Activate your premium subscription today
നെയ്യാറ്റിൻകര ∙ പൂവാർ അരുമാനൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിൽ 3 പേർ പിടിയിലായി. അരുമാനൂർ പറ്റുമൽക്കാവ് വീട്ടിൽ മോനു ജി.എൽ.ദാസ് (29), അരുമാനൂർ കല്ലുവിള വീട്ടിൽ ദേവൻ (27), അരുമാനൂർ ഇടുപടിക്കൽ വീട്ടിൽ ജിത്തു (30) എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പത്തനാപുരം∙ സ്കൂളിൽ നിന്നു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നു പരാതി. പട്ടാഴി വിരുത്തി ഭാഗത്താണ് സംഭവം. വൈകിട്ട് 4.15ന് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്ന അന്തമൺ ഗവ. വെൽഫെയർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
തിരുവനന്തപുരം∙ മംഗലപുരത്ത് കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയത് സഹപാഠിയായ പെണ്കുട്ടിയോടുള്ള അടുപ്പത്തിന്റെ പേരിലെന്ന് സൂചന. ഇടവിളാകം സ്വദേശിയായ പതിനഞ്ചുകാരനെയാണ് കാറിലെത്തിയ നാലംഗ സംഘം കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയില് എടുത്തു.
കൊച്ചി∙ കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ കൗൺസിലർ കല രാജുവിന്റെ രഹസ്യമൊഴിയിൽ ആകാംക്ഷ. ഇന്നലെ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തി മൊഴി നൽകുമെന്നായിരുന്നു കരുതിയിരുന്നതത് എങ്കിലും കല രാജു എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന ഡോക്ടര്മാരുടെ നിർദേശത്തെ തുടർന്നായിരുന്നു ഇത്. ഈ സാഹചര്യത്തിൽ കല രാജു ഇന്നു െമാഴി കൊടുക്കുമോ എന്നാണ് പൊലീസ് അടക്കം ഉറ്റു നോക്കുന്നത്. അതിനിടെ, കല രാജു പാർട്ടി ഓഫിസിൽ സഹപ്രവർത്തകരുമായി ചർച്ച നടത്തുന്ന ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടു. കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിടട്ടെ എന്നാണ് ഇതിനോടു കല രാജു പ്രതികരിച്ചത്.
കൊച്ചി∙ കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലറെ തട്ടിക്കൊണ്ടു പോയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയിൽ. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോകപ്പെട്ട കൗൺസിലർ കലാ രാജുവും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കൂത്താട്ടുകുളം ∙ സിപിഎം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 4 കേസുകൾ റജിസ്റ്റർ ചെയ്തു. കല രാജുവിന്റെ മക്കൾ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരുൾപ്പെടെ 45 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
റ്റ്യാടി∙ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
വടക്കഞ്ചേരി ∙ ദേശീയപാതയിലെ നീലിപ്പാറയിൽ കാർ തടഞ്ഞു 2 യുവാക്കളെ തട്ടിക്കൊണ്ടു പോയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ 3 കാറുകളിലെത്തിയ സംഘമാണു മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ കാറടക്കം തട്ടിക്കൊണ്ടുപോയത്. കാറുടമ ഫോർട് കൊച്ചി സ്വദേശി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46)
ആലപ്പുഴ∙ കുട്ടനാട് രാമങ്കരിയിൽ വീടാക്രമിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വേഴപ്ര പുതുപ്പറമ്പിൽ ബൈജു(37)വിനാണു തലയ്ക്കും പുറത്തും തോളിലും കൈയ്ക്കും വെട്ടേറ്റത്. ബൈജുവിന്റെ ഒരു വിരൽ അറ്റുപോയി. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ
സ്ത്രീ നിലവിളിക്കുന്നതും പ്രതി ബലമായി ഈ സ്ത്രീയെ പാസഞ്ചർ സീറ്റിലേക്ക് കയറ്റുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
Results 1-10 of 43