് കലർന്ന നിമിഷങ്ങളുമൊക്കെയായി മനോഹരമായ ഒരുപിടി മുഹൂർത്തങ്ങൾ അവിടെ പിറന്നുവീഴും. അത് ഒപ്പിയെടുക്കാൻ മാത്രമായി ക്യാമറകളുമായി കുറച്ച് മിടുക്കരും ഉണ്ടാകും. അത്തരത്തിൽ ഒരു വിവാഹവേദിയിലെ രസകരമായ മുഹൂർത്തമാണ്
കൂട്ടുകാരെ,കഥകൾ കേൾക്കാൻ നിങ്ങൾക്കിഷ്ടമാണല്ലോ. ഒരു കടംകഥ പറയാം. ശ്രദ്ധിച്ച് കേൾക്കണം കേട്ടോ. ഒരിക്കൽ വരാന്തയിലിരുന്ന്, പണ്ടു താൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത കഥ പേരക്കുട്ടിയായ പക്രൂസിനു പറഞ്ഞുകൊടുക്കുകയായിരുന്നു കേണൽ ഡിക്രൂസ്. ‘ഞാനും എന്റെ കീഴിലുള്ള സൈനികരും വടക്കൻ ഫ്രാൻസിൽ ജർമൻ
നമ്മളറിയാത്ത, അനേകം കഴിവുകളുള്ള എത്രയോ കുഞ്ഞുങ്ങളുണ്ട്. എല്ലാവരുമൊന്നും വാര്ത്തകളില് ഇടം പിടിച്ചെന്നു വരില്ല. പല കുഞ്ഞുങ്ങളുടെയും കഴിവുകൾ മാതാപിതാക്കൾ പലപ്പോഴും തിരിച്ചറിഞ്ഞെന്നും വരില്ല. പക്ഷേ കുഞ്ഞുങ്ങളുടെ കഴിവുകൾ മനസ്സിലാക്കി അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളും ഒരുപാടുണ്ട്. ‘കുഞ്ഞാണ്,
Results 1-10 of 107