Activate your premium subscription today
ബെംഗളൂരു∙ കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ കാർത്തിക്. കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ഓം പ്രകാശിന്റെ ഭാര്യയും തന്റെ അമ്മയുമായ പല്ലവി 12 വർഷമായി സ്ക്രീസോഫീനിയയ്ക്ക് ചികിത്സയിലാണെന്നും കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നും കാർത്തിക് പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ
ബണ്ടി (രാജസ്ഥാൻ) ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
ബെംഗളൂരു∙ കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) കൊലപ്പെടുത്തിയ വിവരം പൊലീസിനെ ഭാര്യ പല്ലവി ആദ്യം അറിയിച്ചത് ഐപിഎസുകാരന്റെ ഭാര്യയെ. കുടുംബസുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോൾ വിളിച്ചാണ് പല്ലവി കൊലപാതകവിവരം അറിയിച്ചത്. വൈകിട്ട് 4.30ഓടെ വിഡിയോ കോൾ ചെയ്ത് ‘ഞാനൊരു മോൺസ്റ്ററെ കൊന്നു’ എന്ന് പല്ലവി പറഞ്ഞു. ഈ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ പല്ലവിയും മകളും വാതിൽ തുറന്നില്ല.
തിരുവനന്തപുരം ∙ സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. അഭിനേതാക്കൾക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാകും.
ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 77 വയസ്സുകാരന് നേർക്ക് ഡോക്ടറുടെ ക്രൂര മർദനം. ഛത്തർപുരിലെ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിൽ 17ന് ആണ് സംഭവം നടന്നത്. ഉദ്ദവ്ലാൽ ജോഷിയെ ഡോക്ടർ മർദിക്കുന്നതിന്റെയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ബെംഗളൂരു∙ കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില് നിരവധി കുത്തേറ്റ
ബേഡഡുക്ക ∙ കുറത്തിക്കുണ്ടിൽ ലഹരി ഉപയോഗിച്ച ശേഷം സഹോദരങ്ങൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേർക്ക് വെട്ടേറ്റു. സഹോദരങ്ങളായ കൊറത്തികുണ്ടിൽ ജിഷ്ണു, വിഷ്ണു എന്നിവർ നടത്തിയ ആക്രമണത്തിൽ ബിംബുങ്കാൽ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്.
തൃശൂർ∙ നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാൽപ്പത്തിരണ്ടുകാരനെ അയൽവാസി വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ അയൽവാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വടിവാളുമായി ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെ എഫ്ബിഐ ഏജന്റ് വെടിവച്ചു.
ന്യൂഡൽഹി ∙ ഡൽഹിയെ നടുക്കിയ പതിനേഴുകാരന്റെ കൊലപാതകത്തിലൂടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ‘ലേഡി ഡോൺ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സിക്ര. തോക്കുമായി നിൽക്കുന്ന ഫോട്ടോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ശ്രദ്ധ നേടിയ യുവതിയാണ് സിക്ര. ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിനു ഫോളവേഴ്സാണ് സിക്രയ്ക്കുള്ളത്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പോലും അഭിമാനത്തോടെ സ്വന്തം സമൂഹമാധ്യമ പേജിൽ സിക്ര പങ്കുവച്ചിട്ടുണ്ട്.
Results 1-10 of 10000