Activate your premium subscription today
ആലപ്പുഴ∙ വീട്ടുജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയിൽനിന്നു പുറത്തേക്കു വിളിച്ചിറക്കിയശേഷമാണ് മർദിച്ച് അവശയാക്കിയത്.
കൊൽക്കത്ത ∙ ബംഗാളിൽ കലാപബാധിതമായ മുർഷിദാബാദ് ജില്ലയിലെ ചില പ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ 5 കമ്പനി ബിഎസ്എഫ് ജവാന്മാരെക്കൂടി നിയോഗിച്ചു. അക്രമസംഭവങ്ങളിൽ 12 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 150 കവിഞ്ഞു. പ്രശ്നബാധിതമായ ശുധി, ധുലിയൻ, സംസർഗഞ്ജ്, ജംഗിപുർ എന്നിവിടങ്ങളിൽ ഇന്നലെ അനിഷ്ടസംഭവങ്ങളില്ലെന്നു പൊലീസ് പറഞ്ഞു. ഇവിടങ്ങളിൽ നിരോധനാജ്ഞ തുടരുന്നു. ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. പ്രശ്നമേഖലകളിൽ കേന്ദ്രസേനയെ നിയോഗിക്കാൻ ശനിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണു ബിഎസ്എഫ് രംഗത്തിറങ്ങിയത്. കലാപത്തിൽ കഴിഞ്ഞദിവസം 3 പേരാണു കൊല്ലപ്പെട്ടത്.
പരവൂർ∙ ഗതാഗതം തടസ്സപ്പെടുത്തി റീൽസ് ചിത്രീകരണം നടത്തിയതു ചോദ്യം ചെയ്ത കാർ യാത്രക്കാരെ വിദ്യാർഥികൾ ഉൾപ്പെട്ട സംഘം മർദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.50 ഓടെ പരവൂർ തെക്കുംഭാഗം ചാക്കനഴികത്ത് മുക്കിലാണ് മുപ്പതോളം വരുന്ന യുവാക്കളുടെ സംഘം കാർ യാത്രക്കാരെ തടഞ്ഞു മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
കോഴിക്കോട്∙ മുക്കം കാരശ്ശേരി വലിയ പറമ്പിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്സിപിഒമാരായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. കൽപറ്റയിൽനിന്നും കാർ മോഷ്ടിച്ച കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സ്വദേശി അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപ്പരുക്കേൽപ്പിച്ചത്.
അമ്പലപ്പുഴ∙പരസ്യ മദ്യപാനം ചോദ്യം ചെയ്തയാളിനെ ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പാനൂർ പല്ലന ആഞ്ഞിലത്തറ ഹൗസിൽ അജാസ് മുഹമ്മദ്(21), പാനൂർ പല്ലന വെട്ടുതറ കാട്ടിൽ ഹൗസിൽ ബാസിത് (19), പാനൂർ പല്ലന പേരേത്ത് ഹൗസിൽ അൻവർ അനസ് (23)
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെയെും വിശ്വാസികളെയും മർദിച്ച സംഭവത്തിൽ പ്രതികളുടെ പേരില്ലാതെ പൊലീസ് എഫ്ഐആർ. തിരിച്ചറിയാത്ത 2 പുരുഷൻമാരും സ്ത്രീയുമാണ് പ്രതികളെന്നാണ് എഫ്ഐആറിലെ പരാമർശം. കഴിഞ്ഞ 31നു പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു അതിക്രമം നടന്നത്. സംഭവത്തിൽ ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ്, പ്രതിഷേധം ശക്തമായതോടെ ഈ മാസം 2ന് ആണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
മുണ്ടക്കയം ഇൗസ്റ്റ് ∙ പിതൃസഹോദരനെ കുത്തി പരുക്കേൽപിച്ച കേസിൽ നാടുവിട്ട പ്രതി 32 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. കേസിൽ പുനരന്വേഷണം നടത്തിയ പൊലീസ്, പ്രതി സുനിൽ കുമാറിനെ (50) മൂന്നാറിൽനിന്ന് അറസ്റ്റ് ചെയ്തു. ബന്ധുക്കൾക്കു പോലും തിരിച്ചറിയാൻ കഴിയാതിരുന്ന പ്രതിയെ കുടുക്കിയത് പൊലീസിന്റെ രഹസ്യ അന്വേഷണം.
എലത്തൂർ ∙ കോഴിക്കോട് എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ ആക്രമിച്ചത്.
കൊച്ചി ∙ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കൾക്കു സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചു മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാർ. ടാർഗറ്റ് നേടിയില്ലെങ്കിൽ ബെൽറ്റ് കൊണ്ട് അടിക്കുന്നതിനൊപ്പം അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുക, തോർത്ത് നനച്ച് അടിക്കുക, പഴം ശരീരത്തിലേക്ക് എറിയുക, മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക എന്നവയെല്ലാം പതിവായിരുന്നെന്നാണ് മുൻ ജീവനക്കാർ പറയുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയം വലിയ തരത്തിലുള്ള വാഗ്ദാനങ്ങളാണ് നൽകാറുള്ളതെന്നും ഇവർ പറയുന്നു.
കോട്ടയം ∙ പാലായിൽ വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് 7 അധ്യാപകർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി. റോസമ്മ എന്നീ അധ്യാപകരെ സ്ഥലം മാറ്റിയത്.
Results 1-10 of 201