Activate your premium subscription today
അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനീസ് ഉദ്യോഗസ്ഥർക്ക് വിൽക്കുകയും ഇതിനായി മറ്റുള്ളവരെ നിയമിക്കാൻ ശ്രമിക്കുകയും ചെയ്ത യുഎസ് ആർമി ഇന്റലിജൻസ് മുൻ ഉദ്യോഗസ്ഥന് ഏഴ് വർഷം തടവ് ശിക്ഷ.
ദുബായ് ∙ ദുബായിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ മുഹമ്മദ് സിറാജുദ്ദീൻ ഒരൊറ്റ തെറ്റേ ചെയ്തുപോയുള്ള, ഇ-കൊമേഴ്സ് വഴി വിലകൂടിയഐ ഫോണിന് ഓർഡർ നൽകി, ഹൈദരബാദിലുള്ള സഹോദരി സാദിയക്ക് പെരുന്നാളിന് സമ്മാനിക്കാൻ. കടയിൽ നേരിട്ട് ചെന്ന് വാങ്ങുന്നതിനേക്കാളും വേഗത്തിൽ സാധനം കൈയിൽ കിട്ടി-പുതുപുത്തൻഐ ഫോൺ
ഷാർജ ∙ പ്രവാസിയും മലയാളിയുമായ ആൺ സുഹൃത്ത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികചൂഷണം ചെയ്ത് വഞ്ചിച്ച പരാതിയുമായി ഷാർജയിൽ താമസിക്കുന്ന തെലുങ്കാന യുവതി. ഷാർജയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന കാസർകോട് കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശിയായ യുവാവിനെതിരെയാണ് തെലുങ്കാന കരീം നഗർ സ്വദേശിനിയായ 28 വയസുകാരി
വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അയ്യപ്പൻകോവിൽ മാട്ടയിൽ ജിനുമോൻ ജോൺസൻ (39) അറസ്റ്റിലായി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാട്ടി 4 പരാതികളാണ് കട്ടപ്പന പൊലീസിനു ലഭിച്ചത്.
ഭുവനേശ്വർ ∙ തട്ടിപ്പുസംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസർമാരായി ചമഞ്ഞു നടത്തിയ ഡിജിറ്റൽ അറസ്റ്റ് നാടകത്തിൽ ഒഡീഷയിലെ ബറാംപുർ സർവകലാശാലയുടെ വിസി ഗീതാഞ്ജലി ദാഷിന് 13.2 ലക്ഷം രൂപ നഷ്ടമായി. അനധികൃത പണമിടപാട് കേസിൽ പ്രതിയാണെന്നും അതിനാൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും ഗീതാഞ്ജലിയെ വിശ്വസിപ്പിച്ച തട്ടിപ്പുകാർ, കൂടുതൽ അന്വേഷണത്തിനായി കൈവശമുള്ള പണം നൽകാൻ ആവശ്യപ്പെട്ടു.
ഒറ്റപ്പാലം (പാലക്കാട്) ∙ റഷ്യയിലേക്കു വീസ വാഗ്ദാനം ചെയ്തു 2 യുവാക്കളിൽ നിന്നായി 7 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മലപ്പുറം സ്വദേശിക്കെതിരെ കേസ്. ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് സയിദിനെതിരെയാണ് (27) ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. അമ്പലപ്പാറ, വേങ്ങശ്ശേരി സ്വദേശികളായ യുവാക്കളാണു തട്ടിപ്പിനിരയായത്.
കോഴിക്കോട് ∙ പണം നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടി തുകയും ലാഭവും നൽകാമെന്നറിയിച്ചു കോട്ടൂളി സ്വദേശിയായ വിദേശ വ്യാപാരിയിൽ നിന്നു 2 കോടിയിലേറെ രൂപ വാങ്ങി തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ വെൺമനാട് കുളങ്ങരത്തി പുളിക്കൽ കെ.പി.മുഹമ്മദ് ഉവൈസ്(33) ആണ് പിടിയിലായത്.
തമിഴ്നാട്ടിലെ വെള്ളം പോലെ കേരളത്തിനു വിലപിടിച്ചതാണ് ഭൂമി. ഒരു തുണ്ടുഭൂമിയുടെ പേരില്‍ വർഷങ്ങളെടുത്തിട്ടും തീർക്കാനാവാത്ത തർക്കങ്ങൾ ഉണ്ടാവുന്നത് കണ്ടിട്ടില്ലേ. അത്രയും മൂല്യമാണ് മണ്ണിനു മലയാളികൾ നൽകുന്നത്. ഭൂമി റജിസ്ട്രേഷൻ നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ ഏറെ കണ്ടെങ്കിലും ഈ വിഷയത്തിൽ ആഴത്തിലുള്ള ചർച്ചകൾ കുറവാണ്. പണ്ടൊക്കെ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വലിയൊരു പ്രക്രിയയായിരുന്നു ഭൂമി റജിസ്ട്രേഷൻ. ഇതിനായി പല പല ഓഫിസുകളിലെത്തി ഒട്ടേറെ രേഖകളുടെ പകർപ്പെടുത്തും വായിച്ചും ഒത്തുനോക്കിയും ദിവസങ്ങൾ വേണ്ടിയിരുന്നു ഒരു ആധാരം റജിസ്റ്റർ ചെയ്യാൻ. എന്നാൽ ഇപ്പോഴാവട്ടെ വെറും മൂന്നു ദിവസം മതി നടപടികൾ പൂർത്തീകരിക്കാൻ. നടപടികൾ ഓൺലൈനായി മാറിയതോടെ ഓഫിസിൽ നേരിട്ടു പോകാതെ പോലും റജിസ്റ്റർ ചെയ്യാനാവും. ഭൂമി റജിസ്ട്രേഷനിൽ അത്രയേറെ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി റജിസ്ട്രേഷന്റെ പേരിൽ തട്ടിപ്പിലും ചതിയിലുമെല്ലാം ആളുകൾ വീഴാറുണ്ട്. റജിസ്ട്രേഷൻ ഓൺലൈനിലൂടെ നടന്നാൽ കൂടുതൽ തട്ടിപ്പിനു വഴിയൊരുക്കുമോ എന്നും ആശങ്കപ്പെടുന്നവരുമുണ്ട്.
കണ്ണൂർ∙ കെ.സി.വേണുഗോപാൽ എംപി, ഡിഐജി ജി.എച്ച്.യതീഷ് ചന്ദ്ര എന്നിവരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ. സ്ഥലംമാറ്റം പെട്ടെന്നായതിനാൽ വീട്ടിലെ ഫർണിച്ചർ വിറ്റഴിക്കുന്നെന്നാണു സന്ദേശം. ഡിഐജി യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിൽനിന്ന് ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിങ്ങിനാണ് സന്ദേശം ലഭിച്ചത്. കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി. ജയ്സിങ്ങിനു ലഭിച്ച അതേ സന്ദേശങ്ങളാണ് കെ.സി.വേണുഗോപാലിന്റെ പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് ഹരിപ്പാട്ടെ അഭിഭാഷകനായ ജെ.ശിവപ്രസാദിന് ലഭിച്ചത്.
യാ ഹാല നറുക്കെടുപ്പില്‍ കൃത്രിമം നടത്തിയ സംഭവം കണ്ടെത്തിയ ഉദ്യോഗസ്ഥന് ആക്ടിങ് പ്രധാനമന്ത്രിയുടെ ആദരവ്. സുരക്ഷാ മേഖലയില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് നവാഫ് അല്‍-നാസറിനെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ആദരിച്ചത്.
Results 1-10 of 155