Activate your premium subscription today
2017 ഓഗസ്റ്റ് 16, ഫിലിപ്പീന്സ് തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശമായ കലൂകാനില് കിയാന് ലോയ്ഡ് ഡെലോസ് സാന്റോസ് എന്ന പതിനേഴുകാരനായ വിദ്യാര്ഥി പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. തുല്ലാഹന് നദിയുടെ കൈവഴികളിലൊന്നിലെ മാലിന്യക്കൂമ്പാരത്തിനുള്ളില്നിന്നാണ് പത്തോളം വെടിയുണ്ടകളേറ്റു തുളഞ്ഞ സാന്റോസിന്റെ മൃതശരീരം കണ്ടെടുത്തത്. കയ്യില് തോക്കുമായി ആക്രമിക്കാന് വന്ന സാന്റോസിനെ പ്രാണരക്ഷാര്ഥം വെടിവയ്ക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. പക്ഷേ, സാക്ഷിമൊഴികളും സിസിടിവിയും കളവു പറഞ്ഞില്ല. നിരായുധനായ സാന്റോസിനെ മൂന്നു പൊലീസുകാര് ചേര്ന്ന് കഴുത്തില് പൂട്ടിട്ട് വലിച്ചിഴച്ചു പോകുന്നത് കണ്ടു എന്ന സത്യം എര്വിന് ലാച്ചിക എന്ന ദൃക്സാക്ഷി തുറന്നു പറഞ്ഞു.
കലഞ്ഞൂർ ∙പാടം പടയണിപ്പാറയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതി ബൈജു ഭവനം ബൈജുവിനെ (34) പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 10.30ന് കൃത്യം നടന്ന വീടിനു മുൻപിൽ എത്തിച്ച് ബൈജുവിനെ പുറത്തിറക്കുകയും വിറക് സൂക്ഷിച്ചിരുന്ന ഭാഗത്തു നിന്ന്
കൊളംബോ ∙ ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി ഗണമുല്ലെ സഞ്ജീവ കോടതിമുറിയിൽ വെടിയേറ്റു മരിച്ചു. വിചാരണയ്ക്കായി ജയിലിൽ നിന്ന് ഹൽഫ്സ്ഡോർപ് മജിസ്ട്രേട്ട് കോടതിയിലെത്തിച്ച സഞ്ജീവയെ അഭിഭാഷകവേഷത്തിൽ കോടതിയിലുണ്ടായിരുന്ന അക്രമി വെടിവയ്ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്ക്കാനുപയോഗിച്ച തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ തുടരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയായ സഞ്ജീവയെ 2023 സെപ്റ്റംബറിൽ നേപ്പാളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം. അന്നത്തെ ഈസ്റ്റ് ബംഗാളിലെ ദിഘാഘഠ് ആസ്ഥാനമായിട്ടായിരുന്നു മഹാരാജ ആചാര്യ ചൗധരിയുടെ ഭരണം. 1947ലെ വിഭജനത്തിനുശേഷം ഈ പ്രദേശം ഈസ്റ്റ് പാക്കിസ്ഥാനായി. പിന്നീട് വിമോചനയുദ്ധത്തിനുശേഷം 1971 മുതൽ ബംഗ്ലദേശിന്റെ ഭാഗവും. ആചാര്യ ചൗധരിയുടെ മൂത്ത മകനും കിരീടവകാശിയുമായിരുന്നു കുമാർ ഹേമേന്ദ്ര ചൗധരി. നല്ല ഉയരമുള്ള സുമുഖനായ 25കാരൻ. കൊൽക്കത്ത പ്രസിഡൻസി കോളജിൽ രണ്ടാംവർഷ ബിഎ വിദ്യാർഥി. പഠനത്തിൽ ഒട്ടും താൽപര്യമില്ലായിരുന്ന ഹേമേന്ദ്ര പരീക്ഷയ്ക്കു പോലും ഹാജരാകുമായിരുന്നില്ല. ഒരു സാധാരണ വിദ്യാർഥിയായിരുന്നെങ്കിൽ ഈ ഒറ്റക്കാരണത്താൽത്തന്നെ കോളജിൽനിന്നു പുറത്താകുമായിരുന്നു. പക്ഷേ, മഹാരാജാവിന്റെ മകനായതിനാൽ എല്ലാ വർഷവും ഇതേ ക്ലാസിൽ പഠിക്കുന്നതിന് കോളജിലെ ബ്രിട്ടിഷ് പ്രിൻസിപ്പൽ അവസരം നൽകിക്കൊണ്ടേയിരുന്നു. കോളജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഹേമേന്ദ്ര. രാജകുമാരന്റെ അതേ പ്രൗഢിയോടെയും പ്രതാപത്തോടെയും ആയിരുന്നു കൊൽക്കത്തയിലെ പഠനകാലത്തും ഹേമേന്ദ്ര ചൗധരിയുടെ താമസം. രണ്ടേക്കറിനുള്ളിലെ കൊട്ടാര സമാനമായ ബംഗ്ലാവിൽ താമസം. ചുറ്റും ആജ്ഞാനുവർത്തികളായ ഭൃത്യർ. മിനർവാ സലൂൺ കാറിൽ ഡ്രൈവർ സഹിതം യാത്ര. ടെലഫോണിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അന്നുതന്നെ ഹേമേന്ദ്രയുടെ ബംഗ്ലാവിലും ടെലഫോണുണ്ടായിരുന്നു. സബ്സ്ക്രൈബർ എക്സ്ചേഞ്ചിൽ വിളിച്ച് കോൾ കണക്ട് ആക്കുന്ന കാലം.
