Activate your premium subscription today
അഗളി ∙ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ നിന്നു കാണാതായ 4 മാസം പ്രായമായ കുട്ടിയെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി. കടത്തിക്കൊണ്ടുപോയ സ്ത്രീയെ അറസ്റ്റ് ചെയ്തു. താവളം ആനക്കൽ ഉന്നതിയിലെ നിമ്യയാണ് (30) അറസ്റ്റിലായത്. മേലേ മുള്ളി ഉന്നതിയിലെ മാധവൻ- സംഗീത ദമ്പതികളുടെ പെൺകുട്ടിയെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. വയറിളക്കം ബാധിച്ചു ചികിത്സയിലായിരുന്നു കുട്ടി. സംഗീതയാണ് ഒപ്പമുണ്ടായിരുന്നത്.
കോഴിക്കോട്∙ മലാപ്പറമ്പ് സൈനിക സ്കൂളിൽ നിന്നു കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. പുണെയിലെ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത്. ഈ മാസം 24–നാണ് ബിഹാർ സ്വദേശിയായ സൻസ്കാർ കുമാർ മലാപ്പറമ്പ് വേദവ്യാസ സ്കൂളിലെ ഹോസ്റ്റലിൽനിന്ന് ചാടിപ്പോയത്. വിദ്യാർഥിയെ കാണാതായതോടെ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.
കോഴിക്കോട് ∙ വേദവ്യാസ സൈനിക സ്കൂളിൽനിന്നു കാണാതായ സൻസ്കർ കുമാർ(13) എന്ന ബിഹാർ മകത്പുർ സ്വദേശിയായ വിദ്യാർഥിയെ കണ്ടെത്താൻ ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം. കാണാതാകുന്നതിനു മുൻപ് സ്കൂൾ ഹോസ്റ്റൽ വാർഡന്റെ ഫോണിൽനിന്ന് സൻസ്കർ ആരുമായോ ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിരുന്നു.
താനൂരിൽ നിന്നും മുംബൈയിലേക്ക് നാടുവിട്ട പെൺക്കുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് വേണ്ടിവരുമെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ കൗൺസിലിങ് നൽകിയതിനു ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികൾ നിലവിൽ റിഹാബിലിറ്റേഷൻ സെന്ററിലാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്.
വിസ്കോൺസിൻ ∙ ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ ആംബർ അലേർട്ട് പുറപ്പെടുവിച്ചു.
ഓക്ലഹോമ (നോർത്ത് ടെക്സസ്)∙ ഓക്ലഹോമയിൽ കാണാതായ 8 വയസ്സുള്ള ക്ലാര റോബിൻസനെ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ക്രിസ്മസ് രാത്രി ക്ലാരയുടെ കുടുംബം സഞ്ചരിച്ച വാഹനം ഡ്രെയിനേജിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മരിച്ചു.
ഇപ്സ്വിച്ച്∙ പുതുവത്സര രാവിൽ 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ഇപ്സ്വിച്ചിലെ വീട്ടിൽ വച്ചാണ് റൂബി ഡണിനെ അവസാനമായി കണ്ടെത്തിയത്. കേസിൽ സഫോക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. തവിട്ട് നിറമുള്ള മുടിയും ഇടത്തരം ശരീരപ്രകൃതിയുമുള്ള വെളുത്ത പെൺകുട്ടിയാണ് റൂബി. അഞ്ച് അടി നാല്
വെസ്റ്റ് മിഡ്ലാൻഡ്സ്∙ അരനൂറ്റാണ്ടു മുൻപ് കാണാതായ ഷീല ഫോക്സിന്റെ അവ്യക്തമായ ചിത്രം തുമ്പായി. നീണ്ട 52 വർഷത്തെ അന്വേഷണത്തിന് വിരാമിട്ടാണ് ഈ ചിത്രം ഷീല ഫോക്സ് തിരോധനത്തിന്റെ ചുരുൾ അഴിച്ചത്. കോൾഡ് കേസ് വീണ്ടും പരിശോധിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പൊലീസ് സമൂഹ മാധ്യമങ്ങളിലും ഔദ്യോഗിക
കാളികാവ്∙ കാളികാവ് പള്ളിശ്ശേരിയിൽനിന്നു കാണാതായ അസം സ്വദേശിയായ പെൺകുട്ടിയെ കാളികാവ് പൊലീസ് ഹൈദരാബാദിൽനിന്നു കണ്ടെത്തി. നവംബർ 28ന് വൈകിട്ടാണ് കുടുംബത്തോടൊപ്പം താമസിക്കുന്ന പെൺകുട്ടി വാടകവീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. കാളികാവിൽനിന്ന് മഞ്ചേരി, പെരിന്തൽമണ്ണ വഴി കോയമ്പത്തൂർ വരെ ബസിലും തുടർന്ന് ട്രെയിനിലും യാത്ര ചെയ്താണ് കുട്ടി ഹൈദരാബാദിൽ എത്തിയത്. ഹൈദരാബാദിൽ അസം സ്വദേശികളായ ഒരു കുടുംബത്തോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് വർഷം മുൻപ് യൂട്ടായിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ അരിസോനയിലെ ഗ്രാമത്തിൽ നിന്നും കണ്ടെത്തി.
Results 1-10 of 153