Activate your premium subscription today
പാലക്കാട്∙ ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ 2 യുവാക്കൾക്കു ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനംവകുപ്പ് മയക്കുവെടി വയ്ക്കുന്നതിനു നീക്കം നടത്തുന്നതിനിടെ അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു. ദേവർഗദ്ദെ കേശവന്റെ ആടിനെയാണു പുലർച്ചെ കടുവ കൊന്നത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി. അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി.
ലണ്ടൻ ∙ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം എൻ. എച്ച്.എസ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ നഴ്സിനു നേരെ യുവാവിന്റെ ആക്രമണം.
പുൽപ്പള്ളി ∙ വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിലെ കുട്ട സ്വദേശി വിഷ്ണു (22) മരിച്ചു. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ വിഷ്ണുവിനെ പാതിരി റിസർവ് വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്ത് ആകെയുണ്ടായത് 1640 മാവോയിസ്റ്റ് ആക്രമണം. സാധാരണ പൗരരും പൊലീസ് ഉദ്യോഗസ്ഥരും മാവോയിസ്റ്റ് പ്രവർത്തകരുമടക്കം ഈ കാലയളവിൽ ഏറ്റുമുട്ടലിൽ മരിച്ചത് 2835 പേർ.
ഗാസ ∙ വെടിനിർത്തൽ ധാരണയ്ക്കായി മധ്യസ്ഥശ്രമം തുടരുന്നതിനിടെ ഗാസയിലെ നൂറോളം കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 88 പലസ്തീൻകാർ കൊല്ലപ്പെട്ടു. നുസീറത്ത് അഭയാർഥി ക്യാംപിലെ ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചും ജബാലിയയിലെ ഒരു കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാലും പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ റെയ്ഡിനിടെ ഒരു പലസ്തീൻകാരൻ വെടിയേറ്റു മരിച്ചു.
തിരുവനന്തപുരം ∙ പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനു കുത്തേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്ലം ഗുരുതരാവസ്ഥയിലാണ്. ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്.
പുൽപള്ളി ∙ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയില്‍ മകന് അമ്മയെ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. പരിസരവാസി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാതിരി തുരുത്തിപ്പള്ളി മെല്ബിന് തോമസ് (33) ആണ് അമ്മ വത്സലയെ ക്രൂരമായി മര്‍ദിച്ചത്.
ക്രിസ്മസ് ദിനത്തില്‍ ബെത്ലഹേമിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ആക്രമണമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം .ക്രിസ്മസ് പ്രാര്‍ത്ഥനാവേളയില്‍ പലസ്തീനികള്‍ ആക്രമിച്ചുവെന്ന വിവരണത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2022
മോസ്കോ∙ വിമതനീക്കത്തെത്തുടർന്ന് ഭരണം നഷ്ടപ്പെട്ട് റഷ്യയിൽ അഭയം തേടിയ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ കൊലപ്പെടുത്താൻ ശ്രമം നടന്നെന്ന് റിപ്പോർട്ട്. അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം നടന്നതായി റഷ്യയുടെ മുൻ ചാരന്റെ എക്സ് അക്കൗണ്ടായ ജനറൽ എസ്വിആർ ആരോപിച്ചു. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടർന്ന് അദ്ദേഹം ചികിത്സ തേടിയെന്നും അക്കൗണ്ടിൽ പറയുന്നു.
Results 1-10 of 2442