Activate your premium subscription today
തിരുവനന്തപുരം ∙ കഠിനംകുളം സ്വദേശി ആതിരയെ കിടപ്പുമുറിയിൽ വച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ജോണ്‍സന്റെ മൊഴി. കൃത്യം നടന്ന ദിവസം പ്രതി തന്റെ പെരുമാതുറയിലെ മുറിയില്‍നിന്നും രാവിലെ ആറരയോടെ ആതിര താമസിക്കുന്ന വീടിനു സമീപം എത്തി. ആതിര മകനെ സ്കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ ഒളിച്ചുനിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചെന്നും ജോൺസൻ മൊഴി നൽകി.
കലിഫോർണിയ∙ 1980കളിൽ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചിരുന്ന ‘സീരിയൽ റേപിസ്റ്റ്’ അൽവിൻ റേ ക്വാർലസ് (62) പുറത്തിറങ്ങി. മോട്ടൽ മുറികളിലേക്ക് കയറി സ്ത്രീകളെ കത്തിമുനയിൽ വച്ച് ലൈംഗികമായി ആക്രമിക്കുകയും അവരുടെ പങ്കാളിയെ പീഡനം കാണുന്നതിന് ഭീഷണിപ്പെടുത്തിയിരുന്ന ക്വാർലസ് 1987 മുതൽ 1988 വരെ ഒട്ടറെ അക്രമങ്ങൾ
ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് ഹൈദരാബാദ് സ്വദേശിയായ മുൻ സൈനികൻ. നാൽപ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തിയാണ് ഭാര്യയെ കാണാനില്ലെന്ന പൊലീസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം ഉയർത്തിയിരിക്കുന്നത്. ഗുരുമൂർത്തിയുടെ അവകാശവാദങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പുട്ടവെങ്കട മാധവിയെ (35) കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നൽകിയത്.
ആലപ്പുഴ ∙ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും 2 വനിതാ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പരാതി. വൈസ് പ്രസിഡന്റ് നിയാസ് ഷാനവാസിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയില്ലെന്നാണു പെൺകുട്ടികൾ പറയുന്നത്. മാവേലിക്കരയിൽ എസ്എഫ്ഐ ജില്ലാ ക്യാംപിൽ പങ്കെടുത്തവർക്കു ബാഗും ടാഗും നൽകുന്നതിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയംഗമാണ് ഒരു പരാതിക്കാരി. ‘കൂടുതൽ സംസാരിച്ചാൽ മുഖം പിടിച്ച് ഭിത്തിയിൽ ഉരയ്ക്കും’ എന്ന് വൈസ് പ്രസിഡന്റ് പറഞ്ഞെന്നാണ് പരാതി. കൂടുതൽ ഗൗരവമുള്ള പരാതിയാണ് രണ്ടാമത്തെ പെൺകുട്ടി നൽകിയത്.
ഹാക്ക്നിയിൽ 13 വയസ്സുള്ള പെൺകുട്ടിയെ കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഇ-ഫിറ്റ് ചിത്രം (കംപ്യൂട്ടർ ഉപയോഗിച്ച് നിർമിക്കുന്ന രേഖാചിത്രം) മെട്രോപൊലിറ്റൻ പൊലീസ് പുറത്തുവിട്ടു.
കൊല്ലം ∙ കുറിയർ നൽകാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ച കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ സുഹൃത്ത് പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്ൻ ‘പങ്കജി’ൽ സുജിത് ഭാസ്കരനെ(41)യാണു കണ്ണനല്ലൂർ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
യുകെയിലെ മെട്രോപൊളിറ്റൻ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോളെത്തി. പീത്സ ഡെലിവറി അല്ലേ? റോങ് നമ്പർ എന്നു പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്യുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥ ചെയ്തത് മറ്റൊന്നായിരുന്നു.
തിരുവനന്തപുരം ∙ സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ്. പട്ടാപ്പകല്‍ സ്ത്രീയെ അപമാനിച്ച സംഭവത്തെയാണ് മുഖ്യമന്ത്രി കാലുമാറ്റം എന്ന തരത്തില്‍ ലഘൂകരിക്കുന്നത്. ഈ സംഭവത്തെ ന്യായീകരിക്കുന്ന നിങ്ങള്‍ ചരിത്രത്തില്‍ അഭിനവ ദുശാസനന്‍മാരായി മാറും. ബഹളമുണ്ടാക്കുന്ന ഭരണപക്ഷാംഗങ്ങളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലെന്നു പറയുന്ന സ്പീക്കറാണ് പ്രതിപക്ഷ നേതാവിനോട് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.
ലണ്ടനിൽ നിന്നുള്ള ക്രിസ്റ്റഫർ ഹാർകിൻസ് സ്കോട്ട്ലൻഡിൽ ഡേറ്റിങ് സൈറ്റിലൂടെ 9 സ്ത്രീകളെ കബളിപ്പിച്ചതായി റിപ്പോർട്ട്.
കൊണ്ടോട്ടി ∙ നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. മൊറയൂർ വടക്കേപൂന്തല അബ്ദുൽ വാഹിദ് (26) ആണ്, കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകൾ ഷഹാന മുംതാസ് (19) മരിച്ച കേസിൽ പിടിയിലായത്.
Results 1-10 of 1163