Activate your premium subscription today
കൊച്ചി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ. ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് ചൊവ്വാഴ്ച വരെ സമയം അനുവദിച്ച ജസ്റ്റിസ് എ.ബദറുദീൻ. അന്ന് കേസിൽ വാദം നടത്തി തീർപ്പാക്കുമെന്നും വ്യക്തമാക്കി.
പൊന്നാനി∙ ഫിഷിങ് ഹാർബറുകളിലെ പുലിമുട്ടിനായുള്ള കരിങ്കല്ലുകളിൽ തൂക്കത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ ചീഫ് എൻജിനീയർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സർക്കാരിനു റിപ്പോർട്ട് നൽകി. ഹാർബർ എൻജിനീയറിങ് വകുപ്പ് മുൻ ചീഫ് എൻജിനീയർ
കണ്ണൂർ∙ മദ്യപിച്ച് വാഹനം ഓടിച്ച കേസിൽനിന്ന് ഒഴിവാക്കാൻ 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഇ.ഇബ്രാഹിം സീരകത്തിനെ ഡിഐജി യതീഷ് ചന്ദ്രയാണ് സസ്പെൻഡ് ചെയ്തത്.
ബിസിനസുകാരനിൽനിന്ന് 10 ലക്ഷംരൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫിസറെ വിജിലൻസ് പിടികൂടി. 2021 ബാച്ച് ഐഎഎസ് ഓഫിസറായ ധിമാൻ ചക്മയെയാണ് പിടികൂടിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷംരൂപ കണ്ടെടുത്തു. കലഹന്ദി ജില്ലയിലെ ധരംഗഡിലെ സബ് കലക്ടറാണ്.
കോട്ടയം ∙ പുനർ നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഫയൽ നീക്കുന്നതിന് 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റിട്ട. പ്രധാനാധ്യാപകനെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര കീഴൽ വസുധ വീട്ടിൽ കെ.പി.വിജയനെയാണ് (65) കൊച്ചി മറൈൻ ഡ്രൈവിലെ വാട്ടർ മെട്രോ സ്റ്റേഷനു
ന്യൂഡൽഹി ∙ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പിഴവുകൾ തിരുത്താത്തതാണ് റോഡ് തകർച്ചകളിലേക്കും അധികച്ചെലവിലേക്കും നയിക്കുന്നതെന്നു വിമർശനം. പിഴവുകൾ ചൂണ്ടിക്കാണിക്കുന്നവർക്കു രക്ഷയില്ലാത്ത ഇടപെടലുകളാണു കരാറുകളിൽ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ഡൽഹിയിലെ ദ്വാരക എക്സ്പ്രസ്വേ നിർമാണത്തിലെ പ്രശ്നങ്ങളും ദുർവ്യയവും ചൂണ്ടിക്കാട്ടിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് ഏറെ കോലാഹലമുണ്ടാക്കിയിരുന്നു.
ഭുവനേശ്വർ ∙ 50 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശി ഒഡീഷയിൽ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് ചിന്തൻ രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രാദേശിക ഖനി വ്യാപാരിയിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയതിനാണ് അറസ്റ്റ്.
കൊച്ചി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടർ ഉള്പ്പെട്ട കൈക്കൂലി കേസിൽ അന്വേഷണം പ്രഖ്യാപിച്ച് ഇ.ഡിയും. വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഡൽഹി സ്പെഷൽ ടാസ്ക് ഫോഴ്സിനാണ് കേസിന്റെ അന്വേഷണ ചുമതല. പൊലീസിന്റെ എഫ്ഐആറിനു സമാനമായ ഇസിഐആർ റജിസ്റ്റർ ചെയ്താണ് ഇ.ഡി അന്വേഷണം.
പാലക്കാട് ∙ ബിൽഡിങ് പെർമിറ്റിനായി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയർ വിജിലൻസിന്റെ പിടിയിൽ. പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് 3 ഓവർസീയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനീഷ് (35) ആണ് അറസ്റ്റിലായത്. ചടയൻ കാലായി സ്വദേശി ഗാന്ധി രാജാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ കയ്യിൽനിന്ന് 25,000
കൊച്ചി∙ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കിത്തീർക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇ.ഡി) ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ പ്രതികളോട് ഇന്ന് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാവാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടു. പ്രതികളുടെ കയ്യക്ഷരത്തിന്റെ സാംപിൾ അടക്കമുള്ള തെളിവുകൾ ശേഖരിക്കും. വിജിലൻസ് പിടിച്ചെടുത്ത ഡയറികളിലെ വിവരങ്ങളുടെ തെളിവുമൂല്യം പരിശോധിക്കാനാണു പ്രതികളുടെ കയ്യക്ഷരത്തിന്റെ സാംപിൾ ശേഖരിക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ ഇ.ഡി അസി. ഡയറക്ടർ ശേഖർകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി.
Results 1-10 of 528