Activate your premium subscription today
യുകെയിലെ സൗത്ത്പോർട്ടിൽ ടെയ്ലർ സ്വിഫ്റ്റ് യോഗ, ഡാൻസ് വർക്ക്ഷോപ്പിനിടയിൽ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 18 വയസ്സുകാരനായ ആക്സല് റുഡാകുബാനയ്ക്ക് 52 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി.
ബെംഗളൂരു∙ 7 വയസ്സുകാരനെ 4 ലക്ഷം രൂപയ്ക്കു വിറ്റ രണ്ടാനച്ഛൻ ഉൾപ്പെടെ 4 പേരെ ബെളഗാവിയിൽ അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ സദാശിവയും ഇടനിലക്കാരായ 3 സ്ത്രീകളുമാണ് പിടിയിലായത്. 4 മാസം മുൻപാണ് സദാശിവ കുട്ടിയുടെ അമ്മ സംഗീതയെ വിവാഹം കഴിച്ചത്. സദാശിവയ്ക്കു മുൻ വിവാഹത്തിൽ കുട്ടികളുണ്ട്.ഇതോടെ സംഗീത അറിയാതെ കുട്ടിയെ
ക്വീൻസ്ലാൻഡ് ∙ സമൂഹ മാധ്യമം വഴി പണവും പ്രശസ്തിയും ലഭിക്കാൻ പിഞ്ചുകുഞ്ഞിന് വിഷം കൊടുത്തു യുവതി. ഒരു വയസ്സുള്ള കുഞ്ഞിന് വിഷം നൽകുകയും കുഞ്ഞിന്റെ ദുരിതത്തിലായ വിഡിയോകൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് ആളുകളിൽ നിന്നും പണം സമാഹരിച്ചതായി റിപ്പോർട്ട്.
തൃശൂർ ∙ 5 വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അസം സ്വദേശിയായ പത്തൊൻപതുകാരനു ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മയുടെ ബന്ധു കൂടിയായ ജമാൽ ഹുസൈനെയാണ് ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടി.കെ. മിനിമോൾ ശിക്ഷിച്ചത്. വിവിധ
ചെന്നൈ ∙ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷാ പോക്സോ കേസിൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണു നടപടി.
പത്തനംതിട്ട ∙ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ അറുപതിലേറെ പേർ പീഡനത്തിനു വിധേയമാക്കിയ സംഭവത്തിൽ 29 കേസുകളിലായി 42 അറസ്റ്റ്. കുട്ടിയുടെ ഇതുവരെയുള്ള മൊഴിയനുസരിച്ച് ഇനി 14 പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി.
13 വയസ്സുമുതൽ ലൈംഗിക പീഡനം നേരിട്ട കായികതാരമായ പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ അംഗം എൻ.സുനന്ദ സന്ദർശിച്ചു. കോന്നിയിലെ അഭയ കേന്ദ്രത്തിൽ എത്തിയാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയിൽനിന്ന് എത്രയും വേഗം ധനസഹായം അനുവദിക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫിസർക്ക് കമ്മിഷൻ നിർദേശം നൽകി.
പത്തനംതിട്ട∙ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ശനിയാഴ്ച മാത്രം 15 പ്രതികൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ആകെ 20 പേർ അറസ്റ്റിലായി. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമങ്ങൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച അറസ്റ്റിലായവരിൽ 2 പ്ലസ്ടു വിദ്യാർഥികളും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളുമുണ്ട്. പ്ലസ് ടു വിദ്യാർഥികളിലൊരാൾക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല.
ലണ്ടൻ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധംപുലർത്തണമെന്ന ആഗ്രഹവുമായി ജർമനിയിൽ നിന്ന് യുകെയിലെത്തിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. എട്ടര വർഷത്തെ ശിക്ഷയാണ് 36 വയസ്സുകാരനായ മൈക്കൽ ഷാബ്ലിംഗറിന് കോടതി വിധിച്ചിരിക്കുന്നത്. ഇയാളെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്താനും കോടതി
പുത്തൂർ ∙ ക്ലാസ്മുറിയിൽ ഇരിപ്പിടം മാറിയിരുന്നതിന്റെ പേരിൽ ഒൻപതാംക്ലാസ് വിദ്യാർഥിയായെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. പവിത്രേശ്വരം സ്കൂളിലെ അധ്യാപകൻ പ്രമോദ് ജി.കൃഷ്ണന് എതിരെയാണ് പുത്തൂർ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസെടുത്തത്. മർദനമേറ്റ
Results 1-10 of 538