Activate your premium subscription today
ചാവക്കാട്∙ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകന് 33 വർഷവും 7 മാസവും കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ഉത്തരവിട്ടു. പാടൂർ കൊല്ലങ്കി വീട്ടിൽ സനീഷിനെയാണ് (33) ശിക്ഷിച്ചത്. പെരിങ്ങാട് കളപ്പുരയ്ക്കൽ വീട്ടിൽ വിഷ്ണുപ്രസാദിനെ (35) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ വിഷ്ണുപ്രസാദിന് നൽകണമെന്നും വിധിയിൽ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്. 2016 ഒക്ടോബർ 21ന് രാവിലെ 10.30നാണ് കേസിനാസ്പദമായ സംഭവം. പാടൂർ ഇടിയഞ്ചിറ പാലത്തിനടുത്ത് ബൈക്കിൽ വന്നിരുന്ന വിഷ്ണുപ്രസാദിനെ സനീഷിന്റെ നേതൃത്വത്തിൽ കാറിലെത്തിയ സംഘം തടഞ്ഞുവച്ച് വാളുകൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം∙ വര്‍ക്കലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല പാറയില്കാവിനു സമീപം താമസിക്കുന്ന അനില്‍കുമാറിനെ ആണ് സഹോദരന് ശ്രീജിത് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. അനില്‍കുമാറിന്റെ തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. അനില്‍കുമാറും ഭാര്യയും അമ്മയ്ക്കും സഹോദരനും ഒപ്പമാണ് താമസിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
നെടുമങ്ങാട് ∙ ടാപ്പിങ് തൊഴിലാളിയെ ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ 4 പേർ പിടിയിൽ. അരുവിക്കര മഞ്ച വെള്ളൂർക്കോണം പറങ്കിമാംമൂട് വീട്ടിൽ എൽ. ജോണി(45), കല്ലിയൂർ പുന്നമൂട് കുന്നുവിള വീട്ടിൽ എസ്. ജ്വാഷ (20), കല്ലിയൂർ കാരക്കാട്ട്വിള വീട്ടിൽ സി.നിഥിൻ(22), കല്ലിയൂർ പെരിങ്ങമ്മല
കുളത്തൂപ്പുഴ∙ ഭാര്യാപിതാവിനെ ഒാട്ടോ തടഞ്ഞ് പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മടത്തറ മേലേമുക്ക് ബ്ലോക്ക് നമ്പർ 160ൽ സജീറുദീൻ (38) അറസ്റ്റിൽ. ഗുരുതരമായി പൊള്ളലേറ്റ സാംനഗർ ഷജിന മൻസിലിൽ അഷ്റഫിനെ (49) തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ
മുതുകുളം∙ ആറാട്ടുപുഴയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ കള്ളിക്കാട് അമ്പാടിയിൽ വീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന ബിജിൽ (36) ആണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞ നവംബർ 4 ന്
കഴക്കൂട്ടം∙ ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ വൈരാഗ്യത്തിൽ സഹോദരങ്ങളായ ഗുണ്ടകൾ കഴക്കൂട്ടത്തെ ഹോട്ടലിൽ കയറി ജീവനക്കാരനെ വെട്ടി. കഴക്കൂട്ടം ജംക്ഷനിൽ പ്രവർത്തിക്കുന്ന കഫീ കൽപാത്തി എന്ന ഹോട്ടലിലെ ജീവനക്കാരൻ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാൻ (23) നാണ് പരുക്കേറ്റത്. കൈക്കു സാരമായി പരുക്കുള്ള തൗഫീഖ് മെഡിക്കൽ
പാവറട്ടി ∙ ദേഹത്ത് വെള്ളം തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റ സംഭവത്തിൽ 2 പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മരുതയൂർ സ്വദേശികളായ അമ്പാടി വീട്ടിൽ യഥുകൃഷ്ണൻ(22), പുതുവീട്ടിൽ അൽത്താഫ്(22) എന്നിവരാണ് അറസ്റ്റിലായത്. ഭക്ഷണ വിതരണ ശൃംഖലയുടെ ഡെലിവറി ബോയ് ആയ അകലാട് മൊയ്തീൻ
ബെംഗളൂരു ∙ ബാഗൽകോട്ടിൽ ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകൾ അറ്റ സംഭവത്തിൽ കൊലപാതകശ്രമത്തിനു കേസെടുത്ത പൊലീസ് ക്വാറി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊപ്പാൾ കുസ്തഗി സ്വദേശി സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായത്. ഇൽക്കൽ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് അറ്റുപോയത്.
കൊട്ടിയം ∙ മുൻ വിരോധം മൂലം യുവാവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ചെറിയേല ആലുംമൂട് പടനിലത്ത് തെക്കതിൽ സജിത്ത് (20) ആണു കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കല്ലുവെട്ടാകുഴി സ്വദേശി അഭിരാമിനെ സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ചൊവ്വ
നെയ്യാറ്റിൻകര ∙ ക്വട്ടേഷൻ നൽകി പെരുമ്പഴുതൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്ത പെരുമ്പഴുതൂർ വണ്ടന്നൂർ പാരഡൈസിൽ വിനോദ് കുമാർ (43), കാരക്കോണം കുന്നത്തുകാൽ വണ്ടിത്തടം ആലക്കോട്ടുകോണം ആന്റണി ഭവനിൽ മനോജ് എന്നു വിളിക്കുന്ന ആന്റണി (42) എന്നിവരെ
Results 1-10 of 113