Activate your premium subscription today
ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന അനധികൃത പണമിടപാടിൽ ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടയാൾക്ക് അതു മടക്കി നൽകാൻ എസ്ബിഐയോടു നിർദേശിച്ചു. തട്ടിപ്പു നടന്ന് 24 മണിക്കൂറിനുള്ളിൽ ഉപയോക്താവ് ഇക്കാര്യം ബാങ്കിനെ അറിയിച്ചുവെന്നതു ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
രാജകുമാരി∙ 2017 മുതൽ 2022 വരെ ജില്ലയിലെ 14 സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി സഹകരണ വകുപ്പ്. എന്നാൽ നിലവിൽ വ്യാപക ക്രമക്കേടുകളെ തുടർന്ന് അന്വേഷണം നടത്തുന്ന ബാങ്കുകൾ ഈ പട്ടികയിൽ ഇല്ല. ക്രമപ്രകാരം കൂടാതെ വായ്പ നൽകൽ, വ്യാജ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ ചമയ്ക്കുക,
ദുബായ് ∙ സാമ്പത്തിക മേഖലയിൽ ഒരുപാട് പ്രവാസികൾക്ക് കൈത്താങ്ങായതിൽ ഗൾഫ് ബാങ്കുകളിലെ വായ്പയ്ക്കു നിർണായക പങ്കുണ്ട്. അതേസമയം, ഇത്തരം വായ്പയിൽ തകർന്നവരും സാമ്പത്തിക തട്ടിപ്പു നടത്തിയവരുമുണ്ട്.
കുവൈത്തിലെ ഗൾഫ് ബാങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കോടികൾ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികൾക്കെതിരെ കേരളത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങി.
മുംബൈ∙ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 77കാരി. മുംബൈ സ്വദേശിയായ വയോധികയെ ഐപിഎസ് ഓഫിസറെന്നും മറ്റ് നിയമപാലകരെന്നും അവകാശപ്പെട്ടാണ് സൈബർ തട്ടിപ്പുകാർ കബളിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റ് ചെയ്ത ശേഷം 3.8 കോടി രൂപയാണ്
പെരുമ്പാവൂർ ∙ പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിക്കുന്ന അർബൻ സഹകരണ ബാങ്കിൽ 100 കോടി ക്രമക്കേട് ആരോപിച്ചു സഹകരണ മന്ത്രിക്കു പരാതി. വ്യാജ ,ബെനാമി വായ്പകളിലൂടെ മുൻ ഭരണ സമിതി അംഗങ്ങളും സെക്രട്ടറിമാർ അടക്കമുള്ള ജീവനക്കാരും തട്ടിപ്പു നടത്തിയെന്ന് ആരോപിച്ചു നിക്ഷേപ സംരക്ഷണ സമിതിയാണു പരാതി നൽകിയത്. ഒരു വസ്തുവിൽ
തിരുവില്വാമല∙കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെ കേസ്. ബാങ്ക് സെക്രട്ടറി വിനോദ് കുമാർ, പ്രസിഡന്റ് എം.അരവിന്ദാക്ഷൻ നായർ, ഡയറക്ടർ വി.രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി എ. മുരളി, അക്കൗണ്ടന്റ് കെ.എൻ.ബാബു, ഹെഡ് ക്ലാർക്ക് വി.എൻ.സുമേഷ്, ജൂനിയർ ക്ലാർക്ക് ഷീജ, ഓഫിസ് അറ്റൻഡർ വി.ബാബു എന്നിവർക്കെതിരെയാണു പൊലീസ് കേസ്.
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും. നിലവിൽ
കാട്ടാക്കട(lതിരുവനന്തപുരം)∙ നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനു മേൽ ചുമത്തിയ 5 .11 കോടി രൂപയുടെ സർചാർജ് ഈടാക്കാനുള്ള നടപടിയിലേക്ക് സഹകരണ വകുപ്പ് . പത്തു മാസത്തിലേറെയായി ജയിലിലുള്ള ഭാസുരാംഗന്റെ വാദം കേൾക്കാൻ അനുമതി തേടി വകുപ്പ് ജോയിന്റ് റജിസ്ട്രാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി. കേസിലുൾപ്പെട്ട മറ്റുള്ളവരുടെ ഹിയറിങ് പൂർത്തിയായിട്ട് മാസങ്ങളായി.
ലണ്ടൻ ∙ ഓൺലൈൻ, ടെലിഫോൺ തട്ടിപ്പുകൾക്ക് ഇരയായി അക്കൗണ്ടിൽ നിന്നും 85,000 പൗണ്ടു വരെ നഷ്ടമാകുന്നവർക്ക് അഞ്ചു ദിവസത്തിനുള്ളിൽ പണം തിരികെ നൽകണമെന്ന് പേയ്മെന്റ് സിസ്റ്റം റഗുലേറ്ററുടെ പുതിയ നിർദേശം.
Results 1-10 of 128