ഷാർജ∙ ഷാർജയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സിറിയൻ സ്വദേശിയുടെ കേസ് കൂടുതൽ അന്വേഷണത്തിന്. ജനുവരി 31 ന് അർധരാത്രി അൽ താവൂൻ ഏരിയയിലെ റെസിഡൻഷ്യൽ ടവറിൻ്റെ 14-ാം നിലയിൽ നിന്നാണ് 44 വയസ്സുകാരനായ എം.എ എന്നയാൾ വീണ് മരിച്ചത്.
നെന്മാറ ∙ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന പ്രതി ചെന്താമരയുടെ വീട്ടിൽ കണ്ടെത്തിയ വിഷക്കുപ്പി അന്വേഷണം വഴിതെറ്റിക്കാനുള്ളതാണോ എന്ന സംശയം പൊലീസിനുണ്ട്. 2019ൽ കൊലപാതകം നടത്തിയ ശേഷം മലയോര മേഖലയായ ബോയൻ കോളനിയിൽ നിന്നു തൊട്ടടുത്ത വനത്തിലേക്ക് ഓടിപ്പോയിരുന്നു. അന്നു നാലു ദിവസത്തിനകം പ്രതിയെ പിടികൂടാൻ കഴിഞ്ഞു. വിഷക്കുപ്പിയിൽ കുറച്ചു വിഷം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. കൊലപാതകശേഷം പ്രതി പഴയ വീടുണ്ടായിരുന്ന അയ്യപ്പൻകുന്നിലേക്ക് ഓടിപ്പോയതായി സംശയിക്കുന്നു. പാലക്കാടു നിന്നെത്തിയ ഹണി എന്ന പൊലീസ് നായ ഇതുവഴി പോയി തിരിച്ചുവന്നതു സൂചന നൽകുന്നു.
മാങ്ങാട്ടിടം ∙ കോയിലോട് 13 വയസ്സുകാരനെ അടിച്ചുവീഴ്ത്തി വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.കണ്ണൂരിൽ നിന്നുള്ള ഫൊറൻസിക് സംഘവും പൊലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി.കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ
∙ കണ്ണൂർ പൊലീസിനെ നിയന്ത്രിക്കുന്ന സിപിഎം നേതാക്കൾ നിർദേശിക്കുന്ന രീതിയിൽ അശ്രദ്ധമായാണ് എസ്ഐടിയുടെ അന്വേഷണം. എസ്ഐടി രൂപീകരണം ചട്ടപ്രകാരമല്ല. എസ്ഐടിയിലെ പല ഉദ്യോഗസ്ഥർക്കും സിപിഎം നേതാവായ പ്രതി പി.പി.ദിവ്യയുമായി അടുത്ത ബന്ധമുണ്ട്.
ജിപിഎസും ഫോൺ ഡാറ്റയും ക്യാമറയുമൊന്നും നോക്കാതെ നിങ്ങൾ ഇപ്പോൾ എവിടെയായിരുന്നെന്ന് കണ്ടെത്താൻ കഴിയുമോ?, കഴിയുമെന്നാണ് സ്വീഡനിലെ ഒരു കൂട്ടം ഗവേഷകർ പറയുന്നത്. കുറ്റന്വേഷണ, ഫൊറന്സിക് ശാഖലയിലൊക്കെ നിര്ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്. ലൊക്കേഷൻ ട്രാക്കിങ്ങിനായി
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ പരാതി ലഭിച്ചിട്ട് ഒരാഴ്ചയായെങ്കിലും പൊലീസിന് അനക്കമില്ല. നിയമോപദേശം ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് കേസെടുക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്.
Results 1-10 of 387